ഒ.ഐ.സി.സി യു.കെ നോര്‍ത്താംപ്ടണ്‍ കൗണ്‍സില്‍ കമ്മറ്റി രൂപീകൃതമായി. നോര്‍ത്താംപ്ടണ്‍ കിങ്സ്ലി പാര്‍ക്ക് മെതഡിസ്റ്റ് ചര്‍ച്ച് ഹാളില്‍ സംഘടിപ്പിച്ച പ്രവര്‍ത്തക കണ്‍വന്‍ഷനിലാണ് കെ.പി.സി.സി ജനറല്‍ സെക്രട്ടറിയും ആലപ്പുഴ മുന്‍ ഡി.സി.സി പ്രസിഡന്റുമായ അഡ്വ. സി.ആര് ജയപ്രകാശിന്റെ സാന്നിധ്യത്തില്‍ കൗണ്‍സില്‍ കമ്മറ്റിയെ തെരഞ്ഞെടുത്തത്. യോഗത്തില്‍ അഡ്വ. ജെയ്സണ്‍ ഇരിങ്ങാലക്കുട അധ്യക്ഷനായിരുന്നു.
താഴെ പറയുന്നവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.
പ്രസിഡന്റ് : ഒ.ജി സുരേഷ്കുമാര്‍
വൈസ് പ്രസിഡന്റുമാര്‍ : സോണി സേവ്യര്‍ , സണ്ണി പൊരിയത്ത്
ജനറല്‍ സെക്രട്ടറി: അഡ്വ. വിന്‍സ് പുലിക്കോട്ടില്‍
സെക്രട്ടറിമാര്‍: റിജിന്‍ അലക്സ് , റോബിന് കെ. രാജന്
ട്രഷറര്‍ : തോമസ് കോശി
പുതിയതായി തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളെ അനുമോദിച്ച് ഒ.ഐ.സി.സി യു.കെ ദേശീയ ആക്ടിങ് പ്രസിഡന്റ് ജെയ്സണ്‍ ജോര്‍ജ്, നേതാക്കളായ എബി സെബാസ്റ്റ്യന്‍ , തോമസ് പുളിക്കല്‍ , അനു കെ. ജോസഫ് ജോണ്സണ് യോഹന്നാന് എന്നിവര്‍ പ്രസംഗിച്ചു. ഈസ്റ്റ് മിഡ്ലാന്റ്സ് റീജണല്‍ കമ്മറ്റി വൈസ് പ്രസിഡന്റ് മനു സഖറിയ സ്വാഗതവും അഡ്വ. വിന്‍സ് പുലിക്കോട്ടില്‍ നന്ദിയും രേഖപ്പെടുത്തി.
കേരളത്തിലെ കുടിയേറ്റ മേഖലയില്‍ നിന്നും പ്രവാസികളായി യു.കെയിലെത്തിയിട്ടുള്ളവരുടെ കസ്തൂരിരംഗന്‍ റിപ്പോര്ട്ടിന്മേലുള്ള ആശങ്ക സണ്ണി പൊരിയത്ത് കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. സി.ആര് ജയപ്രകാശിന്റെ ശ്രദ്ധയില്‍ പെടുത്തി. കര്‍ഷകവിരുദ്ധമായ നടപടികള്‍ ഉണ്ടാവരുതെന്ന സമീപനമാണ് ഈ വിഷയത്തില്‍ കെ.പി.സി.സിയുടേതും സര്ക്കാരിന്റേതുമെന്നും അദ്ദേഹം വ്യക്തമാക്കി.
യോഗത്തിന് നോര്‍ത്താംപ്ടണിലെ ഒ.ഐ.സി.സി നേതാക്കളായ
വില്‍സണ്‍ കെ.ഔസേഫ്, എബ്രാഹം ജോര്‍ജ്, തോമസ് വര്‍ക്കി, ഫിലിപ്പ് ഷാജു, സജി വര്‍ഗ്ഗീസ്, ബോബി ജെയിംസ് എന്നിവര്‍ നേതൃത്വം നല്കി.
Comments