You are Here : Home / USA News

ഡി.എം.എ ഒരുക്കുന്ന ബോളിവുഡ് ഡാന്‍സ് മത്സരം ഏപ്രില്‍ 28 ന്

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Monday, April 08, 2019 11:53 hrs UTC

ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍ (ഡി.എം.എ.) മിഷിഗണിലെ ഡാന്‍സ് പ്രേമികള്‍ക്കായി ബോളിവുഡ് ഡാന്‍സ് മത്സരം "ഡാന്‍സ് ദമാക (Dance Dhamaka) നടത്തുന്നു. ഏപ്രില്‍ 28 ഞായറാഴ്ച, മൂന്നു മണിക്ക് വാറന്‍ മിഡില്‍ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ചാണ് ഈ മത്സരം നടക്കുന്നത്. ഈ ബോളിവുഡ് ഡാന്‍സ് മത്സരത്തില്‍ ഹൈസ്കൂള്‍ വിഭാഗത്തിലുള്ള ആറു ടീമുകള്‍ പങ്കെടുക്കുന്നതായിരിക്കും എന്ന് ഡി. എം. എ. പ്രസിഡന്റ് മനോജ് ജയ്ജി അറിയിച്ചു. DETROIT TUFAAN, IAE JALWA, IAE JUNOON, TROY RIYAAZ, TROY ZAHARA, UCS JAZBA എന്നീ ടീമുകള്‍ ആണ് ഈ മത്സരത്തില്‍ പങ്കെടുക്കുന്നത്. ഈ മത്സരത്തിലെ വിജയികള്‍ക്കായി വമ്പന്‍ സമ്മാനങ്ങള്‍ ആണ് ഡി.എം.എ. ഒരുക്കിയിരിക്കുന്നത്. ഒന്നാം സമ്മാനമായി 2000 ഡോളറും, രണ്ടാം സമ്മാനമായി 1250 ഡോളറും, മൂന്നാം സമ്മാനമായി 750 ഡോളറുമാണ് നല്‍കുന്നത്. ഹൈസ്കൂള്‍ ഡാന്‍സ് മത്സരം കൂടാതെ കോളേജ് വിഭാഗത്തില്‍ പെടുന്ന മൂന്നു ടീമുകളുടെ ഡാന്‍സ് പ്രദര്‍ശന മത്സരവും ഉണ്ടായിരിക്കുന്നതാണ്. ഡി.എം.എയുടെ സെക്രട്ടറി അഭിലാഷ് പോളിന്റെ നേതൃത്വത്തില്‍ മനോജ് ജയ്ജി, ബിജു ജോസഫ്, അമിത് നായര്‍, ദിനേശ് ലക്ഷ്മണന്‍, നോബിള്‍ തോമസ്, തോമസ് കര്‍ത്താനാല്‍, സുദര്‍ശന കുറുപ്പ്, മോഹന്‍ പനങ്കാവില്‍, റോജന്‍ തോമസ്, സാജന്‍ ജോര്‍ജ്, സഞ്ജു കോയിത്തറ, ഓസ്‌ബോണ്‍ ഡേവിഡ്, ജിജി പോള്‍ എന്നിവര്‍ ഉള്‍പ്പെടുന്ന കമ്മിറ്റി ഉമിരല ഉവമാമസമ യുടെ വിജയത്തിനായി പ്രവര്‍ത്തിച്ചു വരുന്നു. ടിക്കറ്റിനും, മറ്റു കൂടുതല്‍ വിവരങ്ങള്‍ക്കും www.thedancedhamaka.com സന്ദര്‍ശിക്കുക. നോബിള്‍ തോമസ് അറിയിച്ചതാണിത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.