You are Here : Home / USA News

കെ.സി.എസ് യുവജനവേദിയുടെ പ്രവര്‍ത്തനോദ്ഘാടനം ഫെബ്രുവരി ഒന്നിന്

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, February 01, 2019 11:20 hrs UTC

ചിക്കാഗോ: ക്‌നാനായ കാത്തലിക് സൊസൈറ്റി ഓഫ് ചിക്കാഗോയുടെ പോഷക സംഘടനയായ യുവജനവേദിയുടെ 2019- 20 വര്‍ഷത്തെ പ്രവര്‍ത്തനോദ്ഘാടനം ഫെബ്രുവരി ഒന്നാംതീയതി വെള്ളിയാഴ്ച ഡസ്‌പ്ലെയിന്‍സിലുള്ള ക്‌നാനായ സെന്ററില്‍ വച്ചു നടത്തപ്പെടുന്നു. കെ.സി.എസ് ഭാരവാഹികളും, യുവജനവേദി ഭാരവാഹികളും, മറ്റ് സമുദായ സ്‌നേഹികളും പങ്കെടുക്കുന്ന ഈ ചടങ്ങിലേക്ക് സംഘാടകര്‍ ഏവരേയും സ്വാഗതം ചെയ്തു. യുവജനവേദിയുടെ 2019- 20 വര്‍ഷത്തെ ഭാരവാഹികള്‍ താഴെപ്പറയുന്നവരാണ്.

 

പ്രസിഡന്റ്- ആന്‍ബിന്‍ പുലിക്കുന്നേല്‍ എക്‌സി. വൈസ് പ്രസിഡന്റ്- റിച്ചു നെല്ലാ വൈസ് പ്രസിഡന്റ്- ജെഫിന്‍ തട്ടാമറ്റത്തില്‍ സെക്രട്ടറി- അനീറ്റാ പഴേമ്പള്ളില്‍ ജോയിന്റ് സെക്രട്ടറി- ടാനിയ പുത്തന്‍പുരയ്ക്കല്‍ ട്രഷറര്‍- ജെഫ്‌റിന്‍ വടകര ലിന്‍സണ്‍ കൈതമലയിലും, ജിബിറ്റ് കിഴക്കേക്കുറ്റും ആയിരിക്കും യുവജനവേദിയുടെ ഡയറക്‌ടേഴ്‌സ്. പുതിയ ഭാരവാഹികള്‍ക്ക് എല്ലാവിധ ആശംസകളും നേരുന്നതായി കെ..സി.എസ് പ്രസിഡന്റ് ഷിജു ചെറിയത്തില്‍ അറിയിച്ചു. കെ.സി.എസ് സെക്രട്ടറി റോയി ചേലമലയില്‍ അറിയിച്ചതാണിത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.