You are Here : Home / USA News

തട്ടിക്കൊണ്ടുപോകാന്‍ ശ്രമം;സ്‌കൂള്‍ ബസ്‌ പിന്തുടര്‍ന്നു മാതാവ്‌ കുട്ടിയെ രക്ഷപ്പെടുത്തി

Text Size  

Story Dated: Monday, November 04, 2013 05:16 hrs UTC

ജോര്‍ജിയ : പന്ത്രണ്ടുകാരിയായ പെണ്‍കുട്ടിയെ അവള്‍ക്ക്‌ ഇറങ്ങേണ്ട സ്റ്റോപ്പില്‍ ഇറക്കാതെ സ്‌കൂള്‍ ബസ്‌ ഡ്രൈവര്‍ തട്ടിക്കൊണ്ടു പോയതായി വാര്‍ത്ത. സംഭവമറിഞ്ഞ കുട്ടിയുടെ മാതാവ്‌ തന്റെ കാറില്‍ ബസിനെ പിന്തുടര്‍ന്ന്‌ കുട്ടിയെ രക്ഷപ്പെടുത്തി.

കഴിഞ്ഞ ചൊവ്വാഴ്‌ചയായിരുന്നു സംഭവം. തന്റെ മൂത്ത മകള്‍ പറഞ്ഞാണ്‌ പന്ത്രണ്ടുകാരിയായ തന്റെ ഇളയ മകള്‍ ഇപ്പോഴും സ്‌കൂള്‍ ബസില്‍ നിന്ന്‌ ഇറങ്ങിയിട്ടില്ലെന്ന്‌ ചെറില്‍ റോജര്‍ എന്ന വീട്ടമ്മ അറിയുന്നത്‌. ഡ്രൈവര്‍ അവളോട്‌ സംസാരിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും അതിനാല്‍ അവളെ സ്റ്റോപ്പില്‍ ഇറക്കിയിട്ടില്ലെന്നും അവള്‍ പറഞ്ഞു. പുറത്തിറങ്ങി നോക്കിയ ചെറില്‍ ഓടിക്കൊണ്ടിരിക്കുന്ന ബസ്‌ കണ്ടു. ഉടന്‍ തന്നെ തന്റെ കാറില്‍ അവര്‍ ബസിനെ പിന്തുടരുകയായിരുന്നു. അവരുടെ സഹായി ചെറിലിന്റെ വീടിനും രണ്ടു കിലോമീറ്റര്‍ അകലെ നിന്നും ബസ്‌ നിര്‍ത്തിച്ചു. അതില്‍ അവരുടെ കുട്ടിയുള്‍പ്പട എല്ലാ കുട്ടികളും സുരക്ഷിതരായിരുന്നു. ജെന്നിഫര്‍ കൊര്‍ണേലിയ ഫോസ്‌റ്റര്‍ എന്ന 50 വയസുകാരിയായിരുന്നു ബസ്‌ഡ്രൈവര്‍. താന്‍ കുട്ടിയെ തട്ടിക്കൊണ്ടു പോയിട്ടില്ല അവള്‍ ഒന്നിനു പുറകെ ഒന്നായി കഥ കേട്ടു കൊണ്ടിരിക്കുകയായിരുന്നു. വീടു കടന്നു പോന്നതിനാല്‍ ഞങ്ങളവളെ അവളുടെ മുത്തശ്ശിയുടെ വീട്ടില്‍ ഇറക്കാമെന്നായിരുന്നു കരുതിയിരുന്നത്‌? ഫോസ്‌റ്റര്‍ പറയുന്നു. . സത്യമെന്തെന്നു മനസിലാക്കാന്‍ ആവാത്തതിനാല്‍ ഫോസ്‌റ്റര്‍ക്കെതിരെ പരാതി വേണമോ വേണ്ടയോ എന്ന്‌ തീരുമാനിക്കാനാവാതെ വിഷമിക്കുകയാണ്‌ ചെറില്‍.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.