You are Here : Home / USA News

ഫൊക്കാനാ ഷിക്കാഗോ റീജിയന്‍ സ്‌പെല്ലിംഗ്‌ ബീ മത്സരം ഏപ്രില്‍ ആറിന്‌

Text Size  

Story Dated: Saturday, March 15, 2014 08:04 hrs UTC

ഷിക്കാഗോ: ഫൊക്കാനാ നാഷണല്‍ സ്‌പെല്ലിംഗ്‌ ബീ ചാമ്പ്യന്‍ഷിപ്പിന്റെ മുന്നോടിയായുള്ള റീജിയന്‍ -7 മത്സരം ഏപ്രില്‍ ആറാം തീയതി ഞായറാഴ്‌ച വൈകുന്നേരം 4 മണി മുതല്‍ 6 മണി വരെ സ്‌കോക്കിയിലുള്ള ഹോളിഡേ ഇന്‍ ഹോട്ടലില്‍ വെച്ച്‌ നടത്തപ്പെടും. (5300 വെസ്റ്റ്‌ റ്റിയൂഹി അവന്യൂ, സ്‌കോക്കി). മത്സരങ്ങളുടെ ഈവര്‍ഷത്തെ കോര്‍ഡിനേറ്ററായി പ്രവീണ്‍ തോമസിനെ തെരഞ്ഞെടുത്തതായി റീജിയണല്‍ വൈസ്‌ പ്രസിഡന്റ്‌ ലെജി പട്ടരുമഠത്തില്‍ അറിയിച്ചു.

2013- 14 സ്‌കൂള്‍ വര്‍ഷത്തില്‍ 5- 9 ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്കാണ്‌ മത്സരിക്കാന്‍ അര്‍ഹതയുള്ളത്‌. ഷിക്കാഗോയില്‍ നിന്ന്‌ വിജയിക്കുന്ന കുട്ടികള്‍ 2014 ജൂലൈ 4,5,6 തീയതികളില്‍ ഷിക്കാഗോ ഒഹയര്‍ ഹയാറ്റ്‌ റീജന്‍സി ഹോട്ടലില്‍ വെച്ച്‌ നടക്കുന്ന ഫൊക്കാനാ നാഷണല്‍ കണ്‍വെന്‌ഷനില്‍ വെച്ച്‌ നടത്തപ്പെടുന്ന നാഷണല്‍ മത്സരത്തിലേക്ക്‌ അര്‍ഹതനേടുന്നതാണ്‌.

രജിസ്‌ട്രേഷന്‍ ഫോമിനും, മുന്‍കൂട്ടിയുള്ള സ്‌പെല്ലിംഗ്‌ വേര്‍ഡ്‌ ലിസ്റ്റിനും, നിബന്ധനകള്‍ക്കും വേണ്ടി ഉടന്‍ ബന്ധപ്പെടുക. പ്രവീണ്‍ തോമസ്‌ (847 769 0050) ഇമെയില്‍: Pti608@hotmail.com, ലെജി പട്ടരുമഠത്തില്‍ (630 709 9075) ഇമെയില്‍: legij@sbcglobal.net

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.