You are Here : Home / USA News

എന്‍എസ്എസ് നോര്‍ത്ത് ടെക്‌സാസ് വിഷു അതിവിപുലമായി ആഘോഷിച്ചു

Text Size  

Story Dated: Thursday, May 09, 2019 02:33 hrs UTC

ജോയിച്ചന്‍ പുതുക്കുളം
 
ഡാലസ്: എന്‍എസ് എസ് നോര്‍ത്ത് ടെക്‌സാസ് ഈ വര്‍ഷത്തെ വിഷു ഏപ്രില്‍ 20 നു ഡാലസിലെ അലന്‍ കര്‍ട്ടിസ് മിഡില്‍ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച് വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. എന്‍.എസ്സ്.എസ്സ് നോര്‍ത്ത് ടെക്‌സാസ് പ്രസിഡന്റ് കിരണ്‍ വിജയകുമാറും മറ്റ് ഭാരവാഹികളും ചേര്‍ന്ന്  ഭദ്രദീപം കൊളുത്തി ആരംഭിച്ച ആഘോഷങ്ങള്‍ക്ക് വ്യാസ്  മോഹന്‍ സ്വാഗതം ആശംസിച്ചു.
 
എന്‍.എസ്.എസ്  കമ്മിറ്റി  അംഗമായ  അഞ്ജന നായരും ജോയിന്‍റ്  സെക്രട്ടറിയായ വ്യാസ് മോഹനും വിഷു ദിന ആഘോഷങ്ങളുടെ തുടര്‍ന്നുള്ള പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. പ്രസിഡന്റ് കിരണ്‍ വിജയകുമാര്‍ എന്‍എസ്എസ് അംഗങ്ങളെ അഭിസംബോധന ചെയ്തു വിഷു സന്ദേശം അറിയിച്ചു ഈ വര്‍ഷത്തെ മറ്റു സാരഥികളായ വിനു പിള്ള  (വൈസ് പ്രസിഡന്റ് ), ഇന്ദു മനയില്‍  (സെക്രട്ടറി ) , വ്യാസ് മോഹന്‍  (ജോയിന്‍റ്  സെക്രട്ടറി), സവിത നായര്‍ (ട്രഷറര്), അജയ് മുരളീധരന്‍  (ജോയിന്റ് ട്രഷറര്), കമ്മിറ്റി അംഗങ്ങള് ഡോ പ്രിയ നായര്‍ , പ്രമോദ് സുധാകര്‍ , ഗോപിനാഥ്  കാഞ്ഞിരക്കോല്‍, അഞ്ജന നായര്‍, സിന്ധു പ്രദീപ്, ദിനേശ്  മധു എന്നിവരെയും വേദിയിലേക്ക് ക്ഷണിക്കുകയും, എന്‍ എസ് എസ്  സമുദായങ്ങള്‍ ഇവര്‍ ചെയ്യുന്ന പ്രവര്‍ത്തികളില്‍ കരഘോഷങ്ങളോടെ സംതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു.
 
തന്‍വി നായര്‍, ശര്‍വി നായര്‍ എന്നിവര്‍ ചേര്‍ന്ന് ഈശ്വര പാര്‍ത്ഥനയോടെ തുടങ്ങിയ ഈ ആഘോഷങ്ങള്‍ക്ക് വൈവിധ്യമായ  കലാ പരിപാടികള്‍ വര്‍ണ്ണചാര്‍ത്തേകി. കുട്ടികളുടെ വിവിധ നൃത്താവിഷ്കാരങ്ങള്‍ നിറഞ്ഞ സദസ്സിനെ പുളകം കൊള്ളിച്ചു. ഉണ്ണിക്കണ്ണന്റെ കഥകള്‍ പറഞ്ഞു നമ്മുടെ കൊച്ചു കൂട്ടുകാര്‍ ദിവ്യാ പ്രശാന്ത്  നൃത്ത സംവിധാനം ചെയ്ത മനോഹരമായ ഒരു നൃത്തം കാഴ്ചവച്ചു. ഈ നൃത്തം വേദിയില്‍ അവതരിപ്പിച്ചവര്‍ ആര്‍ണ്ണ കിരണ്‍, ഹന്‍സിക വ്യാസ് , ദീപിക രവീന്ദ്രനാഥ്, നൈനിക ജിഷ്ണു, സാരംഗ് സുദീപ്, സിദ്ധാര്‍ഥ് വിഷ്ണു പിള്ള , അദ്വായ് അരുണ്‍.
 
വ്യാസ് മോഹന്‍ സംവിധാനം നിര്‍വഹിച്ച വിഷുവിന്റെ ഓര്‍മ്മപപ്പെടുത്തലോടെ തുടങ്ങിയ ദൃശ്യാവിഷ്കാരം ഒരു വേറിട്ട അനുഭവമായിരുന്നു. പ്രവീണ അജയ് , ദേവദത്ത് രാജീവ് നായര്‍, നന്ദു തുടങ്ങിയവര്‍ ഇത് മനോഹരമാക്കി. അഞ്ജന, മനോജ് , രാജേഷ് , അജയ്  എന്നിവര്‍ ചേര്‍ന്ന്  മനോഹരമായ ഗാനങ്ങള്‍ സ്വതസിദ്ധമായ സംഗീത ശൈലിയില്‍ ആലപിച്ചു. തുടര്‍ന്ന് ദിവ്യ സനല്‍ നൃത്ത സംവിധാനം ചെയ്ത പെണ്‍ കുട്ടികളുടെ നൃത്തം വേദിയില്‍ അവതരിപ്പിച്ചത് ധ്രിതി വിമല്‍, അയന്‍ അനിഷ്, അന്‍വിക അനിഷ് , അഞ്ജലി സുനില്‍, അമേയ വിമല്‍, അശ്വതി മേനോന്‍, ദിയ പ്രസാദ്, ദിയ സന്ദീപ്, മാധവി നായര്‍ ആയിരുന്നു,
 
സ്വയംഭൂവായ മഹാദേവന്റെ പ്രീതി നേടാനായി “ശിവ താണ്ഡവം” ഒരു അഘോരിനൃത്തം മഹേശ്വരനു സമര്‍പ്പിച്ചു. ദിവ്യാ പ്രശാന്ത് സംവിധാനം ചെയ്ത മനോഹരമായ നൃത്തശില്പം വേദിയില്‍ അവതരിപ്പിച്ചത് ആരുഷ് കിരണ്‍, മോഹിത് നായര്‍, കൃഷയ് മേനോന്‍, ശ്രാവണ്‍ മനോജ്, അക്ഷരാജ് എഴുവത്, അനികേത് എഴുവത്, യഷ് മേനോന്‍, ഋഷി മേനോന്‍.
 
ഈ വിഷു ദിനത്തില്‍ ഗുരുവായൂരപ്പന് കൊച്ചു സുന്ദരിമാര്‍ അര്‍പ്പിച്ച ഒരു മനോഹര നൃത്തം ദിവ്യ പ്രശാന്ത് സംവിധാനം ചെയ്തത്, കാഴ്ചവച്ചത് ദക്ഷ മേനോന്‍, ശ്രേയ സനില്‍, മാനസ നായര്‍, തന്മയ നായര്‍, അനഘ അജയ്, ഋതിക വ്യാസ്, ദേവാന്‍ഷി പിള്ളയ് , ഇഷാന്‍വി പിള്ളൈ.
 
സ്വാഗതം കൃഷ്ണാ എന്ന് തുടങ്ങുന്ന മറ്റൊരു നൃത്തം സംവിധാനം ചെയ്തതു ദിവ്യ സനല്‍, വേദിയില്‍ അവതരിപ്പിച്ചത് അദിതി പിള്ള, ആര്യ ലക്ഷ്മിനായര്‍, നന്ദന നായര്‍, നിഖിത രമേശ്, മീനാക്ഷി നായര്‍, മേഘ്‌ന നായര്‍, റിതിക നായര്‍ , പാര്‍വതി നായര്‍, റിതു കൈമള്‍.
 
അംഗംങ്ങള്‍ കൂട്ടായ്മയോടെ ഒരുക്കിയ വിഷു കണി എല്ലാവരുടെയും കണ്ണിനു കുളിര്‍മയേകി, മനോഹരമായ കണിക്കാഴ്ചകള്‍ മനസ്സുകളെ രാഗാദ്രമാക്കി, വര്‍ണ്ണപ്രഭയാര്‍ന്ന വിഷുഓര്‍മകള്‍ ഉണര്‍ത്തി. അമേരിക്കയില്‍ ജനിച്ചു വളര്‍ന്ന കുട്ടികള്‍ക്ക് വിഷു, ഓണം തുടങ്ങിയ നമ്മുടെ ആഘോഷങ്ങളെകുറിച്ചുള്ള അവബോധം വളര്‍ത്തുവാനും  അവര്‍ക്കു നമ്മുടെ സംസ്!കാരം എന്തെന്ന് പകര്‍ന്നു നല്‍കാനും ഉള്ള ഒരു സംരംഭം എന്ന നിലയില്‍ ഒരു പുതിയ ന്യൂസ് ലെറ്റര്‍  പ്രകാശനം ചെയ്തു. കുട്ടികള്‍  അവരുടെ വിഷു സങ്കല്പത്തെ അനുസരിച്ചു തയാറാക്കിയ വിവിധ ലേഖനങ്ങളും, കഥകളും, ചിത്രങ്ങളും  ഈ  ലക്കത്തിനു മറ്റ് കൂട്ടി.
 
നായര്‍ സമുദായത്തിലെ മുതിര്‍ന്ന തലമുറയിലെ അംഗങ്ങള്‍ കുട്ടികള്‍ക്ക് വിഷു കൈനീട്ടവും നല്‍കിയത് എല്ലാവര്ക്കും ഗതകാല സ്മരണകള്‍ ഉണര്‍ത്തി. എന്‍എസ്എസ് അംഗങ്ങള്‍ തയ്യാറാക്കിയ വിഭവ സമൃദ്ധമായ സദ്യ വാഴയിലയില്‍ വിളമ്പി എല്ലാവരും ആസ്വദിക്കുകയും ചെയ്തപ്പോള്‍, എന്‍എസ്എസ്  ജനറല്‍ സെക്രട്ടറി ഇന്ദു മനയില്‍ എല്ലാവര്‍ക്കും കൃതജ്ഞത നേരുകയും വരുന്ന എല്ലാ പരിപാടികളിലും എല്ലാവരുടെയും സഹായ സഹകരണങ്ങള്‍ ഉണ്ടാവണം എന്നും അഭ്യര്‍ഥിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.