അന്ത്യോഖ്യായുടെയും കിഴക്കൊക്കെയുടെയും പാത്രിയര്‍ക്കീസും ആകമാന സുറിയാനി സഭയുടെ പരമാധ്യക്ഷനുമായിരുന്ന മോറാന്‍ മോര് ഇഗ്നാത്തിയോസ് സഖാ ഐവാസ് ഒന്നാമന് പാതിയര്‍ക്കീസ് ബാവായുടെ ദേഹവിയോഗത്തില്‍ അനുശോചിക്കുവാനും അതോടൊപ്പം ആചാര്യശ്രേഷ്ടന്റെ ആത്മാവിനു നിത്യശാന്തി നേരുവാനും ഇന്റര്‍നാഷനല്‍ ടെലി കോണ്‍ഫറന്‍സ് സംഘടിപ്പിക്കുന്നു.
സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും പ്രതീകമായ പിതാവിന്റെ ദേഹ വിയോഗത്തില്‍ സഭാ രാഷ്ട്രീയ നിലപാടുകള്‍ക്ക് അതീതമായി എല്ലാവരും സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ഈ ടെലി കോണ്‍ഫറന്‍സ് എല്ലാ ആളുകള്‍ക്കും പങ്കെടുക്കാവുന്നതാണ്.
കാലം ചെയ്ത പരിശുദ്ധ പിതാവുമായി വളരെ അടുത്ത് ഇടപഴകുവാന്‍ ഭാഗ്യം ലഭിച്ച സഭകളിലെ അഭിവന്ദ്യ മെത്രാപ്പോലീത്തമാരും, വന്ദ്യ കോര്‍ എപ്പിസ്കൊപ്പാ അച്ചന്മാരും ബഹുമാനപ്പെട്ട വൈദികരും സഭാ മാനേജിംഗ് കമ്മറ്റി അംഗങ്ങളും ഈ കൊണ്ഫറന്സില് തങ്ങളുടെ അനുഭവം പങ്ക് വയ്ക്കും. പരിശുദ്ധ പിതാവിന്റെ ഏറ്റവും പ്രീയപുത്രനായ 'ബാര്‍ ഇത്തോ ബ്രീറോ ഡോ. ബാബു പോള്‍ ഐ എ എസ് ഇന്ത്യയില്‍ നിന്ന് ഈ കൊണ്ഫറന്സില് മുഖ്യ പ്രഭാഷണം നടത്തും.
ഈ കൊണ്ഫറന്സില് സംബന്ധിക്കുന്നവര്‍ കഴിവതും നിശബ്ധത പാലിച്ച് പരിശുദ്ധ പിതാവിന്റെ പേരില്‍ നടക്കുന്ന പ്രാര്‍ത്ഥനയിലും അതോടൊപ്പം അനുസ്മരണ സമ്മേളനത്തിലും പങ്കെടുക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
2. Euology by Bishops/Thirumenis in attendance.3. Euology by Dr. Babu Paul [from India]..... 8:30 PM [6 AM IST].4. Brief condolence statements by Achens/Reps of different Sabhas/Organizations.... 1-2 minute each5. Concluding prayer6. Vote of Thanks
ടെലി കോണ്‍ഫറൻസിന്റെ സമയം : 03/23/2014 ഞായർന്യൂ യോർക്ക് സമയം രാത്രി 8:00 മണിവിളിക്കേണ്ട നംബർ : 424.203.8405പാസ് കോട് : 590846#
Comments