You are Here : Home / USA News

ആഡംബര ഹോട്ടലില്‍ നടത്തുന്ന ചര്‍ച്ചകളില്‍ പങ്കെടുക്കില്ല: തോമസ്‌ ടി. ഉമ്മന്‍

Text Size  

Story Dated: Monday, May 27, 2013 07:40 hrs UTC

ന്യൂയോര്‍ക്ക്‌: പ്രവാസികളുടെ പ്രശ്‌നങ്ങള ചര്‍ച്ച ചെയ്യുവാന്‍ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ വച്ച്‌ ചര്‍ച്ച നടത്തുമെങ്കില്‍ ഞങ്ങള്‍ സംബധിക്കും. ആഡംബര ഹോട്ടലില്‍ ഇന്ത്യന്‍ നികുതിദായകരുടെ പണം ചിലവഴിച്ചു നടത്തുന്ന ചര്‍ച്ചകളില്‍ പങ്കെടുക്കുവാന്‍ ഞങ്ങളില്ലെന്ന്‌ പ്രവാസി ആക്ഷന്‍ കൗണ്‍സില്‍ കോര്‍ഡിനേറ്റര്‍ തോമസ്‌ ടി. ഉമ്മന്‍ പറഞ്ഞു. കടലാസില്‍ ചോദ്യങ്ങള്‍ എഴുതി കൊടുത്ത്‌ ഇഷ്ടമുള്ള ചോദ്യങ്ങള്‍ക്ക്‌ മറുപടി തരാം, ഉപചോദ്യങ്ങള്‍ പാടില്ലാ തുടങ്ങിയ നിബന്ധ നകള്‍ പ്രവാസികള്‍ക്ക്‌ സ്വീകാര്യമല്ല. നാടുകാരുടെ കാശില്‍ നക്ഷത്ര ഹോട്ടലുകളില്‍ വിലസുന്ന മന്ത്രിമാര്‌ സാധാരണക്കാരന്റെ പ്രശ്‌നങ്ങള അറിയുന്നില്ല. ഇതു സോണിയാ ഗാന്ധി മന്തിമാര്‌ക്ക്‌ നല്‌കിയ പെരുമാറ്റ ചട്ടത്ത്‌തിനു ഘടകവിരുദ്ധമാണ്‌. പ്രവാസികള്‌ക്ക്‌ അമേരിക്കയിലും ഗള്‍ഫ്‌ രാജ്യങ്ങളിലും ഒട്ടേറെ പൊള്ളുന്ന പ്രശ്‌നങ്ങളുണ്ട്‌. സര്‌കാരിന്റെ തെറ്റായ നയം പ്രവാസികളെ ബുദ്ധിമുട്ടിക്കുന്നു. പ്രതികരിക്കുവാന്‍ തന്റേടം കാട്ടുന്ന പ്രവാസിസമൂഹവും അവരുടെ ഇന്ത്യയിലുള്ള ബന്ധുമിത്രാദികളും ഇതിനു തക്ക സമയത്ത്‌ ജനാധിപത്യ മര്യാദ യിലൂടെ തന്നെ മറുപടി നല്‌കുമെന്നും അദ്ദേഹം പറഞ്ഞു. തോമസ്‌ ടി. ഉമ്മന്‍ പ്രവാസി ആക്ഷന്‍ കൗണ്‍സില്‍ കോര്‍ഡിനേറ്റര്‍

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.