You are Here : Home / USA News

ഏഷ്യാനെറ്റ് യു.എസ്. വീക്ക്‌ലി റൗണ്ടപ്പ് പുതിയ വിശേഷങ്ങളുമായി ഈ ആഴ്ച

Text Size  

Story Dated: Friday, December 14, 2018 01:25 hrs UTC

ബിന്ദു ടിജി

ന്യൂയോര്‍ക്ക്: വൈവിധ്യമാര്‍ന്ന പരിപാടികള്‍ സംപ്രേക്ഷണം ചെയ്ത് ജനപ്രീതി നേടിയ ഏഷ്യാനെറ്റ്, അമേരിക്കയിലെ വിശേഷങ്ങള്‍ കോര്‍ത്തിണക്കി തയ്യാറാക്കുന്ന 'യു.എസ്. വീക്ക്‌ലി റൗണ്ടപ്പ്' പതിവുപോലെ ഈ ആഴ്ചയും നിങ്ങളുടെ മുന്നിലെത്തുന്നു. എല്ലാ ശനിയാഴ്ച്ചയും രാവിലെ 8 മണിക്കാണ് (ന്യൂയോര്‍ക്ക് സമയം/ഇ.എസ്.ടി.) ഈ പരിപാടികള്‍ സംപ്രേക്ഷണം ചെയ്യുന്നത്. യു.എസ്. വീക്ക്‌ലി റൗണ്ടപ്പില്‍ ഈ ആഴ്ച സംപ്രേക്ഷണം ചെയ്യുന്ന പരിപാടികള്‍:

• ഇടക്കാല തിരഞ്ഞെടുപ്പിന്റെ വെളിച്ചത്തില്‍ ക്യാബിനറ്റില്‍ പുതിയ മാറ്റങ്ങളുണ്ടാകുമെന്ന് ട്രംപ്. വൈറ്റ് ഹൗസ് ഒരു മുഖം മിനുക്കലിനു തയ്യാറാകുന്നു.

• നാസയുടെ മാര്‍സ് ദൗത്യം വിജയിക്കുമ്പോള്‍ നേട്ടങ്ങളുടെ ആവേശത്തില്‍ ശാസ്ത്രലോകം.

• ക്രിസ്മസിന് പുതിയ ചിത്രം വാര്‍ണര്‍ ബ്രദേഴ്‌സ് ഒരുക്കിയ അക്വാമാന്‍. • ചിക്കാഗോ മലയാളി െ്രെകസ്തവ സമൂഹത്തിന്റെ കൂടായ്മയായ എക്യൂമെനിക്കല്‍ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസിന്റെ ആഭിമുഖ്യത്തില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ സംഘടിപ്പിച്ചു. • ഹ്യൂസ്റ്റണ്‍ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ പുതുമയുള്ള ചെണ്ട അരങ്ങേറ്റം നടന്നു

. • സാന്‍ഫ്രാന്‍സിസ്‌കോ, മലയാളി അസോസിയേഷന്‍ ഓഫ് നോര്‍ത്തേണ്‍ കാലിഫോര്‍ണിയ (ങഅചഇഅ) സംഘടിപ്പിച്ച അഞ്ചാമത് നാഷണല്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് മത്സരങ്ങള്‍ കാണികള്‍ക്ക് ആവേശമായി. • ചിക്കാഗോ ക്‌നാനായ കാത്തലിക്ക് സൊസൈറ്റിയുടെ ഈ വര്‍ഷത്തെ ആഘോഷ പരിപാടികള്‍ മുന്‍ എം.പി ഫ്രാന്‍സിസ് ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്തു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: രാജു പള്ളത്ത് (യു.എസ്. എപ്പിസോഡ് പ്രോഗ്രാം ഡയറക്ടര്‍) 732 429 9529.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.