You are Here : Home / USA News

സാഹിത്യ സല്ലാപത്തില്‍ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ സംസാരിക്കുന്നു

Text Size  

Story Dated: Friday, September 06, 2013 06:12 hrs UTC

ശനിയാഴ്ച (09/07/2013) സാഹിത്യ സല്ലാപത്തില്‍ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ ‘മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളെ’ക്കുറിച്ചു സംസാരിക്കുന്നു. താമ്പാ: ഈ ശനിയാഴ്ച (09/07/2013) നടക്കുന്ന മുപ്പത്തൊന്നാമത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തില്‍ അമേരിക്കന്‍ മലയാളികള്‍ക്കിടയില്‍ സുപരിചിതനും പ്രശസ്ത മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ശ്രീ. ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ ‘മനുഷ്യാവകാശ പ്രവര്‍ത്തനങ്ങള്‍’ എന്ന വിഷയത്തെക്കുറിച്ച് പ്രബന്ധം അവതരിപ്പിക്കുന്നതായിരിക്കും.

ഈ വിഷയത്തെക്കുറിച്ച് കൂടുതല്‍ അറിയുവാനും ചര്‍ച്ചയില്‍ പങ്കെടുക്കുവാനും താത്പര്യമുള്ള എല്ലാ മലയാളികള്‍ക്കും, മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളില്‍ താത്പര്യമുള്ള എല്ലാവര്‍ക്കും പ്രസ്തുത സംവാദത്തില്‍ പങ്കെടുക്കാവുന്നതാണ്. ഇന്ത്യന്‍ സുപ്രീം കോടതി അഡ്വക്കേറ്റും സ്ത്രീ ന്യുനപക്ഷ അവകാശ സംരക്ഷണ സമിതി പ്രവര്‍ത്തകയുമായ സിസ്റ്റര്‍ ജസ്സി കുര്യന്‍(ഡല്‍ഹി) സംവാദത്തില്‍ പങ്കെടുക്കുന്നതാണ്. കഴിഞ്ഞ ശനിയാഴ്ച (08/31/2013) നടന്ന അമേരിക്കയിലുള്ള മലയാളി എഴുത്തുകാരുടെ ടെലിഫോണ്‍ സംഭാഷണ കൂട്ടായ്മയായ ‘അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപ’ത്തില്‍ അമേരിക്കന്‍ മലയാളികള്‍ക്കിടയില്‍ സുപരിചിതയും ദീര്‍ഘകാലം അദ്ധ്യാപികയുമായിരുന്ന ഡോ: എന്‍. പി. ഷീല ആയിരുന്നു ‘ആത്മഹത്യാപ്രവണതകള്‍’ എന്ന വിഷയത്തെക്കുറിച്ച് പ്രബന്ധം അവതരിപ്പിച്ചത്. ജോസഫ്‌ നമ്പിമഠം, എ. സി. ജോര്‍ജ്ജ്, എബ്രഹാം തെക്കേമുറി, ഡോ: രാജന്‍ മര്‍ക്കോസ്, രാജു തോമസ്‌, ശങ്കരത്തിലച്ചന്‍, എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍, ത്രേസ്യാമ്മ നാടാവള്ളില്‍ (കൊച്ചേച്ചി), പി. വി. ചെറിയാന്‍, മാത്യു, ലൈല അലക്സ്‌, അബ്രാഹം, തോമസ്‌, ജെയിംസ്‌, വര്‍ഗീസ് കെ. എബ്രഹാം(ഡെന്‍വര്‍), സുനില്‍ മാത്യു വല്ലാത്തറ, സി. ആന്‍ഡ്രൂസ്, പി. പി. ചെറിയാന്‍, ജയിന്‍ മുണ്ടയ്ക്കല്‍, റജീസ് നെടുങ്ങാടപ്പള്ളി മുതലായവര്‍ ചര്‍ച്ചയില്‍ സജീവമായി പങ്കെടുത്തു. 2013 ജൂണ്‍ ഒന്നു മുതല്‍ എല്ലാ ശനിയാഴ്ചയും ആയിരിക്കും അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം നടത്തുന്നത്.

 

സല്ലാപത്തില്‍ പങ്കെടുക്കുവാന്‍ എല്ലാ ശനിയാഴ്ചയും വൈകുന്നേരം എട്ടു മുതല്‍ പത്തു വരെ (ഈസ്റേ്റണ്‍ സമയം) നിങ്ങളുടെ ടെലഫോണില്‍ നിന്നും താഴെ കൊടുത്തിരിക്കുന്ന ടെലഫോണ്‍ നമ്പരിലേയ്ക്ക് വിളിക്കാവുന്നതാണ് ..... 1-862-902-0100 കോഡ് 365923 ടെലിഫോണ്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും ചോദ്യങ്ങള്‍ ചോദിക്കാന്‍ അവസരം ഉണ്ടായിരിക്കും. jain@mundackal.com , gracepub@yahoo.com എന്ന ഇ-മെയില്‍ വിലാസങ്ങളില്‍ ചര്‍ച്ചയില്‍ അവതരിപ്പിക്കാന്‍ താത്പര്യമുള്ള വിഷയങ്ങളും ചോദ്യങ്ങളും മുന്‍കൂറായി അയച്ചു കൊടുക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: Join us on Facebook https://www.facebook.com/groups/142270399269590/

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.