You are Here : Home / USA News

ട്രൈസ്റ്റേറ്റ് കേരള ഫോറം ഓണാഘോഷവേദിയില്‍ വച്ച് ഏഷ്യാനെറ്റ് യു.എസ്.എ. അവാര്‍ഡ് നല്‍കി

Text Size  

Story Dated: Friday, October 25, 2013 10:47 hrs UTC

ജീമോന്‍ ജോര്‍ജ്

 

ഫിലാഡല്‍ഫിയാ : പ്രവാസി സംഘടനകളുടെ ഇടയില്‍ പ്രമുഖ സ്ഥാനം വഹിക്കുന്ന സംഘടനകളിലൊന്നായ ട്രൈസ്റ്റേറ്റ് കേരള ഫോറമിന്റെ നേതൃത്വത്തില്‍ നടത്തിയ 11-മത് ഓണാഘോഷത്തിനോടനുബന്ധിച്ച് പ്രൗഢഗംഭീരമായ ചടങ്ങില്‍ വച്ച് ഏഷ്യാനെറ്റ് യു.എസ്.എ.യുടെ ഡാന്‍സ് രത്‌ന അവാര്‍ഡ് നല്‍കുകയുണ്ടായി. വളരെയധികം മത്സരാര്‍ത്ഥികളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ജയിന്‍ ബാബുവിന് (ഫിലാഡല്‍ഫിയ) 2013 ലെ ഏഷ്യാനെറ്റ് യു.എസ്.എ. ഡാന്‍സ് രത്‌ന അവാര്‍ഡ് നല്‍കി ആദരിക്കുകയുണ്ടായി. ട്രൈസ്റ്റേറ്റ് കേരള ഫോറമിന്റെ വേദികളില്‍ ഇതിനു മുന്‍പും ഇതു പോലുള്ള അംഗീകാരങ്ങള്‍ സമൂഹത്തിന്റെ വിവിധ തലങ്ങളില്‍ പ്രാമുഖ്യം നേടിയിട്ടുള്ളവരെ ഏഷ്യാനെറ്റ് യു.എസ്.എ. അവാര്‍ഡുകള്‍ നല്‍കി ആദരിച്ചിട്ടുണ്ടെന്ന് ഫിലാഡല്‍ഫിയ ബ്യൂറോ റീജനല്‍ മാനേജര്‍ വിന്‍സന്റ് ഇമ്മാനുവേല്‍ അറിയിക്കുകയുണ്ടായി. സമൂഹത്തില്‍ ആദരിക്കേണ്ടവരെ ആദരിക്കാതെ വിസ്മരിച്ചാല്‍ അത് സമൂഹത്തോട് ചെയ്യുന്ന അനാദരവാണെന്നും, ട്രൈസ്റ്റേറ്റ് കേരള ഫോറം ഏക്കാലത്തും ആദരവുകളുടെ പട്ടികയില്‍ പ്രഥമസ്ഥാനത്തായിരിക്കുമെന്നും ജീമോന്‍ ജോര്‍ജ്ജ് (അവാര്‍ഡ് കമ്മിറ്റി) പ്രസ്താവിക്കുകയുണ്ടായി.

 

 

ബാബു ചീരേഴത്തിന്റെയും (ആര്‍ട്ടിസ്റ്റ്) നിമ്മി ബാബുവിന്റെയും(ഡാന്‍സ് ടീച്ചര്‍) നാലുമക്കളില്‍ ഏകമകളാണ് ജയിന്‍ ബാബു. കേരളത്തിലെ പ്രമുഖ ഡാന്‍സ് മാസ്റ്റര്‍ കൊല്ലം രാജേന്ദ്ര നായരില്‍ നിന്നും മൂന്നു വയസ്സു മുതല്‍ നൃത്തം അഭ്യസിക്കുകയും ഇപ്പോള്‍ അമ്മ നിമ്മി ബാബുവിന്റെ ശിക്ഷണത്തില്‍ തുടര്‍ന്നും പഠിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു. നൃത്തത്തിലെന്നപോലെ സംഗീതത്തിലും പരിശീലനം നേടുന്നു. ശ്രീ. കാര്‍ത്തികേയന്‍( നിലമ്പൂര്‍), മറിയാ പപ്പാസ്(ഒപ്പറ സിംഗര്‍) ഹൈസ്‌ക്കൂള്‍ വിദ്യാര്‍ത്ഥിയായ ജയിന്‍ ബാബുവിന്റെ സംഗീത ഗുരുക്കന്മാരാണ്. ട്രൈസ്റ്റേറ്റ് കേരള ഫോറമിന്റെ ആഭിമുഖ്യത്തില്‍ നവംബര്‍ മൂന്നാം തീയ്യതി ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് സീറോ മലബാര്‍ ചര്‍ച്ച് ആഡിറ്റോറിയത്തില്‍(608 Welsh Rd,Philadelphia, PA-19115) ശ്രേഷ്ഠ ഭാഷാ പദവി ലഭിച്ച മലയാള ഭാഷയോടുള്ള മുഴുവന്‍ ആദരവുകള്‍ അര്‍പ്പിച്ചു കൊണ്ട് രാഷ്ട്രീയ, സാമൂഹിക, സാംസ്‌ക്കാരിക നേതാക്കന്മാരുടെ നിറഞ്ഞ വേദിയില്‍ നടത്തുന്ന കേരളദിനാഘോഷത്തിലേക്ക് എല്ലാ മലയാളികളെയും ക്ഷണിക്കുന്നതായി കുര്യന്‍ രാജന്‍(ചെയര്‍മാന്‍, ട്രൈസ്റ്റേറ്റ് കേരള ഫോറം) അറിയിക്കുകയുണ്ടായി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.