You are Here : Home / USA News

അമേരിക്കന്‍ നാഷണല്‍ തുഴച്ചില്‍ ടീമില്‍ മലയാളി തിളക്കം

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Sunday, May 05, 2019 01:38 hrs UTC

സൗത്ത് ഫ്‌ളോറിഡ :   അമേരിക്കയുടെ ദേശീയ തുഴച്ചില്‍ ടീമില്‍ ആദിമായി അമേരിക്കന്‍ മലയാളി ഇടം നേടി . സൗത്ത് ഫ്‌ളോറിഡയിലെ പെംബ്രോക്ക് പൈന്‍സില്‍ താമസിക്കുന്ന ജോര്‍ജ് സെബാസ്റ്റ്യന്‍ ആണ് അമേരിക്കന്‍ ടീമില്‍ ഇടം നേടിയ ആദ്യ മലയാളിയും ആദ്യ ഇന്ത്യക്കാരനും. 2019 ഓഗസ്റ്റില്‍ തായ്‌ലന്‍ഡില്‍ വച്ച് നടക്കുന്ന വേള്‍ഡ് ബോട്ട് റെയിസ് ചാംപ്യന്‍ഷിപ്പില്‍ സീനിയര്‍ എ വിഭാഗത്തില്‍ മത്സരിക്കുന്ന അമേരിക്കന്‍ ടീമിലാണ് ജോര്‍ജ്  അംഗമായിട്ടുള്ളത് .വാഷിങ്ടണിലും ടാമ്പയിലും നടന്ന സെലെക്ഷന്‍ ക്യാമ്പിലെ മികച്ച പ്രകടനമാണ് ടീമിലേക്കുള്ള പ്രവേശനം സുഗമമാക്കിയത് .
       
കേരളത്തിലെ എടത്വ പരുത്തിപ്പറമ്പില്‍ കുടുംബാഗമായ ജോണാപ്പന്‍ - അന്നമ്മ ദമ്പതികളുടെ മകനായ ജോര്‍ജ് 2007ലാണ് മിയാമിയില്‍ സ്ഥിരതാമസമാക്കിയത് . അന്നുമുതല്‍ ബോട്ട് റെയ്‌സ് ടീമുകളിലെ സ്ഥിരം സാന്നിധ്യമാണ് ജോര്‍ജ് .
 
ഫോമാ അമേരിക്കയിലെ പ്രമുഖ ഇന്ത്യന്‍ ടീമുകളെ അണിനിരത്തികൊണ്ട് നടത്തിയ ബോട്ട് റെയ്‌സില്‍ ജോര്‍ജ് രൂപം കൊടുത്ത കേരള ഡ്രാഗണ്‍ സൗത്ത് ഫ്‌ളോറിഡ ആയിരുന്നു വിജയിച്ചത് . ജോര്‍ജ് ആയിരുന്നു ടീമിന്റെ ക്യാപ്റ്റന്‍ . ഫ്‌ളോറിഡ  സ്‌റ്റേറ്റ്  ക്ലബ് ടീം (ടാര്‍പോണ്‍സ്),മിയാമി പ്ഫ് തുടങ്ങിയ ടീമുകളിലും നിലവില്‍ അംഗമാണ്
  
ജോര്‍ജിന്റെ എല്ലാ നേട്ടങ്ങള്‍ക്കും പിന്നില്‍ ഭാര്യ രാജിയും മക്കളായ സെബിന്‍ ,എബിന്‍ , ആല്‍വിനും കരുത്തായി നില്‍ക്കുന്നു .
ഷിബു ജോസഫ് അറിയിച്ചതാണിത്. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.