ബിന്ദു ടിജി
ന്യൂയോര്‍ക്ക്: പുതുമയുടെ നിറകാഴ്ചകളുമായ് ലോകമെമ്പാടു മുള്ള മലയാളി പ്രേക്ഷകര്‍ക്ക് ദൃശ്യ വിരുന്നൊരുക്കുന്ന ഏഷ്യാനെറ്റ് അമേരിക്കന്‍ വിശേഷങ്ങള്‍ കോര്‍ത്തിണക്കി ഇന്ത്യയില്‍ ശനിയാഴ്ച രാവിലെ 7 മണിക്ക് ( അമേരിക്കയില്‍ ന്യൂ യോര്‍ക്ക് സമയം വെള്ളിയാഴ്ച വൈകീട്ട് 8.30 നു ഹോട്ട് സ്റ്റാര്‍ ലും മറ്റെല്ലാ ഐ പി നെറ്റ് വര്‍ക്കിലും ) സംപ്രേഷണം ചെയ്യുന്ന യു എസ് വീക്കിലി റൌണ്ടപ്പ് ഈയാഴ്ച്ചയും വൈവിധ്യ മുള്ള നോര്‍ത്ത് അമേരിക്കന്‍ പരിപാടികളുമായ് നിങ്ങളുടെ സ്വീകരണ മുറി യിലെത്തുന്നു. ഈയാഴ്ചയിലെ പ്രോഗ്രാമുകള്‍ : അമേരിക്കയില്‍ സൂപ്പര്‍ ബൗള്‍, നാഷണല്‍ ഫുട്ബാള്‍ ലീഗ് ന്റെ കലാശക്കളിക്കു അറ്റ്ലാന്റയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി. ടെക് ലോകത്തിനു പുതിയ പ്രതീക്ഷകളുമായി ലാസ് വെഗാസില്‍ കണ്‍സ്യൂമര്‍ ഇലക്ട്രോണിക് ഷോ . ഹോളിവുഡില്‍ നിന്ന് പുതിയ ചിത്രം ഡിസ്നി യുടെ 'അല്ലാദ്ദിന്' പ്രദര്‍ശനത്തിനെത്തുന്നു. ചിക്കാഗോയില്‍ പുതിയതായി രൂപീകൃതമായ ഇല്ലിനോയി മലയാളി ചേമ്പര്‍ ഓഫ് കൊമേഴ്സിന്റെ പ്രവര്‍ത്തനോല്‍ഘാടനം വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കപ്പെട്ടു.
1999 ഇല് ഇന്ത്യയില്‍ വെച്ച് കൊല്ലപ്പെട്ട ഓസ്ട്രേലിയന്‍ മിഷനറി ഗ്രഹാം സ്റ്റൈന്‍സ് ന്റെ ജീവിത കഥ പറയുന്ന പുതിയ ചിത്രം 'ദി ലീസ്റ്റ് ഓഫ് ദീസ്' ന്റെ വേള്‍ഡ് പ്രീമിയര്‍ ഷോ ന്യൂ യോര്‍ക്കില്‍ വെച്ച് നടന്നു. വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ വിന്റെര്‍ ഓര്‍ക്കിഡ് പ്രദര്‍ശനമായ ആയ 'ടാമിയാമി' ഫെസ്റ്റിവല്‍ മയാമിയില്‍ വെച്ച് നടന്നു. സൗത്ത് ഫ്ലോറിഡ ഇന്ത്യന്‍ നേഴ്സസ് അസോസിയേഷന്റെ പുതിയ കമ്മിറ്റി യുടെ പ്രവര്‍ത്തനോല്‍ഘാടനം വിവിധ പരിപാടികളോടെ നടന്നു. പുതുമകള്‍ നിറഞ്ഞ ഏഷ്യാനെറ്റ് യൂ.സ്.റൗണ്ടപ്പിന്റെ കൂടുതല്‍ വിവരങ്ങള്‍ക്ക് യൂ.എസ്. എപ്പിസോഡ് പ്രോഗ്രാം ഡയറക്ടര്‍ രാജു പള്ളത്ത് 732 429 9529. Bindu Tiji 9167058568
Comments