You are Here : Home / USA News

അമേ­രി­ക്കന്‍ മല­യാ­ളി­കള്‍ക്കായി കേര­ള­ത്തില്‍നിന്നും നാടകം ബ്ലാക്ക് വൈന്‍ ഒരു­ങ്ങുന്നു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, January 22, 2015 01:05 hrs UTC

അമേ­രി­ക്കന്‍ ചരി­ത്ര­ത്തില്‍ ആദ­്യ­മായി ഒരു മല­യാള ബൈബിള്‍ നാട­കം ഒരു­ങ്ങു­ന്നു. കേര­ള­ത്തിലെ സാംസ്ക്കാരിക നഗ­ര­മായ ത­ൃ­ശ്ശൂ­രില്‍ ജനുവരി 13-ന് ചൊവ്വാഴ്ച്ച പ്രെഫ­സര്‍ ജോസഫ് മു­ണ്ടശ്ശേരി ഹാളില്‍ വച്ച് ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍­ഡ്രൂസ് താഴത്ത് നാടക ക്യാമ്പിന് തിരി തെളിയിച്ചു. ഇതോ­ട­പ്പം മല­യാളി മന­സ്സു­ക­ളുടെ ലാളന ഏറ്റു­വാ­ങ്ങിയ പ്രിയ ഗായിക ശ്രേയ നയി­ക്കുന്ന ക്രിസ്ത­്യന്‍ ഗാന­മേള പ്രോഗ്രാ­മി­ന് ചന്തം ചാര്‍ത്തുന്നു. മു­വാ­യി­ര­ത്തോ­ളഠ അഭി­നേ­താ­ക്കളെ അണി­നി­രത്തി മൊറോ­ക്കാസ എന്ന ലോക ശ്രദ്ധ ആകര്‍ഷിച്ച നാട­ക­ത്തിന്‍െറ സഠ­വി­ധാ­യ­കന്‍ ജിന്റോ തെക്കി­നി­യ­ത്താണ് "ബ്ലാക്ക് വൈ'ന്റെ സൂത്ര­ധാ­രന്‍.

സിനിമ അഭി­ന­യേ­താ­ക്ക­ളായ അന്‍സില്‍, റഹ്മാന്‍, ലിഷോയ്, ശ്രീക്കു­മാര്‍, നിഷ സാര­ഠ­ക്, ജ­ീഷ്മ, ജയന്‍ അവ­ണൂര്‍ മുഖ്യ കഥാ­പാ­ത്ര­ങ്ങ­ളായി വേഷ­മി­ടുന്നു. ക്രിസ്തു­വിനെ വധി­ക്കു­വാന്‍ പദ്ധ­തി­കള്‍ വിഭാവനം ചെയ്ത പുരോ­ഗിത പ്രമാ­ണി­കള്‍, ചും­ബനം കൊണ്ട് തന്റെ ഗുരു­വിനെ കൊല­യാ­ളി­ക­ളുടെ കൈക­ളി­ലേക്ക് ഏല്‍പ്പിച്ച യൂദാ­സ്,­ ഭാ­ര­മേ­റിയ കുരിശ് പണി തീര്‍ത്ത മോത്തി­നോസ് ആശാരി ഇവ­രി­ലൂടെ ഒരു യാത്ര ക്രിസ്തു­വി­ലേ­ക്ക്... നാട­ക­ര­ചന- ഫാ.­ജോയ് മൂക്കന്‍, സംഭാ­ഷ­ണം- ബെ­സ്റ്റിന്‍ കാക്ക­ശേരി,­ ഒരു വേദിയെ അഞ്ച് വേദി­ക­ളായി തിരി­ച്ചാണ് നാട­ക­ത്തിന്റെ അവ­ത­ര­ണം.­ന­ട­ക്കു­ക.­ സി­നിമാ സ്ക്രിനും അള്‍ട്രാ­വ­യ­ലറ്റ് ലൈറ്റു­കളും ,മാ­ജിക് ലൈറ്റു­കളും നാട­ക­ത്തിന് ആകര്‍ഷ­ക­മാ­ക്കു­ന്നു.­നാ­ട­ക­ത്തിലെ ന്യത്തവും സംഗീ­തവും യുദ്ധ­വു­മെല്ലാം പ്രക്ഷ­കരെ 2000 വര്‍ഷങ്ങള്‍ക്ക് പുറ­കി­ലേക്ക് കൊണ്ടു­ പോകും.സംഗീ­തത്തിന് ഭംഗി ചാര്‍ത്തുവാന്‍ ഐഡിയാ സ്റ്റാര്‍ സിംഗര്‍ വിജയി ആന്‍മേരിയും ,അ­നില്‍ കുമാര്‍ ,കെ.­ആര്‍ ശ്രീജിത്ത് ,സാ­ജന്‍ ,ജോസ് പപ്പ­യ്യന്‍, ­കലേഷ് കുമാര്‍,­ ജ­ഗന്‍,­ കി­രണ്‍ ,എ­ന്നി­വ­രും നാട­ക­ത്തിന്റെ പ്രധാന ഭാഗ­ങ്ങ­ളില്‍ മാത്യൂസ് പാവ­റ­ട്ടി,­ ആല്‍ബര്‍ട്ട്, ­റെ­നില്‍, ­ അ­നൂപ്, ബോസ്‌കോ,­ ലി­യോ,­ റി­യാസ് എന്നി­വരും വേഷ­മി­ടു­ന്നു. കൈരളി കലാ­കേ­ന്ദ്ര­യുടെ ബാന­റില്‍ എബി എബ്രഹാം ബാബു­വും,­ ഷാജി സുകുമാരനും ചേര്‍ന്ന് നിര്‍മി­ ക്കുന്ന "ബ്‌ളാക്ക് വൈന്‍' മെയ് 1 ന് അമേ­രി­ക്ക­യില്‍ എത്തു­ന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

Kalakendra kairali@gmail.com

Aby Abraham Babu : # 5188781428

Shaji Sukhumaran :# 9145364281

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.