You are Here : Home / USA News

അഴിമതിക്കാരെ രക്ഷിക്കുവാന്‍ ഓര്‍ഡിനന്‍സ്‌ ഇറക്കിയവരെ ഒറ്റപ്പെടുത്തണം: തോമസ്‌ ടി. ഉമ്മന്‍

Text Size  

Story Dated: Friday, October 04, 2013 09:30 hrs UTC

ന്യൂയോര്‍ക്ക്‌: അഴിമതിക്കാരായ രാഷ്ട്രീയക്കാരെ സംരക്ഷിക്കുവാന്‍ ഓര്‍ഡിനന്‍സ്‌ തയ്യാറാക്കി രാഷ്ട്രപതിക്കു നല്‌കിയ ഭരണകക്ഷിയുടെ കോര്‍ ഗ്രൂപ്പ്‌ നേതാക്കളെ പാര്‍ട്ടിയും ജനങ്ങളും ഒറ്റപ്പെടുത്തണമെന്ന്‌ തോമസ്‌ ടി. ഉമ്മന്‍ ആവശ്യപ്പെട്ടു. ജനങ്ങളുടെ നികുതിപ്പണവും രാജ്യത്തിന്റെ ഖജനാവും കൊള്ളയടിച്ചെന്നു കോടതിയിലൂടെ തെളിയിക്കപ്പെടുന്ന രാഷ്ട്രീയക്കാരെ രക്ഷിക്കുവാന്‍ കൂട്ടുനില്‌കുന്ന ഭരണകക്ഷി കോര്‍ നേതാക്കള്‍ ഇന്ത്യന്‍ ജനാധിപത്യത്തിനു തന്നെ വിപത്താണ്‌. വളരെ വൈകിയാണെങ്കിലും രാഹുല്‍ ഗാന്ധി ഇക്കാര്യത്തില്‍ പൊട്ടിത്തെറിച്ചത്‌ ശുഭലക്ഷണമായി. അഴിമതിക്ക്‌ കുടപിടിക്കുന്ന നേതാക്കള്‍ പൊതുതെരഞ്ഞെടുപ്പില്‍ പരാജയപ്പെടുമെന്ന്‌ കണ്ടു, രാജ്യസഭയിലേക്ക്‌ പൊതുതെരഞ്ഞെടുപ്പിനെ, അതായത്‌ ജനങ്ങളെ, നേരിടാതെ പാര്‌ട്ടി തന്നെ തെരഞ്ഞെടുക്കുന്ന പിന്‌ വാതില്‍ നയമാണ്‌ സഹായകമാവുന്നത്‌. ഇതിനു ഒരറുതി വരുത്തേണ്ട കാലമായി. രാജ്യത്തിന്റെയും ജനങ്ങളുടെയും നന്മക്കു പകരം പാരമ്പര്യമായി അധികാരത്തില്‍ കടിച്ചു തൂങ്ങിക്കിടക്കുന്ന, മക്കള്‌ക്കും കൊച്ചു മക്കള്‍ക്കുമായി അധികാരക്കസേര റിസേര്‍വ്‌ ചെയ്യുന്ന, ഇത്തരക്കാര്‍ ജനാധിപത്യത്തിനു അപമാനമാണ്‌. ഇന്ത്യ വളരണമെന്നുണ്ടെങ്കില്‍ ഇന്ത്യന്‍ രാഷ്‌ ട്രീയത്തില്‍ സമൂലമായ മാറ്റം ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.