You are Here : Home / USA News

ബെല്‍വുഡ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ ഹോശാന ഞായര്‍ ആചരിച്ചു

Text Size  

Story Dated: Tuesday, April 16, 2019 03:38 hrs UTC

ചിക്കാഗോ: ബെല്‍വുഡ് സെന്റ് ഗ്രിഗോറിയോസ് കത്തീഡ്രലില്‍ 'ഞങ്ങളെ രക്ഷിക്കണേ..' എന്നര്‍ത്ഥമുള്ള ഹോശാന പെരുന്നാള്‍ ഭക്തിനിര്‍ഭരമായി ആചരിച്ചു. 
 
കുരുത്തോലകളേയും, അവ വെട്ടിയെടുത്ത വൃക്ഷങ്ങളേയും, അവ വളരുന്ന വയലുകളേയും വാഴ്ത്തണമേ എന്ന ഹോശാന പെരുന്നാളിലെ പ്രാര്‍ത്ഥന ജീവജാലങ്ങള്‍ക്കുകൂടി അനുഗ്രഹത്തിനാണ് മനുഷ്യന്റെ സാന്നിധ്യം ഉതകേണ്ടതെന്നും, മനുഷ്യന്‍ പരിസ്ഥിതി സംരക്ഷണത്തിന്റെ കാവല്‍ ഭടനാകണമെന്നും ആരാധനകള്‍ക്ക് പ്രധാന കാര്‍മികത്വം വഹിച്ച ഫാ. ഡാനിയേല്‍ ജോര്‍ജ് അനുസ്മരിച്ചു. 
 
വാഴ്ത്തിയ കുരുത്തോലകള്‍ കൈകളില്‍ പിടിച്ച് വിശ്വാസികള്‍ പ്രദക്ഷിണം നടത്തുകയും സ്തുതിഗീതങ്ങള്‍ ചൊല്ലുകയും ചെയ്തു. ആരാധനയിലും തുടര്‍ന്നു മാര്‍ മക്കാറിയോസ് ഹാളില്‍ നടന്ന സ്‌നേഹവിരുന്നിലും നിരവധി വിശ്വാസികള്‍ സംബന്ധിച്ചു. പെസഹായുടെ ശുശ്രൂഷകള്‍ 17-നു ബുധനാഴ്ച വൈകിട്ട് 6.30-നും, ദുഖവെള്ളിയാഴ്ച 19-നു രാവിലെ 9 മണിക്കും, ദുഖശനിയാഴ്ച രാവിലെ 10 മണിക്കും, ഉയിര്‍പ്പ് പെരുന്നാള്‍ ഞായറാഴ്ച രാവിലെ 8 മണിക്കും നടക്കും. ജോര്‍ജ് വര്‍ഗീസ് വെങ്ങാഴിയില്‍ അറിയിച്ചതാണിത്. 
 
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.