You are Here : Home / USA News

വെസ്റ്റ്ചെസ്റ്റര്‍ അയ്യപ്പസ്വാമി ക്ഷേത്രത്തിൽ മകരവിളക്ക്‌ മഹോത്സവം ജനുവരി 12 ശനിയാഴ്ച.

Text Size  

Sreekumar Unnithan

unnithan04@gmail.com

Story Dated: Tuesday, January 08, 2019 09:26 hrs UTC

വെസ്റ്റ്ചെസ്റ്റര്‍ അയ്യപ്പസ്വാമി ക്ഷേത്രത്തിന്റെ ആഭിമുഖ്യത്തില്‍ മകരവിളക്ക്‌ മഹോത്സവം ഭക്തി നിര്‍ഭരവും ,ശരണഘോഷമുഖരിതമായ അന്തരീഷത്തില്‍ 2019 ജനുവരി 12 ആം തിയതി ശനിയാഴ്ച രാവിലെ 9 മുതൽ 5 വരെ ആഘോഷിക്കുന്നു .

മകരസംക്രാന്തി ദിനമായ ജനുവരി 14 ന് പുതിയ ക്ഷേത്രത്തിലേക്ക് മാറുന്നതിനാൽ (606 Halstead Ave, Mamaroneck, NY) അവിടെ മാറ്റ പ്രതിഷ്‌ട കർമ്മങ്ങൾ, പ്രേത്യേക പൂജകൾ എന്നിവ ബ്രന്മശ്രീ ശ്രീനിവാസ് ഭട്ടിന്റെ യും ബ്രന്മശ്രീ കേസരി യുടെയും നേതൃത്വത്തിൽ ഉള്ള ആചാര്യ വൃന്ദം നിർവഹിക്കുന്നതാണ്. തുടർന്ന് പതിനൊന്ന് ദിവസത്തെ ദിവസത്തെ വിശേഷാൽ പൂജകൾ ഉണ്ടായിരിക്കുമെന്ന് ഗുരുസാമി പാർത്ഥസാരഥി പിള്ള അറിയിച്ചു.

മാലയിട്ട്‌ വ്രതം നോറ്റ്‌, ശരീരവും മനസും അയ്യപ്പനിലര്‍പ്പിച്ച്‌ ഇരുമുടിയെന്തിയ അയ്യപ്പന്മാർ ക്ഷേത്രത്തി ദര്‍ശന പുണ്യം നേടുന്ന നിമിഷങ്ങള്‍. ഈ ആത്മചൈതന്യത്തിലേക്കാണ്‌ ഓരോ അയ്യപ്പ ഭക്തനേയും വിളിക്കുന്നത്‌. . ജനുവരി 12 വരെയാണ്‌ ശരണംവിളികളും പൂജകളുടെയും അന്തരീക്ഷത്തില്‍ അയ്യപ്പതൃപ്പാദങ്ങളില്‍ സ്രാഷ്ടാംഗം നമസ്‌കരിക്കാനുമുള്ള വേദിയാകുന്നത്‌. വെസ്റ്റ്ചെസ്റ്റര്‍ അയ്യപ്പസ്വാമി ക്ഷേത്രത്തിന്റെ ആഭിമുഖ്യത്തില്‍മകരവിളക്കിന്റെ സുകൃതം നുകരാന്‍ അവസരമൊരുക്കി നിങ്ങളെ ഏവരെയും വെസ്റ്റ്ചെസ്റ്റര്‍ അയ്യപ്പസ്വാമി ക്ഷേത്രത്തിലേക്ക് സ്വാഗതം ചെയ്യുന്നു.

രാവിലെ അയപ്പ സുബ്രഭാതതോടെ ആരംഭിക്കുന്ന മകരവിളക്ക്‌ മഹോത്സവം ഉഷ പൂജക്കും അയ്യപ്പനുട്ടിനും, പബസദ്യകും ശേഷം ഇരുമുടി പൂജ സമരഭിക്കുകയാണ്. ഇരുമുടിയെന്തിയ അയ്യപ്പന്മാർ ചെണ്ട മേളത്തിന്റയും താലപൊലിയു ടെയും അകമ്പടിയോടെ ശരണം വിളിയോടെ ക്ഷേത്രo വലംവെച്ച് ക്ഷേത്രതിനുള്ളിൽ പ്രവേശിക്കുന്നു.ഇതോട്പ്പം തന്നെ അയ്യപ്പൻ വിളക്കും വെസ്റ്റ്ചെസ്റ്റര്‍ അയ്യപ്പസ്വാമി ക്ഷേത്രത്തിന്റെ ഒരു പ്രത്യേകതയായി ഒരുക്കുന്നു.നെയ്യഭിഷേകത്തിനും പുഷ്പഭിഷേകത്തിനോടെപ്പം തന്നെ വാസ്റ്റ് ഭജൻ ഗ്രൂപ്പ്‌ന്റെ ഭജനയും ഭക്തരെ ഭക്തിയുടെ കൊടുമുടിയിൽ എത്തിക്കും എന്നതിൽ സംശയമില്ല. പടി പൂജ,നമസ്‌കാര മന്ത്ര സമര്‍പ്പണം, മംഗള ആരതി,മന്ത്ര പുഷ്‌പം, ദിപരാധന,കർപ്പൂരാഴി, അന്നദാനം എന്നിവ പതിവ് പോലെ നടത്തുന്നതാണ്. ഹരിവരാസനയോടെ മകരവിളക്ക്‌ മഹോത്സവത്തിനു കൊടിയിറങ്ങും.

ദൈവ ചൈതന്യം പ്രപഞ്ചത്തിൽ എങ്ങും പ്രകടമാണ്. ആ ചൈതന്യത്തിലേക്ക് അടുക്കാനുള്ള പടിപടിയായുള്ള പരിശീലന ത്തിനുള്ള അവസരം ആണ്‌ ഓരോ മണ്ഡല കാലവും. നമ്മുക്ക്‌ ഈ സനാതന സത്യം പൂര്‍ണമായ അര്‍ത്ഥത്തില്‍ മനസിലാക്കി ജീവിക്കുവാന്‍ ജഗദീശേ്വരന്‍ നമ്മെ അനുഗ്രഹിക്കട്ടെ, മാനവ സേവ മാധവ സേവ എന്ന വിശ്വാസത്തോടെ സനാതന ധര്‌മ്മവും ഭാരതീയ പൈതൃകവും പ്രചരിപ്പിക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെ പ്രവര്‌ത്തിക്കുന്ന ന്യൂയോർക്കിലെ ഹൈന്ദവ സമൂഹത്തിന്റെ എല്ലാമായ വെസ്റ്റ്ചെസ്റ്റര്‍ അയ്യപ്പസ്വാമി ക്ഷേത്രത്തിന്റെ വരുംകാല പ്രവര്‍ത്തങ്ങളില്‍ ഭാഗമാകുവാന്‍ നിങ്ങളെ ഓരോരുത്തരെയും ഹൃദയത്തിന്റെ ഭാഷയില്‍ ക്ഷണിക്കുന്നു.

അയ്യപ്പഭക്തന്മാര്‍ക്ക് അഭിമാനിക്കത്തക്കവിധത്തില്‍ വെസ്റ്റ്ചെസ്റ്റര്‍ അയ്യപ്പസ്വാമി ക്ഷേത്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഭംഗിയായി പുരോഗമിക്കുന്നു.അമ്പലത്തിന്റെ പ്രവർത്തങ്ങൾ തുടങ്ങി മുന്ന് വർഷം കൊണ്ട് സ്വന്തമായി ഒരു ബിൽഡിംഗ് വാങ്ങുവാനും കഴിഞ്ഞു എന്നത് വളരെ അഭിമാനത്തോടെ ആണ് കാണുന്നത്. ജനുവരി 14 ന് പുതിയ ക്ഷേത്രത്തിലേക്ക് മാറുന്നതിനാൽ അവിടെ മാറ്റ പ്രതിഷ്‌ട കർമ്മങ്ങൾ നടത്തുന്നതാണ്.

നിങ്ങളെ ഏവരെയും വെസ്റ്റ്ചെസ്റ്റര്‍ അയ്യപ്പസ്വാമി ക്ഷേത്രത്തിലെ മകരവിളക്ക്‌ മഹോത്സവത്തിലേക്കും പുതിയ ക്ഷേത്രത്തിലെ മാറ്റ പ്രതിഷ്‌ട കർമ്മങ്ങളിലേക്കും സ്വാഗതം ചെയ്യുന്നതായി ഗുരു സ്വാമി പാർത്ഥസാരഥിപിള്ളയും ക്ഷേത്ര കമ്മിറ്റിയും അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.