You are Here : Home / USA News

ഒക്കലഹോമയില്‍ വിന്‍റര്‍ ഗാതറിങ്ങും റവ. ഡോ. ഫ്രാന്‍സിസ് നമ്പ്യാപറമ്പിലിനു സ്വീകരണവും

Text Size  

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍

martinjoseph75@gmail.com

Story Dated: Sunday, January 18, 2015 04:31 hrs UTC

ഒക്കലഹോമ സിറ്റി: ഒക്കലഹോമ ഹോളിഫാമിലി കാത്തലിക് ദേവാലയത്തിലെ യുവജനങ്ങളുടെ സംഘടനയായ 'കോര്‍' ആഭിമുഖ്യത്തില്‍ നടന്ന വിന്‍റര്‍ ഗാതറിങില്‍ പുതിയതായി വികാരിയായി ചുമതലയേറ്റ റവ. ഡോ. ഫ്രാന്‍സിസ് നമ്പ്യാപറമ്പിലിനു സ്വീകരണം നല്‍കി. കോര്‍ സംഘടനയുടെ ആഭിമുഖ്യത്തില്‍ യുവജനങ്ങള്‍ ക്രിസ്മസ് ­ പുതിവല്‍സര ആഘോഷങ്ങള്‍ ഇടവകയില്‍ ഉജ്വലമാക്കി. ഒക്ലഹോമ എപിഫനി കാത്തലിക് ദേവാലയ ഓഡിറ്റൊറിയത്തിലാണ് ജനുവരി 10 നു പരിപാടികള്‍ നടന്നത്. റവ. ഡോ. ഫ്രാന്‍സിസ് നമ്പ്യാപറമ്പിലും , ഫാ. സ്റ്റീവന്‍ ജെ ബേര്‍ഡ്, ഫാ. ജോണ്‍ ഏറം എന്നിവര്‍ ചേര്‍ന്ന് കേക്ക് മുറിച്ചു പ്രാര്‍ഥനയോടുകൂടി പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. റവ. ഡോ. ഫ്രാന്‍സിസ് 'ആകാശങ്ങളില്‍ ഇരിക്കും' എന്നുതുടങ്ങുന്ന ഗാനത്തോടെ പരിപാടികള്‍ക്ക് തുടക്കും കുറിച്ചു.

 

സ്റ്റാന്‍ലി ടോമി യുവജങ്ങള്‍ക്ക് വേണ്ടി വികാരി റവ. ഡോ. ഫ്രാന്‌സിസിസ്‌നു ഇടവകയുടെ ഉപഹാരം കൈമാറി. ഇടവകയിലെ മതബോധന വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ തുടര്‍ന്ന് നടന്ന ബൈബിബിള്‍ അധിഷ്ടിത കലാപരിപാടികള്‍ ചടങ്ങുകള്‍ ഉജ്വലമാക്കി. യുവജനങ്ങളുടെ നേതൃത്വത്തില്‍ ഇടവകയെ പങ്കെടുപ്പിച്ചു ക്വിസ് പ്രോഗ്രാം, കരോള്‍, ഡാന്‍സുകള്‍ തുടങ്ങിയ പരിപാടികള്‍ ശ്രദ്ധേയമായി. സിസിഡി കോ­ഓര്‍ഡിനേറ്റേഴ്‌സായ ടെലക്‌സ് അലക്‌സ് , മോളി സണ്ണി എന്നിവരുടെ നേതൃത്വത്തിലാണ് കുട്ടികള്‍ കലാപരിപാടികള്‍ അവതരിപ്പിച്ചത്. പരിപാടിയുടെ വിജയത്തിനായി ട്രസ്ടിമാരായ ബാബു മാത്യു, ജോബി ജോസഫ്­, യൂത്ത് കോ­കോര്‍ഡിനേറ്റര്‍ വിവേക് ജോസഫ്­ തുടങ്ങിവര്‍ ചുക്കാന്‍ പിടിച്ചു. ഇടവ കാംഗങ്ങള്‍ പരിപാടികള്‍ ആസ്വദിച്ചപ്പോള്‍ യുവജങ്ങള്‍ തന്നെ ബാങ്ക്വറ്റ് ഒരുക്കി യുവജനാഭി മുഖ്യത്തില്‍ നടന്ന പരിപാടി വിജയമാക്കി. ജോസ് ജോര്‍ജ് അറിയിച്ചതാണിത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.