You are Here : Home / USA News

മലയാളി അസോസിയേഷന്‍ ഓഫ് റോക്ക്‌ലാന്റ് കൗണ്ടി ക്രിസ്മസ്‌ ന്യൂ ഇയര്‍ഫാമിലി നൈറ്റ് ആഘോഷിച്ചു

Text Size  

Story Dated: Monday, January 19, 2015 12:50 hrs UTC

ന്യൂയോര്‍ക്ക് : മലയാളി അസോസിയേഷന്‍ ഓഫ് റോക്ക്ക്ക്‌ലാന്റ് കൗണ്ടി (MARC) വിപുലമായ പരിപാടികളോടെ ക്രിസ്മസ്‌ന്യൂഇയര്‍ഫാമിലി നൈറ്റ് സംയുക്തമായി ആഘോഷിച്ചു. ജനുവരി 16ാം തിയ്യതി വെള്ളിയാഴ്ച വൈകീട്ട് 7 മണി മുതല്‍ ഓറഞ്ച്ബര്‍ഗിലുള്ള സിത്താര്‍ പാലസ് ബാങ്ക്വറ്റ് ഹാളില്‍ വെച്ചായിരുന്നു ആഘോഷങ്ങള്‍ സംഘടിപ്പിച്ചത്. സെക്രട്ടറി സിബി ജോസഫിന്റെ സ്വാഗതപ്രസംഗത്തോടെ പരിപാടികള്‍ ആരംഭിച്ചു. തുടര്‍ന്ന് ജിയോ അക്കക്കാട്ടിന്റെ പ്രാര്‍ത്ഥനാഗാനത്തിനുശേഷം റവ. ഫാ. ഡോ. തദേവൂസ് അരവിന്ദത്ത് ക്രിസ്മസ് സന്ദേശം നല്‍കി. പി.റ്റി. തോമസ് പുതുവര്‍ഷത്തിന്റെയു ക്രിസ്മസ്സിന്റെയും പ്രസക്തിയെക്കുറിച്ച് ഒരു ലഘുവിവരണം തന്റെ ആശംസാ പ്രസംഗത്തില്‍ നല്‍കി. റോക്ക്‌ലാന്റ് കൗണ്ടി ലെജിസ്ലേറ്റര്‍ ക്രിസ് ഗാരി, ക്‌ളാര്‍ക്‌സ്ടൗണ്‍ കൗണ്‍സില്‍ മെംബര്‍ ജോര്‍ജ് ഹോഫ്‌മെന്‍ എന്നിവര്‍ എന്നിവര്‍ ആശംസാ പ്രസംഗങ്ങള്‍ നടത്തി. ഇന്ത്യന്‍ കമ്മ്യൂണിറ്റിയുടെ വൈവിദ്ധ്യമാര്‍ന്ന ചടങ്ങുകളില്‍ സംബന്ധിക്കുന്നത് കൗതുകവും സന്തോഷപ്രദവുമാണെന്ന് അനുസ്മരിച്ചു. തുടര്‍ന്ന് മുന്‍പ്രസിഡന്റ് സണ്ണി കല്ലൂപ്പാറ, ഗോപി നാഥ് കുറുപ്പ് പ്രസിഡന്റായുള്ള പുതിയ ഭരണ സമിതിയെ സദസ്സിനു പരിചയപ്പെടുത്തിയ ശേഷം അധികാര കൈമാറ്റം നടത്തി. വൈസ് പ്രസിഡന്റ് സിബി ജോസഫ്, സെക്രട്ടറി എല്‍സി ജൂബ്, ജോയിന്റ് സെക്രട്ടറി ജിജോ ആന്റണി, ട്രഷറര്‍ റീത്ത മണലില്‍, ജോയിന്റ് ട്രഷറര്‍ വിന്‍സന്റ് ജോണ്‍ എന്നിവരെയും കമ്മിറ്റി അംഗങ്ങളായ തോമസ് അലക്‌സ്, ജോസ് അക്കക്കാട്ട്, എം.എ. മാത്യു, സണ്ണി പൗലോസ്, സ്റ്റീഫന്‍ തേവര്‍ക്കാട്ട്, സാജന്‍ തോമസ്, മാത്യു വര്‍ഗീസ്, നെവിന്‍ മാത്യു, സന്തോഷ് വര്‍ഗീസ്, ജോസഫ് ചാക്കോ, ഡാനിയേല്‍ വര്‍ഗീസ് എന്നിവരെയും സദസ്സിനു പരിചയപ്പെടുത്തി. സണ്ണി കല്ലൂപ്പാറയും സന്തോഷ് മണലിലും എക്‌സ് ഒഫീഷ്യോ ആയിരിക്കും. പുതിയ പ്രസിഡന്റ് ഗോപിനാഥ് കുറുപ്പ് ക്രിസ്മസ്‌ന്യൂ ഇയറിനെ കുറിച്ച് പ്രതിപാദിച്ചു കൊണ്ട് ആശംസകള്‍ നേരുകയും അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള കര്‍മ്മപരിപാടികള്‍ അവതരിപ്പിച്ചുകൊണ്ട് സംസാരിച്ചു. എല്ലാ പുതിയ ഭാരവാഹികളുടേയും വിശിഷ്ടാതിഥികളുടേയും സാന്നിദ്ധ്യത്തില്‍ സണ്ണി കല്ലൂപ്പാറ മാര്‍ക്കിന്റെ ജീവകാരുണ്യ പ്രവര്‍ത്തനത്തിന് സമാഹരിച്ച ഫണ്ട് റവ. ഫാ. ഡോ. തദേവൂസ് അരവിന്ദത്തിന് കൈമാറി. എല്ലാവരെയും കരുതലോടെ കണക്കാക്കുന്ന മാര്‍ക്കിന്റെ സേവന മനോഭാവത്തിന് നന്ദി പറഞ്ഞുകൊണ്ട് പാലായില്‍ പൈക ലയണ്‍സ് ഹോസ്പിറ്റലില്‍ നടക്കുന്ന അന്ധതാ നിവാരണ ശസ്ത്രക്രിയയ്ക്ക് നല്‍കുവാന്‍ ചെക്ക് പുതിയ പ്രസിഡന്റ് ഗോപിനാഥ് കറുപ്പിന് കൈമാറി. 2015 ജനുവരിയില്‍ തന്നെ'eye for the blind' എന്ന അന്ധതാ നിവാരണ ശസ്ത്രക്രിയയ്ക്ക് ഈ തുക ഉപയോഗിക്കുമെന്നും തുടര്‍ന്നും ഈ സേവന പ്രക്രിയ അഭംഗുരം തുടരുമെന്നും അദ്ദേഹം സദസ്സിനു ഉറപ്പ് നല്‍കി. പുതിയ സെക്രട്ടറി എല്‍സി ജൂബ് കലാപരിപാടികള്‍ ഉദ്ഘാടനം ചെയ്തു. ക്രിസ്മസ് കരോള്‍ ഗാനത്തോടെ കലാപരിപാടികള്‍ ആരംഭിച്ചു. കുട്ടികളുടെ നൃത്തനൃത്യങ്ങള്‍ പുതിയ ജനറേഷന് കലയോടുള്ള വര്‍ദ്ധിച്ച ആഭിമുഖ്യം പ്രകടമാക്കി. കുട്ടികളും ഫാമിലി നൈറ്റില്‍ പങ്കെടുത്ത മുതിര്‍ന്നവരും സംയുക്തമായി അവതരിപ്പിച്ച സംഗീത പരിപാടി ഏറെ ആകര്‍ഷണീയമായിരുന്നു. സിത്താര്‍ പാലസ് സ്‌പോണ്‌സര്‍ ചെയ്ത രണ്ട് 'ഗെയിം ഷോ' ഫാമിലി നൈറ്റിന് മാറ്റു കൂട്ടി. ഗെയിം ഷോയില്‍ മാത്യു മാണിയും മാത്യു വര്‍ഗീസും ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഇങ്ങനെയൊരു ഹൃദ്യമായ ചടങ്ങില്‍ പങ്കെടുത്ത് വിജയിപ്പിച്ച എല്ലാവര്‍ക്കും വൈസ് പ്രസിഡന്റ് സിബി ജോസഫ് നന്ദി പറഞ്ഞു. റിപ്പോര്‍ട്ട്: ജയപ്രകാശ് നായര്‍

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.