You are Here : Home / USA News

ഏഷ്യാനെറ്റ് യു.എസ് വീക്കിലി റൗണ്ടപ്പ് ഈയാഴ്ച്ച

Text Size  

Story Dated: Friday, May 10, 2019 01:07 hrs UTC

ബിന്ദു ടിജി
 
വൈവിധ്യങ്ങളുടെ   നിറക്കാഴ്ചയുമായി   ലോകത്തെമ്പാടു മുള്ള മലയാളികളുടെ  മനം കവരുന്ന ഏഷ്യ നെറ്റ്,  ഈയാഴ്ച്ചയും  പുത്തന്‍ അമേരിക്കന്‍വിശേഷങ്ങളുമായി  ഇന്ത്യ യില്‍   ശനിയാഴ്ച രാവിലെ   7 മണിക്ക്  (അമേരിക്കയില്‍ ന്യൂ യോര്‍ക്ക് സമയം വെള്ളിയാഴ്ച  വൈകീട്ട് 9.30 നുഹോട്ട് സ്റ്റാര്‍ ലും മറ്റെല്ലാ ഐ പി നെറ്റ് വര്‍ക്കിലും ) സംപ്രേഷണം ചെയ്യുന്ന യു എസ് വീക്കിലി റൌണ്ടപ്പ് നിങ്ങളുടെ  സ്വീകരണ മുറി യിലെത്തുന്നു .
 
ഈയാഴ്ചയിലെ പ്രോഗ്രാമുകള്‍ :
 
അടുത്തവര്‍ഷത്തെ   അമേരിക്കന്‍  പ്രസിഡന്റ്  തിരഞ്ഞെടുപ്പിന് ഒരുങ്ങുമ്പോള്‍  മുന്‍  വൈസ്  പ്രസിഡന്റ്.
ജോ  ബൈഡന് സര്‍വ്വേകളില്‍  മുന്‍തൂക്കം. 
മൈക്രോസോഫ്റ്റ് ഒരു  ട്രില്ല്യന്‍ ഡോളര്‍  വിപണി  മൂല്യം  കൈവരിച്ചു .
ഹോളിവുഡില്‍  നിന്ന്  പുതിയ  സ്‌പൈഡര്‍മാന്‍  ചിത്രം  പ്രദര്‍ശനത്തിനെത്തുന്നു.
ഡാളസ്  കേരള  അസോസിയേഷന്‍  പ്രതിപക്ഷനേതാവ്  രമേശ്  ചെന്നിത്തലക്ക്  സ്വീകരണം  നല്‍കി
ഫിലാഡല്‍ഫിയയില്‍   മലയാളികളുടെ  നേതൃത്വത്തില്‍   5ഗ റണ്‍  നടത്തി .
അന്താരാഷ്ട്ര  നേഴ്‌സസ് വാരത്തോടനുബന്ധിച്ച്   ഇന്ത്യ  നേഴ്‌സസ്  അസോസിയേഷന്‍  ഓഫ്  ഇല്ലിനോയി യുടെ നേതൃത്വത്തില്‍  നേഴ്‌സസ്  ഡേ  ആഘോഷങ്ങള്‍  സംഘടിപ്പിച്ചു .
 
മലയാളി ആസോസിയേഷന്‍ ഓഫ് സൊലാന യുടെയും  കാലിഫോര്‍ണിയ ബ്ലാസ്‌റ്റേഴ്‌സ് വോളി ബോള്‍ ക്ലബിന്റെയുംസംയുക്ത ആഭിമുഖ്യത്തില്‍ സാന്‍ ഫ്രാന്‍സിസ്‌കോ, ഫെയര്‍ ഫീല്‍ഡ് സിറ്റിയില്‍ വെച്ച് ഇന്ത്യന്‍ സമൂഹത്തെ പങ്കെടുപ്പിച്ചുകൊണ്ട് വോളി ടൂര്‍ണ്ണമെന്റ് സംഘടിപ്പിച്ചു.
 
പുതുമകള്‍ നിറഞ്ഞ ഏഷ്യാനെറ്റ് യൂ.സ്.റൗണ്ടപ്പിന്റെ കൂടുതല്‍ വിവരങ്ങള്‍ക്ക് യൂ.എസ്. എപ്പിസോഡ്‌പ്രോഗ്രാം ഡയറക്ടര്‍ രാജു പള്ളത്ത് 732 429 9529. 
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.