You are Here : Home / USA News

'മാഗ്' പ്രഥമ വോളിബോള്‍ ടൂര്‍ണമെന്റ് ഡിസംബര്‍ 15നു ശനിയാഴ്ച

Text Size  

Jeemon Ranny

jeemonranny@gmail.com

Story Dated: Tuesday, December 11, 2018 12:39 hrs UTC

ഹൂസ്റ്റണ്‍: മലയാളി അസോസിയേഷന്‍ ഓഫ് ഗ്രെയ്റ്റര്‍ ഹൂസ്റ്റന്റെ (മാഗ്) ആഭിമുഖ്യത്തില്‍ പ്രഥമ വോളിബോള്‍ ടൂര്‍ണമെന്റ് നടത്തപ്പെടുന്നു. ഡിസംബര്‍ 15നു ശനിയാഴ്ച രാവിലെ 9 മുതല്‍ ഹൂസ്റ്റണ്‍ ട്രിനിറ്റി മാര്‍ത്തോമാ ദേവാലയത്തോടു ചേര്‍ന്നുള്ള വിശാലവും ആധുനിക സൗകര്യങ്ങളുമുള്ള 'ട്രിനിറ്റി സെന്റര്‍' ല്‍ (5810, Almeda Genoa Rd. Houston - TX 77048) വച്ചാണ് ടൂര്‍ണമെന്റ് നടത്തുന്നതെന്ന് സംഘാടകര്‍ അറിയിച്ചു. ഹൂസ്റ്റണിലെ 6 പ്രമുഖ വോളീബോള്‍ ടീമുകളാണ് ആദ്യ ടൂര്‍ണമെന്റില്‍ മാറ്റുരയ്ക്കുന്നത്. വിജയികള്‍ക്കു എവര്‍ റോളിങ്ങ് ട്രോഫികളും വ്യക്തിഗത ട്രോഫികളും ക്യാഷ് അവാര്‍ഡുകളും നല്‍കുന്നതാണ്. ഹൂസ്റ്റണിലെ എല്ലാ കായികപ്രേമികളെയും ടൂര്ണമെന്റിലേക്കു സ്വാഗതം ചെയ്യുന്നുവെന്ന് സംഘാടകര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്, ജോഷ്വ ജോര്‍ജ് (പ്രസിഡന്റ്) 281 773 7988 ബാബു മുല്ലശ്ശേരില്‍ (സെക്രട്ടറി) 281 450 1410 എബ്രഹാം തോമസ് (ട്രഷറര്‍) 832 922 8187 റജി ജോണ്‍ ( സ്‌പോര്‍ട്‌സ് കോര്‍ഡിനേറ്റര്‍) 832 723 7995

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.