You are Here : Home / USA News

ഡാളസ്സില്‍ ശ്രീ ഗുരുവായൂരപ്പന്‍ ഭക്തരുടെ കാത്തിരുപ്പിന് വിരാമമാകുന്നു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Friday, October 25, 2013 10:44 hrs UTC

ഡാളസ്സിലെ കേരളാ ഹിന്ദുസൊസൈറ്റി നിര്‍മ്മിക്കുന്ന ശ്രീ. ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു ഒക്‌ടോബര്‍ 19 വെള്ളിയാഴ്ച നടന്ന പ്രത്യേക പൂജകള്‍ക്കുശേഷം ശ്രീകൃഷ്ണ ഭക്തര്‍ ക്ഷേത്ര നിര്‍മ്മാണ സ്ഥലത്തെ മേല്‍മണ്ണ് നീക്കം ചെയ്തു. നാല് ഏക്കര്‍ വരുന്ന കരോള്‍ട്ടണ്‍ സിറ്റിയിലെ സ്ഥലത്ത് ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രവും, അതിനോടൊപ്പം കെഎച്ച്എസ് സ്പരിച്ചല്‍ ഹാളും ഒന്നാം ഘട്ട നിര്‍മ്മാണ പദ്ധതിയില്‍ ഉള്‍പ്പെടുന്നു. നിര്‍മ്മാണത്തിനു മുന്നോടിയായി വിഗ്രഹം പ്രതിഷ്ഠിക്കുന്നതിനു താഴെ ഭൂമിക്കടിയിലായി ഷഡാധാര പ്രതിഷ്ഠ നടത്തപ്പെടും. നവംബര്‍ 22, 23, 24 തീയതികളില്‍ ഷഡാധാരം, ഇഷ്ടിക സ്ഥാപനം, ഗര്‍ഭന്യാസം എന്നീ പൂജകള്‍ ക്ഷേത്ര തന്ത്രി ശ്രീ .കരിയന്നൂര്‍ ദിവാകരന്‍ നമ്പൂതിരി നേതൃത്വം നല്‍കും. അനേക ഭക്തരുടെ ഭവനങ്ങളില്‍ വച്ച് അര്‍പ്പിച്ച നാമോച്ചാരണം കൊണ്ട് ധന്യമായ ഞവരനെല്ല്, നിധികുംഭത്തിലാക്കി ഷഡാധാര പ്രതിഷ്ഠ സമയത്ത് ഭൂമിക്കടിയില്‍ സ്ഥാപിക്കും. ഭാരതത്തില്‍ പോലും അത്യപൂര്‍വ്വമായി ദര്‍ശിക്കാന്‍ സാധിക്കുന്ന ഈ മഹനീയ കര്‍മ്മത്തില്‍ പങ്കാളികളാകാന്‍ എല്ലാ ഭക്തജനങ്ങളും എത്തിച്ചേരണമെന്ന് കെ.എച്ച്.എസ്. പ്രസിഡന്റ് ശ്രീമതി ശ്യാമള നായരും, കെ.എച്ച്.എസ്. ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ശ്രീ. വിലാസ് കുമാറും അഭ്യര്‍ത്ഥിക്കുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.