You are Here : Home / USA News

മറുനാട്ടില്‍ മലയാളം മരിക്കുന്നില്ല!!

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, March 12, 2014 09:14 hrs UTC

ക്ലക്ലക്ലിക്ലിക്ലുക്ലു.... സുരേഷ്‌ തിരഞ്ഞുനോക്കി, അതാമുറ്റത്തൊരു മൈന. കേരളത്തില്‍ ജനിച്ചുവളര്‍ന്നവര്‍ ഒരിക്കലും മറക്കാത്ത ഒരു രസകരമായ വാചകം!! മലയാളം മാതൃഭാഷ ആയിട്ടുള്ളവര്‍ പുഞ്ചിരിയോടുകൂടി മാത്രം ഓര്‍ക്കുന്ന ഒരുവാചകം!! ആ ഭാഷ യെ മറുനാട്ടില്‍ മരിക്കാന്‍ അനുവദിക്കില്ല എന്നുറക്കെ പ്രഖ്യാപിച്ചുകൊണ്ട്‌, ഫോമാ മലയാളി മനസ്സില്‍ ഉയരങ്ങളില്‍ നിന്നു ഉയരങ്ങളിലേക്ക്‌.

ഫോമ നേതൃത്വത്തിന്റെ ദീര്‍ഘവീക്ഷണത്തിന്റെ മകുടോധാരണമായി, മലയാളത്തില്‍ അമ്മ എന്ന രണ്ട്‌ അക്ഷരം എഴു താന്‍ അറിയാത്ത കുഞ്ഞുങ്ങളെ അക്ഷരം പഠിപ്പിക്കാന്‍ മലയാളികള്‍ക്ക്‌ മാത്രമായി വേണ്ടി ഫോമയുടെ നൂതന സംരംഭം.

തിരഞ്ഞെടുത്ത തിയതിയോ എറ്റവും അനുയോജ്യം. ഫോമയുടെ നാഷണല്‍ വിമന്‍സ്‌ ഫോറം ലീഡര്‍ഷിപ്പ്‌ കോണ്‍ഫറന്‍സ്‌ നടക്കുന്ന മാര്‍ച്ച്‌ 22ന്‌ ഡെലവേയറില്‍ ഫോമായുടെ ഓണ്‍ലൈന്‍ മലയാളം സ്‌കൂള്‍ ഉത്‌ഘാടനം നടക്കുന്നു. മലയാളത്തെ സ്‌നേഹിക്കുന്ന, മലയാളി ആയതില്‍ അഭിമാനം കൊള്ളുന്ന എല്ലാവരെയും ഇതിലേക്ക്‌ സ്വാഗതം ചെയ്യുന്നു.

എത്ര ഭാഷസംസാരിച്ചാലും ദൈവത്തിനെ വിളിക്കുമ്പോള്‍ അത്‌ മലയാളത്തില്‍ ആയിരിക്കും എന്ന യാഥാര്‍ഥ്യം മലയാളിക്ക്‌ അറിയാം. ദൈവത്തോട്‌ സംസാരിക്കുന്ന ഭാഷയാണ്‌ മാതൃഭാഷ.

കഴിഞ്ഞ എട്ടുവര്‍ഷമായി ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ അറുപതിനായിരം മണിക്കൂര്‍ പഠനസഹായി ആയി പരിചയം ഉള്ള athometuition ഫോമായുടെ ഈ പദ്ധധി നടത്താന്‍ മുന്നോട്ടുവന്നു. അമേരിക്കയിലെ മലയാളി സമൂഹത്തിന്‌ വരുംതലമുറക്ക്‌ കൈമാറാനുള്ള ഒരുവരം ആയി മാറും ഇതെന്ന്‌ ഫോമാ പ്രസിഡന്റ്‌ ജോര്‍ജ്‌ മാത്യു, ജനറല്‍ സെക്രട്ടറി ഗ്ലാഡ്‌സണ്‍ വര്‍ഗീസ്‌ എന്നിവര്‍ പ്രസ്‌താവിച്ചു. അമേരിക്കന്‍ മലയാളികള്‍ ഇങ്ങനെ ഒരുഓണ്‍ലൈന്‍ പോര്‍ട്ടലിനായി എത്രമാത്രം ആഗ്രഹിച്ചിരുന്നു എന്നത്‌, ദിവസേനവരുന്ന അനേഷണങ്ങളില്‍ വ്യക്തമാണ്‌ എന്ന്‌ അവര്‍ കൂട്ടിച്ചേര്‍ത്തു.

പഠനത്തിനുപകരം വെയ്‌ക്കാന്‍ മറ്റൊന്നില്ല എന്നടിയുറ ച്ച്‌ വിശ്വസിക്കുന്ന അനില്‍പുത്തന്‍ചിറ ഫോമാമലയാളം സ്‌കൂളിന്റെ നാഷണല്‍ കോര്‍ഡിനേറ്റര്‍ ആയതു എന്തുകൊണ്ടും അത്യുത്തമമായി എന്ന്‌ ഫോമയുടെ ഭാരവാഹികളായ റീനി പൗലോസ്‌, രാജു ഫിലിപ്പ്‌, സജീവ്‌ വേലായുധന്‍ എന്നിവര്‍ അറിയിക്കുകയുണ്ടായി.

കൂടുതല്‍വിവരങ്ങള്‍ക്കും മലയാളം സ്‌കൂളില്‍ രജിസ്റ്റര്‍ ചെയ്യുവാനും ആഗ്രഹിക്കുന്നവര്‍ anil@puthenchira.com or (732) 319 6001 ലോ ബന്ധപ്പെടുക.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.