You are Here : Home / USA News

കാലിഫോർണിയ മലയാളം അക്കാഡമി സ്കൂൾ വാർഷികം ആഘോഷിച്ചു.

Text Size  

Sreekumar Unnithan

unnithan04@gmail.com

Story Dated: Thursday, March 14, 2019 05:47 hrs UTC

മലയാളം അക്കാഡമി ഓഫ് നോർത്ത് അമേരിക്കയും ഫൊക്കാനയും സംയുകതമായി ചെയ്യുന്ന ഓൺലൈൻ മലയാളം കോഴ്സിന്റെ ഒന്നാം വാർഷികത്തോട് അനുബന്ധിച്ചു മാർച്ച് 9 ന് കാലിഫോർണിയയിലുള്ള ജോൺ എം ഹോർണർ ജൂനിയർ ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഫൊക്കാന പ്രസിഡന്റ് മാധവൻ ബി നായർ മുഖ്യ അതിഥിയായിരുന്നു. മലയാള സാഹിത്യകാരനായ തമ്പി ആന്റണിയും, ഫൊക്കാന റീജിണൽ വൈസ് പ്രസിഡന്റ് ഗീത ജോർജും, രാജേഷ് നായർ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

മലയാള ഭാഷയുടെ ഉന്നമനത്തിനായി ഫൊക്കാനയും മലയാളം അക്കാഡമി ഓഫ് നോർത്ത് അമേരിക്കയും ചേർന്ന് ഓൺലൈൻ മലയാളം ക്ലാസുകൾ അമേരിക്കയിൽ നടത്തുവാൻ തീരുമാനിക്കുകയും പല സിറ്റികളിലും ക്ലാസുകൾ ആരംഭിക്കുകയും ചെയ്തു. ഇനിയും കൂടുതൽ സിറ്റികളിൽ ഈ പ്രോജക്ടിന് ഫൊക്കാനാ തുടക്കമിടുന്നു .എല്ലാ മലയാളി കുടുംബങ്ങളിലും ഓൺലൈൻ മലയാളം ക്ലാസുകൾ എത്തിക്കുകയും നമ്മുടെ കുട്ടികൾക്ക് ബേസിക് മലയാളമെങ്കിലും പഠിപ്പിക്കുക എന്നതാണ് ഫൊക്കാനയുടെ ലക്‌ഷ്യം. മലയാളം അക്കാഡമി ഓഫ് നോർത്ത് അമേരിക്ക(MANA)രാജേഷ് നായർ ചെയർമാൻ ആയി കഴിഞ്ഞ അഞ്ചുവർഷമായി അമേരിക്കയിൽ പ്രവർത്തിച്ചു വരുന്നു. 2019 ൽ ആണ് ഫോകാനയും മലയാളം അക്കാഡമി ഓഫ് നോർത്ത് അമേരിക്കയും സഹകരിച്ചു പ്രവർത്തിക്കാൻ തീരുമാനിച്ചത്. മലയാളം ക്ലാസുകൾക്ക് വേണ്ട സിലബസുകൾ നൽകുന്നത് കേരള ഗവൺമെന്റ് ആണ്.

.അമേരിക്കയിലെ രണ്ടും മുന്നും തലമുറയിലെ മലയാളി സമൂഹത്തിനു മലയാള പഠനത്തില്‍ അവഗാഹമുണ്ടാക്കുന്നതിനും ,മലയാളത്തെ നമ്മുടെ തലമുറ മാര്‍ക്കാതിരിക്കുന്നതിനും നമ്മുടെ പാരമ്പര്യം നിലനിര്‍ത്തുന്നതിനും വേണ്ടിയുള്ള ഒരു ശ്രമമാണ് മലയാളം അക്കാദമിയിലൂടെ ഫൊക്കാനാ ഉദ്ദേശിക്കുന്നതെന്ന് ഫൊക്കാനാ പ്രസിഡന്റ് മാധവന്‍ ബി നായര്‍ പറഞ്ഞു .

കേരളത്തില്‍ പോലും സ്കൂളുകളില്‍ മലയാളം അന്യമായിക്കൊണ്ടിരിക്കുന്ന ഈ കാലത്ത് മലയാള ഭാഷയുടെ വികസനത്തിന് വേണ്ട പ്രോജക്ടുകളും അവയുടെ നടപ്പിലാക്കല്‍ പ്രക്രിയയും ഫൊക്കാന നടപ്പാക്കുമെന്ന് ഫൊക്കാന പ്രസിഡന്റ് മാധവൻ പി നായർ അഭിപ്രായപ്പെട്ടു.

Sreekumar Unnithan

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.