You are Here : Home / USA News

ക്രിസ്തുവിന് ജീവിതം സമര്‍പ്പിച്ച മുന്‍ കുറ്റവാളി ട്രമ്പിന്റെ അതിഥി

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Thursday, February 07, 2019 01:34 hrs UTC

വാഷിംഗ്ടണ്‍ ഡി.സി.: 1996 ല്‍ മുപ്പതുവര്‍ഷത്തെ ജയില്‍ശിക്ഷക്ക് വിധിക്കപ്പെട്ട മാത്യു ചാള്‍സ് ഫെബ്രുവരി 6 ന് നടന്ന യൂണിയന്‍ സ്റ്റേറ്റ് അഡ്രസ്സില്‍ ട്രമ്പിന്റെ അതിഥിയായി പങ്കെടുത്തു. മയക്കുമരുന്നു വില്‍പനക്കും, മറ്റു പല കുറ്റകൃത്യങ്ങള്‍ക്കുമായി ജിയില്‍ ശിക്ഷ അനുഭവിച്ചുകൊണ്ടിരുന്ന മാത്യുവിന്റെ ജീവിതത്തില്‍ രക്ഷകനായ ക്രിസ്തുവിനെ കണ്ടെത്തിയതിനെ തുടര്‍ന്നുണ്ടായ വ്യതിയാനം ജയിലിനകത്തെ നിരവധി കുറ്റവാളികളുടെ ജീവിത പരിവര്‍ത്തനത്തിന് ഇടയാക്കുകയും, ജയിലിനകത്തു മുപ്പതോളം ബൈബിള്‍ ക്ലാസ്സുകള്‍ സംഘടിപ്പിക്കുകയും, അനേക കുറ്റവാളികള്‍ക്ക് ഉപദേശകനായി മാറുകയും ചെയ്തിരുന്നു. കഴിഞ്ഞ ഡിസംബറില്‍ ട്രമ്പ് ഒപ്പുവെച്ച ഫസ്റ്റ് സ്റ്റെഫ് ആക്ടിന്റെ ആനുകൂല്യം ലഭിച്ച് ഈ വര്‍ഷം ജനുവരിയില്‍ പുറത്തിറങ്ങിയ ആദ്യ തടവുപുള്ളിയാണ് മാത്യൂസ്. ചെയ്തുപോയ തെറ്റുകളെകുറിച്ചു പശ്ചാത്തപിക്കുകയും ജയിലധികൃതര്‍ സംഘടിപ്പിക്കുന്ന വിവിധ പരിപാടികളില്‍ പങ്കെടുക്കുവാന്‍ സന്നദ്ധത കാണിക്കുകയും, ചെയ്യുന്ന തടവുകാരുടെ ശിക്ഷ മയപ്പെടുത്തുന്നതിനും, അവരെ വീടിനടുത്തുള്ള ജയിലിലേക്കു മാറ്റുകയും ചെയ്യുന്നു ഒരു പദ്ധതിയുടെ ഭാഗമാണ് 'ഫസ്റ്റ് സ്റ്റെഫ് ആക്ട്' ടെന്നിസ്സി നാഷ് വില്ലയില്‍ നിന്നുള്ള മാത്യൂസിനെ ട്രമ്പ് പേരെടുത്തു പറഞ്ഞു പരിചയപ്പെടുത്തിയപ്പോള്‍ മാത്യൂസിന്റെ നയനങ്ങള്‍ ഈറനണിഞ്ഞുത പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. മാരകമല്ലാത്ത കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷയനുഭവിക്കുന്ന കുറ്റവാളികളുടെ ജീവിതം പരിവര്‍ത്തനങ്ങള്‍ക്ക് വിധേയമായി എന്ന് ബോധ്യപ്പെട്ടാല്‍ അവരുടെ ശിക്ഷകള്‍ ഇളവു ചെയ്തു ജയിലില്‍ നിന്നും മോചിപ്പിക്കുന്നതിനുള്ള നിയമങ്ങള്‍ നടപ്പാക്കുമെന്നും ട്രമ്പു പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.