You are Here : Home / USA News

ഡാന്‍സിംഗ് ഡാംസല്‍സ് ഇന്റര്‍ നാഷ്ണല്‍ വിമന്‍സ് ഡേ ആഘോഷിച്ചു

Text Size  

Story Dated: Wednesday, March 19, 2014 07:36 hrs UTC

ജയ്‌സണ്‍ മാത്യൂ

 


ടൊറോന്റോ: ഡാന്‍സിംഗ് ഡാംസല്‍സ് എന്ന നോണ്‍ പ്രോഫിറ്റ് ഡാന്‌സ് പ്രമോഷന്‍ കമ്പനി വൈവിധ്യമാര്‍ന്ന പരിപാടികളോടെ മാര്‍ച്ച് 8ന് ഇന്റര്‍നാഷ്ണല്‍ വിമന്‍സ് ഡേ ആഘോഷിച്ചു.

സ്ത്രീത്വത്തിന്റെ മഹത്വം വിളോച്ചോതുന്ന വിജയകഥകളിലൂടെ സ്ത്രീസമൂഹത്തില്‍ സമഗ്രമായ ഒരു മാറ്റത്തിന് പ്രചോദനമേകുക എന്നതായിരുന്നു - ഈ വര്‍ഷത്തെ ആഘോഷങ്ങളുടെ മുഖ്യപ്രമേയം.

ടൊറോന്റോയിലെ നോര്‍ത്ത് യോര്‍ക്ക് മെമ്മോറിയല്‍ ഹാളില്‍ നടന്ന ചടങ്ങ് സെനറ്റര്‍ ഡോ. ആഷാ സേത്ത് നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. പ്രമുഖ വനിതാ സാമൂഹ്യ പ്രവര്‍ത്തക ഹെഡ് വിഗ് ക്രിസ്റ്റീന്‍ അലക്‌സാണ്ടര്‍ മുഖ്യപ്രഭാഷണം നടത്തി. പി.സി.സി. മുന്‍ ലീഡര്‍ ജോണ്‍ ടോറി, ഒന്റാരിയോ വിമന്‍ ഇന്‍ ലോ എന്‍ഫോഴ്‌സ്‌മെന്റ് പ്രസിഡന്റ് ജോ- ആന്‍ സവോയ്, കവയത്രി പ്രിസിലാ ഉപ്പല്‍, യോര്‍ക്ക് യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ അനന്യ മുഖര്‍ജി റീഡ്, കൗണ്‍സിലര്‍ റെയ്മണ്ട് ചോ, ശശി ഭാട്ടിയ, എസ്തര്‍ എന്‍യോലു എന്നിവര്‍ മുഖ്യാതിഥികളായിരുന്നു.

സമൂഹതതിന്റെ വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച 12 സ്ത്രീകളെ "ഡി ഡി വിമന്‍ അച്ചീവേഴ്‌സ് 2014" അവാര്‍ഡ് നല്‍കി ആദരിച്ചു.

നിര്‍മ്മല തോമസ് (സാഹിത്യം), മേഴ്‌സി ഇലഞ്ഞിക്കല്‍(നേതൃത്വം), ജന്നീഫര്‍ പ്രസാദ് (വോളണ്ടറീംഗ്), മരിയ ഈശോ ജോബ്‌സണ്‍ (ആരോഗ്യ മേഖല), രശ്മി നായര്‍(മീഡിയ), രതിക സിറ്റ്‌സബൈസന്‍ (രാഷ്ട്രീയം), മിനു ജോസ്(എന്‍ജിനീറിംഗ്), മാല പിഷാരടി(കല), ജയന്തി ബാലസുബ്രമണ്യം (സ്വയം തൊഴില്‍), കണ്‍മണി ദിനശേഖര്‍(മാര്‍ക്കറ്റിംഗ്), ഉമാ സുരേഷ് (പൊതുസേവനം), മീനാ മുള്‍പുരി(ചാരിറ്റി) എന്നിവര്‍ക്കാണ് ഈ വര്‍ഷത്തെ അവാര്‍ഡ് ലഭിച്ചത്.

നൃത്തകലാകേന്ദ്ര, ഇന്‍ഫ്യൂഷന്‍ ഡാന്‍സ് സ്റ്റുഡിയോസ്, മാമാ ഡാന്‍സ്, ഹന്നാന്‍സ് ബെല്ലി ഡാന്‍സ് സ്റ്റുഡിയോ, മറാത്തി ഡാന്‍സ്, സൂംബാ ഡാന്‍സ്, ഈജിപ്ഷ്യന്‍ ഡാന്‍സ് കമ്പനി, അക്കാദമി ഓഫ് സ്പാനീഷ് ഡാന്‍സ്, നൃത്യകലാമന്ദിര്‍, ബോണ്‍ ടു ഡാന്‍സ് തുടങ്ങിയ പ്രൊഫഷണല്‍ ഡാന്‍സ് ഗ്രൂപ്പുകളുടെ വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ ആഘോഷങ്ങള്‍ക്ക് നിറപ്പകിട്ടേകി.

പല തരത്തിലുള്ള ഡിന്നര്‍ വിഭവങ്ങളും സ്‌നാക്കുകളും പരിപാടിയുടെ ഭാഗമായി നല്‍കി. റീമാക്‌സ് ക്രോസ് റോഡ് റിയല്‍റ്റിയിലെ തോമസ് മാത്യൂസ്, സണ്‍ലൈഫ് ഇന്‍ഷൂറന്‍സിലെ സുജിത്ത് നായര്‍, എയര്‍ റൂട്ട് ട്രാവല്‍സ്, ബി ആന്‍ഡ് ബി അലാറം, ഇഡ് ഡലീഷ്യസ്, ഹോമിയോ ഡോക്ടര്‍ ചിന്നമ്മ ബല്‍ഗാംകര്‍, എം.ജോസഫ് ഷാജി, സന്തോഷ് മാത്യൂ, മറിയം ബ്യൂട്ടി പാര്‍ലര്‍, ചൈതന്യ ഹെല്‍ത്ത് സര്‍വീസസ് തുടങ്ങിയ നിരവധി പേരുടെ സ്‌പോണ്‍സര്‍ഷിപ്പിന്റെ ബലത്തില്‍ തികച്ചും സൗജന്യമായാണ് ഈ പരിപാടി സംഘടിപ്പിച്ചത്.

സ്വപ്നാ നായര്‍ സ്വാഗതമാശംസിച്ചു. മായാ റേച്ചല്‍ തോമസായിരുന്നു പരിപാടികളുടെ മുഖ്യഅവതാരക.

പുരുഷന്റെ ഇണയും തുണയുമായിരുന്നുകൊണ്ട് തന്നെ തങ്ങളുടെ വ്യക്തിത്വം പണയപ്പെടുത്താതെ, മനുഷ്യസഹജമായ എല്ലാ വിചാര വികാരങ്ങളും സ്വതന്ത്രമായി പ്രകടപ്പിക്കാനും  ആസ്വദിച്ചനുഭവിക്കാനും സ്ത്രീയെ സുസജ്ജമാക്കുകയാണ് ഈ ആഘോഷങ്ങളുടെ പരമപ്രധാനമായ ലക്ഷ്യമെന്ന് നന്ദിപ്രകാശിപ്പിച്ചുകൊണ്ട് മാനേജിംഗ് ഡയറക്ടര്‍ മേരി അശോക് പറഞ്ഞു.

എല്ലാ വര്‍ഷവും മാര്‍ച്ച് 8ന് ഇന്റര്‍ നാഷ്ണല്‍ വിമന്‍സ് ഡേ ആഘോഷിക്കുവാനാണഅ ഡാന്‍സിംഗ് ഡാംസല്‍സിന്റെ തീരുമാനമെന്നും മേരി അശോക് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്കും ഫോട്ടോകള്‍ക്കും വീഡിയോകള്‍ക്കും ഡാന്‍സിംഗ് ഡാംസല്‍സിന്റെ വെബ്‌സൈറ്റ് www.ddshows.com സന്ദര്‍ശിക്കുക.

റിപ്പോര്‍ട്ട് : ജയ്‌സണ്‍ മാത്യൂ

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.