You are Here : Home / USA News

ഓളപ്പരപ്പിലെ ഒളിമ്പിക്‌സിനു കാനഡയില്‍ വിപുലമായ ഒരുക്കങ്ങള്‍

Text Size  

Story Dated: Thursday, August 15, 2013 02:05 hrs UTC

ടൊറന്റോ: അഞ്ചാമത്‌ കനേഡിയന്‍ നെഹ്‌റു ട്രോഫി അന്താരാഷ്ട്ര വള്ളംകളിക്ക്‌ കാനഡയിലെ ബ്രാംപ്‌ടന്‍ മലയാളീ സമാജം അവസാന ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി വരുന്നതായി സമാജം സംഘാടകര്‍ അറിയിക്കുന്നു. ഈ വരുന്ന ഓഗസ്റ്റ്‌ പതിനേഴിനാണു നോര്‍ത്ത്‌ അമേരിക്കയെ ആകമാനം ആവേശം കൊള്ളിക്കുന്ന കനേഡിയന്‍ നെഹ്‌റുട്രോഫി വള്ളംകളി കാനഡയില്‍ നടക്കുക .ബ്രാംപ്‌ടനിലെ അതിമനോഹരമായ പ്രഫസേഴ്‌സു തടാകമാണ്‌ ഇക്കൊല്ലം മത്സരങ്ങള്‍ക്കായി തയ്യാറായിരിക്കുന്നത്‌. വിപുലമായ ഒരുക്കങ്ങള്‍ ആണ്‌ വിശാലമായ മണല്‍ പരപ്പില്‍ സമാജം വള്ളംകളിക്ക്‌ ഒരുക്കിയിക്കുന്നത്‌. കനേഡിയന്‍ പ്രധാനമന്ത്രി സ്‌റീഫന്‍ ഹാര്‍പ്പര്‍, ഒന്‌ട്ടരിഓ പ്രീമിയര്‍ കാത്തലിന്‍ വിന്‍ , ബ്രംപ്‌ടന്‍ മേയര്‍ സുസന്‍ ഫെനാല്‍ തുടങ്ങിയവര്‍ കാനഡയിലെ മലയാളീ സമൂഹത്തിനു ഓണാശംസകള്‍ നേര്‍ന്നു. കാനഡയിലെ വള്ളംകളിക്കു ഇവര്‍ എല്ലാ ഭാവുകങ്ങളും അറിയിച്ചു. ഇക്കൊല്ലം സമാജം പുതുതായി ആരംഭിക്കുന്ന ബീച്ച്‌ വോളി ബോള്‍ ടൂര്‍ണമെന്റ്‌ രാവിലെ പത്തു മണിക്ക്‌ ആരംഭിക്കുന്നതാണ്‌ . തുടര്‍ന്ന്‌ ഇന്ത്യന്‍ സ്വതന്ത്രദിനാഘോഷ പരിപാടികളും പതാക ഉയര്‍ത്തലും ഉണ്ടായിരിക്കുന്നതാണ്‌.വള്ളംകളി മത്സരം രാവിലെ പതിനൊന്നു മണിയോടെ ആരംഭിക്കുന്നതാണ്‌. യു എസ്‌ എ യില്‍ നിന്നും കാനഡയില്‍ നിന്നുമായി ഇതിനോടകംതന്നെ നിരവധി ടീമുകള്‍ മത്സരത്തിനു തയ്യാറായി കഴിഞ്ഞു . മത്സരത്തിനായി ആഗ്രഹിക്കുന്ന ടീമുകള്‍ രാവിലെ തന്നെ ലേക്കില്‍ എത്തി രെജിസ്സ്‌ട്രഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കേണ്ടതാണ്‌. നെഹ്‌റു ട്രോഫി യും സ്ഥലത്തെ പ്രധാന വ്യാപാരിയായ മനോജ്‌ കാരത്ത റീ മാക്‌സ്‌ സ്‌പോന്‌സോര്‍ ചെയ്യുന്ന 1000 കനേഡിയന്‍ ഡോളറുമാണ്‌ ഒന്നാം സ്ഥാനത്‌ എത്തുന്നവരെ കാത്തിരിക്കുന്നത്‌. ബ്രംപന്‍ മലയാളീ സമാജത്തിന്റെ എല്ലാ പരിപാടികളും ഏറ്റെടുത്തു വിജയിപ്പിക്കുന്ന നല്ലവരായ എല്ലാ നാട്ടുകാരോടും പ്രത്യേകിച്ച്‌ വള്ളം കളി ടീമുകളോട്‌ സമജതിനുള്ള നന്ദി സമാജം പ്രസിഡണ്ട്‌ ശ്രീ കുര്യന്‍ പ്രക്കാനം പ്രകാശിപ്പിച്ചു. പ്രവാസി മലയാളെ ചരിത്രത്തിലെ ഇതിഹാസമായി മാറിയിരിക്കുന്ന കനേഡിയന്‍ നെഹ്‌റു ട്രോഫിവള്ളം കളിയുടെ വിജയത്തിനായി സമൂഹത്തിലെ വിവിധ തുറകളില്‍ ഉള്ളവര്‍ ചെയ്യുന്ന ചെറുതും വലുതുമായ സഹായ സഹകരണങ്ങള്‍ തികഞ്ഞ ഒരു മാതൃക ആണന്നു ശ്രീ പ്രക്കാനം പറഞ്ഞു. മത്സരങ്ങള്‍ നിയന്ത്രിക്കാന്‍ പ്രത്യേകം ജൂറികള്‍ അടഞ്ഞുന്ന കമ്മറ്റിയെ ഇതിനോടകം നിയമിച്ചു കഴിഞ്ഞു അവരുടെ തീരുമാനം മത്സരത്തില്‍ ഉടനീളം അന്തിമമായിക്കുമെന്നു സമാജം സെക്രട്ടറി ജോജി ജോര്‍ജ്‌ അറിയിച്ചു.. എല്ലാ വിഭാഗം ആളുകളുടെയും പരിപൂര്‍ണ്ണ സഹകരണം വള്ളംകളിക്കു ഉണ്ടാകണമെന്നും പരിപാടികള്‍ ഗംഭീരമാകാന്‍ ആളുകള്‍ നേരെത്തെതന്നെ എത്തിച്ചേരണമെന്നും എന്നു സമാജം ഭാരവാഹികള്‍ അറിയിച്ചു. വള്ളംകളിയുടെ വിശദവിവരങ്ങള്‍ www.malayaleeassociation.com എന്ന വെബ്‌സൈറ്റ്‌ വഴി ലഭ്യമാകുന്നതാണ്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.