You are Here : Home / USA News

റണ്‍ കേരള റണ്ണില്‍ ഫൊക്കാന പ്രവര്‍ത്തകര്‍ തിരുവനന്തപുരത്ത് പങ്കെടുത്തു

Text Size  

Story Dated: Tuesday, January 20, 2015 12:51 hrs UTC

ദേശീയ ഗെയിംസിന് മുന്നോടിയായുള്ള തിരുവനന്തപുരത്ത് നടത്തിയ റണ്‍ കേരള റണ്ണില്‍ റണ്‍ കേരള റണ്ണില്‍ ഫൊക്കാന പ്രവര്‍ത്തകര്‍ തിരുവനന്തപുരത്ത് പങ്കെടുത്തു .പ്രസിഡന്റ് ജോണ്‍ വി. ജോണ്‍ എക്സിക്യൂട്ടീവ് വൈസ്് പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ്, ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ പോള്‍ കറുകപ്പള്ളി, ജനറല്‍ സെക്രട്ടറി വിനോദ് കെ.ആര്‍.കെ., സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി ജോണ്‍ തുടങ്ങിയവര്‍ റണ്‍ കേരള റണ്ണില്‍ പങ്കെടുത്തു.കൂട്ടയോട്ടത്തിനു ഫൊക്കാനാ നേതാക്കളും.തിരുവനന്തപുരത്ത് ഗവര്‍ണര്‍ സദാശിവമാണ് കൂട്ടയോട്ടം ഫ്ലാഗ് ഓഫ് ചെയ്‍തത്. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറും കൂടയോട്ടത്തില്‍ പങ്കെടുത്തു.റണ്‍ കേരള റണ്ണിന് മലയാളികള്‍ നല്‍കിയ അഭൂതപൂര്‍വമായ പിന്തുണയില്‍ തനിക്ക് അത്ഭുതമില്ലെന്നു സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ പറഞ്ഞു.കേരളം മനസുവച്ചാല്‍ എവിടേയുമെത്താനും എന്തു വേണമെങ്കിലും നടത്താനും കഴിയുമെന്ന് റണ്‍ കേരള റണ്ണിന്റെ വിജയത്തിലൂടെ തെളിഞ്ഞതായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഈ വിജയം കൂട്ടായ്മയുടെ വിജയമാണെന്നും അദ്ദേഹം പറഞ്ഞു. എറണാകുളത്തു മോഹന്‍ലാല്‍ ഫ്ലാഗ് ഓഫ് ചെയ്യുകയും പ്രതിജ്ഞ ചൊല്ലിക്കൊടുക്കയും ചെയ്‍തു. കോട്ടയത്ത് നടന്‍ ദിലീപ് ആയിരുന്നു ഫ്ലാഗ് ഓഫ് ചെയ്‍തത്. ഫുട്ബോള്‍ താരം ഐ എം വിജയന്‍ തൃശൂരില്‍ കൂട്ടയോട്ടത്തില്‍ പങ്കെടുത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.