You are Here : Home / USA News

പോലീസ് സ്‌റ്റേഷനുമുമ്പില്‍ ഓഫീസര്‍ വെടിയേറ്റു മരിച്ചു 19കാരന്‍ അറസ്റ്റില്‍

Text Size  

Story Dated: Wednesday, May 08, 2019 02:36 hrs UTC

പി. പി. ചെറിയാന്‍
 
ബിലോക്‌സി (മിസ്സിസ്സിപ്പി): മിസ്സിസ്സിപ്പി ബിലോക്‌സി പോലീസ് സ്‌റ്റേഷനുമുമ്പില്‍ യൂണിഫോമില്‍ നില്കുകയായിരുന്ന പോലീ ഓഫീസര്‍ റോബര്‍ട്ട് മെകിത്തനെ പത്തൊമ്പത് വയസ്സുള്ള ഡാനിയല്‍ ടവാന്‍ വെടിവെച്ചുകൊലപ്പെടുത്തി. ഞായറാഴ്ച (മെയ് 5) രാത്രിയിലായിരുന്നു സംഭവമെന്ന് മെയ് 6ന് തിങ്കളാഴ്ച ബിലോക്‌സി പോലീസ് ചീഫ് നടത്തിയ പത്രസമ്മേളനത്തില്‍ അറിയിച്ചു.
 
വെടിവച്ചതിനുശേഷം അവിടെ നിന്നും രക്ഷപ്പെട്ട പ്രതിയെ തിങ്കളാഴ്ച വൈകീട്ട് അറസ്റ്റ് ചെയ്തു. ഇയാള്‍ക്കെതിരെ കാപ്പിറ്റള്‍ മര്‍ഡറിന് കേസ്സെടുത്തിട്ടുണ്ടി.
 
24 വര്‍ഷം സര്‍വീസുള്ള പോലീസ് ഓഫീസര്‍ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ റിട്ടയര്‍ ചെയ്യാനിരിക്കെയാണ് കൊല്ലപ്പെട്ടത്. വെടിവെച്ചതിനെ കുറിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ പോലീസ് വെളിപ്പെടുത്തിയില്ല. പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്തു വരികയായിരുന്നുവെന്നും ചീഫ് അറിയിച്ചു. ഔദ്യോഗിക കൃത്യ നിര്‍വഹണത്തിനിടയില്‍ കൊല്ലപ്പെടുന്ന അ!ഞ്ചാമത്തെ പോലീസ് ഓഫീസറാണ് റോബര്‍ട്ട്. ബിലോക്‌സി പോലീസ് ചീഫ് പറഞ്ഞു. മിസ്സിസ്സിപ്പി ഗവര്‍ണര്‍ ഫില്‍ ബ്രിയാന്‍ പോലീസ് സ്‌റ്റേഷന്‍ സന്ദര്‍ശിച്ച് കുടുംബാംഗങ്ങളേയും, സഹപ്രവര്‍ത്തകരേയും അനുശോചനം അറിയിച്ചു. കൊല്ലപ്പെട്ട ഓഫീസര്‍ക്ക് ഭാര്യയും ഒരു മകളും രണ്ടു വളര്‍ത്ത് പുത്രന്‍മാരും ഒരു വളര്‍ത്ത് പുത്രിയും ഉണ്ട്.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.