You are Here : Home / USA News

ഇന്ത്യന്‍ സ്വാതന്ത്ര്യദിനം കാര്‍ണിവല്‍ സെന്‍സേഷന്‍ കപ്പലില്‍ ആഘോഷിച്ചു

Text Size  

Story Dated: Tuesday, August 20, 2013 11:31 hrs UTC

Jeemon , Ranni

 

താമ്പാ: നോര്‍ത്ത്- അമേരിക്കാ യൂറോപ്പ് ഭദ്രാസന യുവജനസഖ്യത്തിന്റെ നേതൃത്വത്തില്‍ നടന്ന ഇന്ത്യയുടെ 67-മത് സ്വാതന്ത്ര്യദിനാഘോഷം വേറിട്ടതും വ്യത്യസ്തത നിറഞ്ഞതുമായി മാറി. മാര്‍ത്തോമ്മാ സഭയുടെ കോണ്‍ഫറന്‍സുകളുടെ ചരിത്രത്താളുകളില്‍ സ്ഥാനം പിടിച്ച 15-മത് മാര്‍ത്തോമ്മാ യുവജനസഖ്യം ഭദ്രാസന ദേശീയ യുവജനസമ്മേളനത്തിന്റെ (കോണ്‍ഫറന്‍സ് അറ്റ് സീ) ഉദ്ഘാടനത്തോടനുബന്ധിച്ചായിരുന്നു സ്വാതന്ത്ര്യദിനാഘോഷങ്ങളും. ആഗസ്റ്റ് 15ന് ഫ്‌ളോറിഡായിലെ ഓരലാന്‍ഡോയ്ക്കടുത്ത് പോര്‍ട്ട് കാനാവരില്‍നിന്നും യാത്രതിരിച്ച കാര്‍ണിവല്‍ സെന്‍സേഷന്‍ എന്ന കപ്പലിലായിരുന്നു ഉദ്ഘാടനവും വര്‍ണ്ണപകിട്ടാര്‍ന്ന സ്വാതന്ത്ര്യദിനാഘോഷങ്ങളും. രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെയും, ജവഹര്‍ലാല്‍ നെഹ്‌റുവിന്റെയും വേഷവിധാനങ്ങളോടെ നിരവധി കുട്ടികള്‍ പങ്കെടുത്ത് അവതരിപ്പിച്ച സ്‌കിറ്റുകള്‍, വന്ദേമാതരം ദേശഭക്തിഗാനത്തിന്റെ അകമ്പടിയോടെ അവതരിപ്പിച്ചപ്പോള്‍ പങ്കെടുക്കുന്ന 300ല്‍ പരം ആളുകള്‍ക്ക് നല്ല ദൃശ്യവിരുന്നിന്റെയും അമേരിക്കയില്‍ വളര്‍ന്നു വരുന്ന പുതുതലമുറയുടെ ഇന്ത്യന്‍ ദേശസ്‌നേഹത്തിന്റെ വേറിട്ട അനുഭവവുമായും ദര്‍ശിക്കുകയുണ്ടായി. ഭദ്രാസന എപ്പിസ്‌ക്കോപ്പാ ഡോ. ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ് എപ്പിസ്‌ക്കോപ്പാ ഡോ. ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ് എപ്പിസ്‌ക്കോപ്പാ കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്തു. കോണ്‍ഫറന്‍സ് പ്രസിഡന്റും താമ്പാ മാര്‍ത്തോമ്മാ ഇടവക വികാരിയുമായ റവ. ജോണ്‍ കുരുവിള സ്വാഗതം ആശംസിച്ചു. ഭദ്രാസന യുവജനസഖ്യം സെക്രട്ടറി ജോണ്‍ വര്‍ഗീസ്, അസംബ്ലി മെമ്പര്‍ ബിനു. സി. തോമസ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. തുടര്‍ന്ന് സുവനീര്‍ പ്രകാശനം നടന്നു. മാത്യൂസ് തോമസ്(മോനച്ചന്‍) സുവനീര്‍ കണ്‍വീനറായി പ്രവര്‍ത്തിച്ചു. ഫ്‌ളോറിഡായിലെ താമ്പാ മാര്‍ത്തോമ്മാ യുവജനസഖ്യമാണ് ഈ കോണ്‍ഫറന്‍സിന് ആതിഥേയത്വം വഹിയ്ക്കുന്നത്. 'ക്രിസ്തുവിനോടൊത്ത് പ്രയാണം ചെയ്യുക' എന്നതാണ് ചിന്താവിഷയം. ദേശീയ ഗാനാലാപനത്തോടുകൂടി ഉദ്ഘാടന ചടങ്ങുകള്‍ സമാപിച്ചു. ജനറല്‍ കണ്‍വീനര്‍ തോമസ് മാത്യൂ(റോയി) നന്ദി പ്രകാശിപ്പിച്ചു. പ്രീനാ തോമസും ബ്ലസിയും എംസിമാരായി പരിപാടികള്‍ നിയന്ത്രിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.