You are Here : Home / USA News

ബ്രദര്‍ സണ്ണി സ്റ്റീഫന്‍ നയിക്കുന്ന റിഥം ഓഫ് ലൈഫ് സെമിനാര്‍ സൗത്ത് ആഫ്രിക്കയിലും, ബോട്‌സ് വാനയിലും

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, January 22, 2015 05:31 hrs UTC

ഈസ്റ്റ് ലണ്ടന്‍ : യൂറോപ്പിലെ വിവിധ ദേവാലയങ്ങളില്‍ നടന്ന കുടുംബ വിശുദ്ധീകരണ സെമിനാറിനു ശേഷം പ്രശസ്ത വചന പ്രഘോഷകനും, സംഗീതസംവിധായകനും, മെസേജ് മിഷന്‍ ഡയറക്ടറുമായ ബ്രദര്‍ സ്റ്റീഫന്‍ വചന ശുശ്രൂഷകള്‍ക്കായി സൗത്ത് ആഫ്രിക്കയിലെത്തി. 2015 ജനുവരി 24-ാം തീയ്യതി കോക്‌സ്‌റ്റെഡ്ഡിലും, ജനുവരി 30, 31 തീയതികളില്‍ ഉംറ്റാറ്റയിലും, ഫെബ്രുവരി 7ന് പ്രിറ്റോറിയയിലും, ഫെബ്രുവരി 8ന് ജോഹന്നാസ്‌ബെര്‍ഗിലും, ഫെബ്രുവരി 9,10 തീയതികളില്‍ കേപ്ടൗണിലും, ഫെബ്രുവരി 15ന് നെല്‍സ്പ്രുറ്റിലും, ഫെബ്രുവരി 21, 22, 23 തീയതികളില്‍ ബോട്‌സ് വാനയിലും(ഗാബറോണ്‍) ഫെബ്രുവരി 28ന് മഫികൊണ്ട് എന്നിവടങ്ങളിലുമാണ് ബ്രദര്‍ സണ്ണി സ്റ്റീഫന്‍ നയിക്കുന്ന ശുശ്രൂഷകള്‍. ഈ വചന വിരുന്നില്‍ പങ്കെടുത്ത് ജീവിതത്തിന് ആത്മീയ ഉണര്‍വും, തലമുറകള്‍ അനുഗ്രഹീതമാകാനുള്ള അറിവും, ആത്മാഭിഷേകത്തിന്റെ നിറവും നേടണമെന്ന് മെസേജ് മിഷന്റെ സൗത്ത് ആഫ്രിക്കയിലെ ആത്മീയ ഗുരുക്കന്മാരായ ഫാ.വിജില്‍ കിഴക്കരേട്ട്, ഫാ.സിജു എന്നിവര്‍ ആഹ്വാനം ചെയ്തു.

 

 

വ്യക്തി ജീവിതത്തിലും, കുടുംബങ്ങളിലും നവീകരണം നേടുവാന്‍ ആഴമേറിയബോധ്യം നല്‍കുന്ന റിഥം ഓഫ് ലൈഫ് സെമിനാറിലേയ്ക്ക് ഏവരേയും സംഘാടകര്‍ സ്വാഗതം ചെയ്യുന്നു. സെമിനാറിനു ശേഷം കൗണ്‍സിലിങ്ങിനും സൗകര്യം ഉണ്ടായിരിക്കും. ബ്രദര്‍ സണ്ണി സ്റ്റീഫന്റെ സൗത്ത് ആഫ്രിക്ക-ബോട്‌സ് വാന ശുശ്രൂഷകള്‍ക്കുശേഷം ഏപ്രില്‍ 15 മുതല്‍ ജൂണ്‍ 25 വരെ ഓസ്‌ട്രേലിയയിലും, ജൂലൈ 9 മുതല്‍ സെപ്റ്റംബര്‍ 12 വരെ അമേരിക്കയിലും, ഒക്ടോബര്‍ 2 മുതല്‍ നവംബര്‍ 30 വരെ ജര്‍മ്മനി, ഇറ്റലി, സ്വിസ്, യുകെ എന്നീ രാജ്യങ്ങളിലാണ് തുടര്‍ന്നുള്ള ശുശ്രൂഷകള്‍. കൂടുതല്‍ വിവരങ്ങള്‍ക്ക്: കെ.ജെ.ജോണ്‍(ചീഫ്‌കോ-ഓര്‍ഡിനേറ്റര്‍), 0730735735, ടോമി ജോസഫ്, മെജോ ജോസഫ്, സോണി, കോശി അനില്‍, സാറാമ്മ സെബാസ്റ്റിയന്‍, ജോണി-ലൂസി, കാതറിന്‍ബാബു സെബാസ്റ്റിയന്‍, സാബു ജോസ്, ഹെന്റലി, സിസ്റ്റര്‍ ലിയോബ FCC www.themessagemission.org/ www.sunnystephen.com+ 27(61)2533651. റിപ്പോര്‍ട്ട് : ഡോ.സന്തോഷ് ടി. ജോണ്‍

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.