You are Here : Home / USA News

ജോര്‍ജ്‌ സെബാസ്റ്റ്യന്‍ അമേരിക്കന്‍ സന്ദര്‍ശനത്തിന്‌ എത്തി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Saturday, August 10, 2013 10:54 hrs UTC

കേരളാ കോണ്‍ഗ്രസ്‌ സംസ്ഥാന സെക്രട്ടറി ജനറല്‍ ജോര്‍ജ്‌ സെബാസ്റ്റ്യന്‍ അമേരിക്കന്‍ സന്ദര്‍ശനത്തിന്‌ എത്തി. വിവിധ സംസ്ഥാനങ്ങള്‍ സന്ദര്‍ശിച്ചശേഷം ഓഗസ്റ്റ്‌ അവസാനത്തോടെ നാട്ടിലേക്ക്‌ മടങ്ങും. കെ.എസ്‌.സി, യൂത്ത്‌ ഫ്രണ്ട്‌ സംസ്ഥാന പ്രസിഡന്റായി സേവനം അനുഷ്‌ഠിച്ചിട്ടുള്ള ജോര്‍ജ്‌ സെബാസ്റ്റ്യന്‍ ഇരിക്കൂറില്‍ നിന്ന്‌ നിയമസഭയിലേക്ക്‌ മത്സരിച്ചിട്ടുണ്ട്‌. കോട്ടയം ജില്ലയിലെ പൊന്‍കുന്നം സ്വദേശിയായ ജോര്‍ജ്‌ സെബാസ്റ്റ്യന്‍ ഇപ്പോള്‍ തിരുവനന്തപുരത്ത്‌ സ്ഥിരതാമസമാണ്‌. എല്‍.ഡി.എഫ്‌ ഏകോപന സമിതിയിലെ അംഗമെന്ന നിലയിലും സാംസ്‌കാരിക-സാമൂഹിക രംഗത്തെ നിറസാന്നിധ്യമായും ജോര്‍ജ്‌ സെബാസ്റ്റ്യന്‍ പൊതുരംഗത്ത്‌ പ്രശോഭിക്കുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.