You are Here : Home / USA News

ശനിയാഴ്ച സാഹിത്യ സല്ലാപത്തില്‍ പ്രൊഫ. കെ. കെ. ശിവരാമന്‍ സംസാരിക്കുന്നു

Text Size  

Story Dated: Friday, March 14, 2014 09:45 hrs UTC

താമ്പാ: മാര്‍ച്ച്  പതിനഞ്ചാം തീയതി സംഘടിപ്പിക്കുന്ന അന്‍പത്തിയേഴാമത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തില്‍ 'എഴുത്തച്ഛന്‍ ഭ്രാന്താലയത്തിന്റെ രാജശില്പി' എന്നതായിരിക്കും ചര്‍ച്ചാ വിഷയം.  മദ്രാസ് പ്രസിഡന്‍സി കോളേജില്‍  മലയാളം ആദ്ധ്യാപകന്‍ ആയിരുന്ന പ്രൊഫ. കെ. കെ. ശിവരാമന്‍ ആയിരിക്കും 'എഴുത്തച്ഛന്‍ ഭ്രാന്താലയത്തിന്റെ രാജശില്പി' എന്ന വിഷയത്തില്‍ പ്രബന്ധം അവതരിപ്പിക്കുന്നത്. ഈ വിഷയത്തില്‍ അറിവും പരിചയവുമുള്ള ധാരാളം ആളുകള്‍  ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിക്കുന്നതാണ്. 'എഴുത്തച്ഛന്‍ ഭ്രാന്താലയത്തിന്റെ രാജശില്പി' എന്ന വിഷയത്തില്‍ താത്പര്യമുള്ള എല്ലാ നല്ല ആളുകളെയും മാതൃഭാഷാ സ്‌നേഹികളെയും അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

മാര്‍ച്ച്  എട്ടാം തീയതി സംഘടിപ്പിച്ച അന്‍പത്തിയേഴാമത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തില്‍ 'ശൈലീവിജ്ഞാനം' (Stylistics) എന്നതായിരുന്നു ചര്‍ച്ചാ വിഷയം.  ചങ്ങനാശ്ശേരി എസ്. ബി. കോളേജില്‍  മലയാളം ആദ്ധ്യാപകന്‍ ആയ ഡോ. ജെയിംസ് മണിമല  ആണ് 'ശൈലീവിജ്ഞാനം' (Stylistics) എന്ന വിഷയത്തില്‍ പ്രബന്ധം അവതരിപ്പിച്ചത്. 'ശൈലീവിജ്ഞാനം' (Stylistics) എന്തെന്നും അത് അറിഞ്ഞിരിക്കേണ്ടതിന്റെ ആവശ്യകത എന്തെന്നും മനസ്സിലാക്കത്തക്കവണ്ണം ചര്‍ച്ചകള്‍ ഉന്നത നിലവാരം പുലര്‍ത്തുന്നവയായിരുന്നു. അന്താരാഷ്ട്ര വനിതാദിനമായി ആഘോഷിക്കുന്ന മാര്‍ച്ച്  എട്ടാം തീയതിയില്‍ നടന്ന സാഹിത്യ സല്ലാപത്തില്‍ ലോകമെമ്പാടുമുള്ള വനിതകള്‍ക്കും പ്രത്യേകിച്ച് സാഹിത്യ സല്ലാപത്തില്‍ പങ്കെടുത്ത വനിതകള്‍ക്കും ആശംസകള്‍ നേരുകയുണ്ടായി. കൂടാതെ കഴിഞ്ഞ ആഴ്ചകളില്‍ ജന്മദിനം ആഘോഷിച്ച ഡോ. എം. പി. രവീന്ദ്രനാഥന്‍, വര്‍ഗീസ് എബ്രഹാം ഡെന്‍വര്‍, ജോണ്‍ ഇളമത എന്നിവര്‍ക്കും ജന്മദിന മംഗളാശംസകള്‍ നേര്‍ന്നു. കവിതാ മത്സരത്തില്‍ അവാര്‍ഡ് നേടിയ മോന്‍സി കൊടുമണിനെ പ്രത്യേകമായി അഭിനന്ദിക്കുകയുമുണ്ടായി.

മാര്‍ച്ച്  ഒന്‍പതാം തീയതി ഞായറാഴ്ച പ്രത്യേകമായി സംഘടിപ്പിച്ച അന്‍പത്തിയെട്ടാമത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തില്‍ 'അമേരിക്കയിലെ മലയാളി യുവാക്കളുടെ തിരോധാനം ഒരു തുടര്‍ക്കഥ?' എന്ന വിഷയം ചര്‍ച്ച ചെയ്യുകയുണ്ടായി. മാത്യു മൂലേച്ചേരില്‍ ആയിരുന്നു വിഷയം അവതരിപ്പിച്ചത്. ചിന്തോദ്ദീപകങ്ങളും പ്രായോഗികവുമായ ധാരാളം നിര്‍ദ്ദേശങ്ങളും ആശയങ്ങളും പ്രസ്തുത സംവാദത്തില്‍ ഉയരുകയുണ്ടായി.

ചെറിയാന്‍ കെ. ചെറിയാന്‍, പ്രൊഫ. എം. ടി. ആന്റണി, ഡോ. എം. പി. രവീന്ദ്രനാഥന്‍, ഡോ.തെരേസാ ആന്റണി, മനോഹര്‍ തോമസ്, ഡോ. തോമസ് പാലക്കല്‍, ഡോ. ജോസ് കാനാട്ട്, ഡോ. എന്‍. പി. ഷീല,  ഡോ. ആനി കോശി, ത്രേസ്യാമ്മ നാടാവള്ളില്‍, ഷീലാ ചെറു, സോയാ നായര്‍, ജോസഫ് നമ്പിമഠം,  എബ്രഹാം തെക്കേമുറി, അനിയന്‍ ജോര്‍ജ്ജ്, അലക്‌സ് കോശി വിളനിലം, യു. എ. നസീര്‍, രവീന്ദ്രന്‍ നാരായണന്‍, മൈക്ക് മത്തായി, മോന്‍സി കൊടുമണ്‍, ജോര്‍ജ്ജ് കുരുവിള, ഷാജു തയ്യില്‍, എബി മക്കപ്പുഴ, ടോം എബ്രഹാം, വര്‍ഗീസ് എബ്രഹാം ഡെന്‍വര്‍, സജി കരിമ്പന്നൂര്‍, ജോസഫ് കുര്യന്‍,  രാജു തോമസ്, ജോണ്‍ മാത്യു,  ഷാജി ജോര്‍ജ്ജ്,  പി. വി. ചെറിയാന്‍, അബ്ദുല്‍ പുന്നയൂര്‍ക്കളം,  പി. പി. ചെറിയാന്‍, റജീസ് നെടുങ്ങാടപ്പള്ളില്‍, സി. ആന്‍ഡ്രൂസ്, ജയിന്‍ മുണ്ടയ്ക്കല്‍ എന്നിവര്‍ പ്രസ്തുത ചര്‍ച്ചകളില്‍  സജീവമായി പങ്കെടുത്തു.

മാര്‍ച്ച് മാസത്തിലെ മറ്റു ചര്‍ച്ചാ വിഷയങ്ങള്‍


60. 03/22/2014 – 'ഐതിഹ്യങ്ങള്‍' (Myths) – റവ. ഡോ. ജെ. ഔസേപ്പറംമ്പില്‍

61. 03/29/2014 – 'മാധ്യമ സംസ്‌ക്കാരം' (Media Culture) – ജോസ് പനച്ചിപ്പുറം (മലയാള മനോരമ)  & ജോര്‍ജ്ജ് ജോസഫ് (ഇമലയാളി)

ശനിയാഴ്ചതോറുമാണ് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം നടത്തുന്നത്. സല്ലാപത്തില്‍ പങ്കെടുക്കുവാന്‍ എല്ലാ ശനിയാഴ്ചയും വൈകുന്നേരം  എട്ടു മുതല്‍ പത്തു  വരെ  (ഈസ്‌റ്റേണ്‍ സമയം) നിങ്ങളുടെ ടെലിഫോണില്‍ നിന്നും താഴെ കൊടുത്തിരിക്കുന്ന ടെലിഫോണ്‍ നമ്പരിലേയ്ക്ക് വിളിക്കാവുന്നതാണ് .....


14434530034  കോഡ്  365923


ടെലിഫോണ്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും ചോദ്യങ്ങള്‍ ചോദിക്കാന്‍ അവസരം ഉണ്ടായിരിക്കും. jain@mundackal.com , gracepub@yahoo.comഎന്ന ഇമെയില്‍ വിലാസങ്ങളില്‍ ചര്‍ച്ചയില്‍ അവതരിപ്പിക്കാന്‍ താത്പര്യമുള്ള വിഷയങ്ങളും ചോദ്യങ്ങളും  മുന്‍കൂറായി അയച്ചു കൊടുക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 8133893395
Join us on Facebook  https://www.facebook.com/groups/142270399269590/

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.