You are Here : Home / USA News

വിവാഹ ദിവസം 'വെറുതെ ഒരു ബോംബ്‌ ഭീഷണി'; ആദ്യരാത്രി ജയിലില്‍

Text Size  

Story Dated: Friday, November 01, 2013 08:14 hrs UTC

ലിവര്‍പൂള്‍ : വ്യാജ ബോംബുഭീഷണിയെ തുടര്‍ന്ന്‌ ലിവര്‍പൂളില്‍ നവവരന്‍ അറസ്റ്റിലായി. ഒരു വര്‍ഷത്തെ തടവുശിക്ഷയാണ്‌ ഇയാള്‍ക്ക്‌ ലഭിച്ചത്‌. അന്നേ ദിവസം വിവാഹം നടക്കാനിരിക്കെയാണ്‌ വ്യാജ ബോംബുഭീഷണി നടത്തി ഇയാള്‍ അറസ്റ്റിലാവുന്നത്‌. നീല്‍ മികാര്‍ഡില്‍ എന്ന 36 കാരനാണ്‌ ഇത്തരത്തില്‍ വ്യാജ ബോംബുഭീഷണി നടത്തി അറസ്റ്റിലായത്‌. ലിവര്‍പൂളിലെ സെന്റ്‌ ജോര്‍ജ്‌ ഹാളിലുള്ള ഫോണ്‍ ബൂത്തില്‍ നിന്നാണ്‌ ഇയാള്‍ വിളിച്ചത്‌. ഇതേ ഹാളില്‍ ഇതേ ദിവസമാണ്‌ ഇയാളുടെ വിവാഹം നടക്കേിയിരുന്നത്‌. 45 മിനുട്ടിനുള്ളില്‍ ബോംബ്‌ പൊട്ടുമെന്നായിരുന്നു ഭീഷണി. കെട്ടിടത്തില്‍ നിന്നും ജനങ്ങളെ ഒഴിപ്പിക്കുമ്പോള്‍ അയാളുടെ പ്രതിശ്രുത വധു ആമി വില്യംസ്‌ തെരുവില്‍ വിവാഹവസ്‌ത്രത്തിലായിരുന്നു. വിവാഹം നടക്കുന്ന ഹാളിലേക്ക്‌ വരികയായിരുന്നു അവര്‍.

വിവാഹത്തിന്‌ വേണ്ട പേപ്പര്‍ വര്‍ക്കുകള്‍ ശരിയാക്കാന്‍ മറന്നുപോയതിനാലാണ്‌ താന്‍ ഇത്തരമൊരു പ്രവൃത്തി ചെയ്‌തതെന്ന്‌ അറസ്റ്റിലായ ഇയാള്‍ പോലീസിനെ അിറിയിച്ചു. ലിവര്‍പൂള്‍ കോടതി ഇയാള്‍ക്ക്‌ വിധിച്ചത്‌ ഒരു വര്‍ഷത്തെ ജയില്‍ വാസമാണ്‌. നീലിന്റെ അഭിഭാഷകന്‍ ശക്തമായ വാദങ്ങള്‍ നിരത്തി ഇയാളെ രക്ഷപ്പെടുത്താന്‍ നോക്കിയെങ്കിലും വിവാഹദിനത്തില്‍ മണിയറക്കു പകരം ജയിലില്‍ കിടക്കാനായിരുന്നു നീലിന്റെ നിയോഗം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.