ന്യൂജഴ്സി: വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന് സീറോ മലബാര്‍ മിഷന് ഗാര്‍ഫീല്‍ഡിന്റെ കീഴിലുള്ള പുതിയ ദേവാലയ നിര്‍മാണത്തിന്റെ ധനശേഖരണത്തിന് പ്രാര്‍ത്ഥനാ നിര്‍ഭരമായ അന്തരീക്ഷത്തില്‍ തുടക്കം. ഞായറാഴ്ച്ച വൈകീട്ട് 5 മണിക്കുള്ള വിശുദ്ധ കുര്‍ബാനക്ക് ശേഷമായിരുന്നു ചടങ്ങ്.
മിഷന് ഇതിനായി സംഘടിപ്പിക്കുന്ന ബെസ്റ്റ് ആക്ടേഴ്സ് സ്റ്റേജ് ഷോയുടെ ടിക്കറ്റ് വിതരണോദ്ഘാടനം മിഷന് ഡയറക്ടര്‍ ഫാദര്‍ ജേക്കബ് ക്രിസ്റ്റി മുഖ്യ സ്പോണ്‍സറും ഇടവകാംഗവുമായ ഡോ. ജയിംസ് എബ്രഹാമിന് ആദ്യ ടിക്കറ്റ് നല്കി നിര്‍വ്വഹിച്ചു.
ചടങ്ങില്‍ നിരവധി ഇടവകാംഗങ്ങള്‍ 500 മുതല്‍ 4000 ഡോളറുകളുടെ സ്പോണ്സര്ഷിപ്പുകള് ഏറ്റുവാങ്ങി. 40,000 ഡോളറായിരുന്നു ആദ്യ ദിനത്തില്‍ ടിക്കറ്റ് വില്‍പ്പനയില്‍ നിന്നുള്ള വരുമാനം. ഇടവക ട്രസ്റ്റിമാരായ ബിനു ജോണ്‍, ബാബു ജോസഫ്, ജോയി ചാക്കപ്പന് എന്നിവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു. സ്പോണ്സര്ഷിപ്പില് പങ്കാളികളായ ഉദാരമതികളായ ഇടവകാംഗങ്ങള്‍ക്ക് ഫാദര്‍ ജേക്കബ് ക്രിസ്റ്റി നന്ദി രേഖപ്പെടുത്തി.
മലയാളത്തിലെ പ്രമൂഖ സിനിമാ താരങ്ങളും ഗായകരും അണിനിരക്കുന്ന ബെസ്റ്റ് ആക്ടേഴ്സ് ഷോ മേയ് 9നാണ് അരങ്ങേറുക. ന്യൂ ജഴ്സി എലിസബത്തിലെ റിറ്റ്സ് തീയെറ്ററില്‍ നടക്കുന്ന പരിപാടി കാണികള്‍ക്ക് പുത്തന്‍ ദൃശ്യവിരുന്നൊരുക്കും. ഒരേ സമയം 4000ത്തിലേറെ പേര്‍ക്ക് പരിപാടി ആസ്വദിക്കാനാകും
കൂടുതല്‍ വിവരങ്ങള്‍ക്കും ടിക്കറ്റിനും ബന്ധപ്പെടുക: ജോയി ചാക്കപ്പന് – 201 563 6294, ബിനു ജോണ്‍ – 973 652 8890, ബാബു ജോസഫ് – 201 403 1179, ജോസഫ് ഇടിക്കുള – 201 421 5303, ഫാദര്‍ ജേക്കബ് ക്രിസ്റ്റി – 281 904 6622
Comments