You are Here : Home / USA News

അഭിഷേകത്തിന്റെ അഗ്നിചൊരിഞ്ഞ് റ്റാമ്പാ കണ്‍വന്‍ഷന്‍ സമാപിച്ചു

Text Size  

Story Dated: Wednesday, August 21, 2013 11:15 hrs UTC

ജോസ്‌മോന്‍ തത്തംകുളം റ്റാമ്പാ : കത്തോലിക്ക വിശ്വാസത്തിന്റെ അര്‍ത്ഥതലങ്ങള്‍ നന്നായി മനസ്സിലാക്കി ഉത്ഥിതനായി മിശിഹായുടെ സാന്നിധ്യം വ്യക്തി ജീവിതത്തിലും, കുടുംബത്തിലും, സമൂഹത്തിലും അനുഭവിക്കുവാന്‍ സഹായകമാകുന്ന വിധത്തില്‍ ആത്മീയ ജീവിത്തില്‍ വലിയ ഉണര്‍വ്വും കരുത്തും പ്രധാനം ചെയ്തുകൊണ്ടും വലിയ അഭിഷേകത്തിന്റെ അഗ്നി പെയ്തിറങ്ങിയും സുപ്രസിദ്ധ ധ്യാനഗുരു റവ.ഫാ. സേവ്യര്‍ ഖ്യാന്‍ വട്ടായിലിന്റെ നേതൃത്വത്തില്‍ റ്റാമ്പായില്‍ ആഗസ്റ്റ് 15 മുതല്‍ 18 വരെ നടന്ന അഭിഷേകാഗ്നി കണ്‍വന്‍ഷന്‍ പര്യവസാനിച്ചു. ആഗസ്റ്റ് 15-#ാ#ം തീയതി വ്യാഴാഴ്ച്ച വൈകുന്നരം 5മണിക്ക് റവ. ഫാ.ജോയി ആലപ്പാട്ടിന്റെ മുഖ്യകാര്‍മ്മികത്വത്തിലും റവ. ഫാ.സേവ്യര്‍ ഖാന്‍ വട്ടായില്‍, റവ.ഫാ. റെനി കട്ടയില്‍, റവ.ഫാ. പത്രോസ് ചമ്പക്കര എന്നിവരുടെ സഹകാര്‍മ്മികത്വത്തിലും അര്‍പ്പിച്ച ദിവ്യബലിയോടെ അഭിഷേകാഗ്നി കണ്‍വന്‍ഷനു തുടക്കം കുറിച്ചു. വ്യാഴാഴ്ച്ച 5 മണി മുതല്‍ 9 മണിവരെയും വെള്ളിയാഴ്ച 4മണി മുതല്‍ 9 മണി വരെയും ശനിയാഴ്ച രാവിലെ 9 മണി മുതല്‍ വൈകുന്നേരം 6 മണിവരെയും ഞായറാഴ്ച്ച രാവിലെ 9 മണി മുതല്‍ 3 മണിവരെയുമാണ് ധ്യാനം നടത്തപ്പെട്ടത്. ധ്യാനത്തിനും വളരെ ആവേശകരമായ പ്രതികരണമാണ് വിശ്വാസികളില്‍ നിന്ന് ലഭിച്ചത്. റ്റാമ്പായിലും പരിസരപ്രദേശത്തിനും പുറമെ ഓര്‍ലാണ്ടോ, മയാമി, അറ്റ്‌ലാന്റ, ഡാളസ്, ഹൂസ്റ്റന്‍, തുടങ്ങിയ അമേരിക്കയിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് ധാരാളം വിശ്വാസികള്‍ ധ്യാനത്തിനു എത്തിച്ചേര്‍ന്നു. ധ്യാനദിവസങ്ങളില്‍ ഉടനീളം ഫാ. ജോയി ആലപ്പാട്ട്, ഫാ. ആന്റണി തൈക്കാനത്ത്, ഫാ.റെനി കട്ടയില്‍, ഫാ.ജെമി പുതുശ്ശേരില്‍, ഫാ. ജെയിംസ് കുടിലില്‍, ഫാ. ജോര്‍ജ് കുപ്പയില്‍ ഫാ.ബെന്നി കളരിക്കല്‍, ഫാ. ജോര്‍ജ് തൊട്ടിപ്പറമ്പില്‍, ഫാ. എഡിസണ്‍, ഫാ. ജോര്‍ജ്ജ് മാളിയേക്കല്‍, ഫാ. കെന്‍ എന്നീ വൈദികരുടെ സാന്നിധ്യം വിശ്വാസികള്‍ക്ക് ഏവര്‍ക്കും കുമ്പസാരത്തിനും, മറ്റ് അനുഗ്രഹ ശുശ്രൂഷകള്‍ക്കും ഉപകരിച്ചു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നെത്തിയ സെഹിയോന്‍ ടീമംഗങ്ങളുടെ നേതൃത്വത്തില്‍ മധ്യസ്ഥ പ്രാര്‍ത്ഥനക്കും കൗണ്‍സിലിഗിനും അവസരമുണ്ടായി. റവ. ഫാ. സേവ്യര്‍ ഖ്യാന്‍ വട്ടായിലിന്റെ നേതൃത്വത്തില്‍ വചന ശുശ്രൂഷയും അഭിഷേക പ്രാര്‍ത്ഥാ ശുശ്രൂഷയും, രോഗശാന്തി ശുശ്രൂഷയും, ദിവ്യകാരുണ്യ ആരാധനയും നടത്തപ്പെട്ടു. ധ്യാനത്തില്‍ ഉടനീളം അനവധി വിശ്വാസികള്‍ അവരുടെ സാക്ഷ്യങ്ങള്‍ വെളിപ്പെടുത്തി. മുതിര്‍ന്നവരുടെ ധ്യാനസമയങ്ങളില്‍ തന്നെ കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും ഫ്രാന്‍സി. സ്‌കന്‍ സിസ്റ്റേള്‍സിന്റെയും, ഡോ. സിന്ധു, രമ്യ മേഘന ജോസ്, സിമിതാഹ, എന്നിവരുടേയും നേതൃത്വത്തില്‍ ധ്യാനം നടത്തപ്പെട്ടു. യാതൊരുവിധ പ്രീ രജിസ്‌ട്രേഷനോ, ബുക്കിഗോ ഒന്നും തന്നെയില്ലാതെ ധ്യാനത്തിനെത്തിയ എല്ലാവര്‍ക്കും ലഘുഭക്ഷണങ്ങളും, ഉച്ച ഭക്ഷണങ്ങളും, മറ്റെല്ലാവിധ സൗകര്യങ്ങളും ഒരുക്കിയ വികാരി റവ. ഫാ. പത്രോസ് ചമ്പക്കരയും, പള്ളി കമ്മിറ്റി അംഗങ്ങളായ റെനി ചെറുതാനിയില്‍, സിറി ചാഴികാട്ട്, ജിമ്മി കളപുരയില്‍ സെക്രട്ടറി സ്റ്റീഫന്‍ തൊട്ടിയില്‍, അഭിഷേകാഗ്നി വിവിധ കമ്മിറ്റി അംഗങ്ങളായ ജോയി മേലാണ്ടശ്ശേരി, സാബു കൂന്തമറ്റം, ബേബി വാഴപ്പള്ളില്‍, ലൂമോന്‍ തറയില്‍, ജെസ്സി വെട്ടുപ്പാറപ്പുറത്ത്, രാജീവ് കൂട്ടുങ്കല്‍, ബിജു വെട്ടുപ്പാറപ്പുറത്ത്, ലൂസി മറ്റത്തിപറമ്പില്‍, ലീല കാവില്‍ ഇവര്‍ക്കൊപ്പം പ്രവര്‍ത്തിച്ച അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നു. ഇനിയും ഇതുപോലുള്ള ബൈബിള്‍ ശുശ്രൂഷകള്‍ റ്റാമ്പാ സേക്രേഡ് ഹാര്‍ട്ട് ദേവാലയത്തില്‍ നടകട്ടെയെന്നും അതുവഴി ആയിരങ്ങള്‍ക്ക് വലിയ ആത്മീയ വിരുന്നും, വ്യക്തിജീവിതത്തിലും, കുടുംബജീവിതത്തിലും ദൈവാനുഗ്രഹത്തിന്റെ നിറവും ഉണ്ടാകട്ടെയെന്നും ഷിക്കാഗോ സെന്റ് തോമസ് കത്തീഡ്രല്‍ പള്ളി വികാരി റവ. ഫാ.ജോയി ആലപ്പാട്ട് ധ്യാനസമാപനത്തില്‍ ആശംസിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.