You are Here : Home / USA News

എന്‍.ബി.എ. സെന്ററില്‍ ഈ വര്‍ഷത്തെ മണ്ഡലകാല ഭജനയ്ക്ക് സമാപനം കുറിച്ചു

Text Size  

Story Dated: Sunday, January 18, 2015 04:24 hrs UTC

ജയപ്രകാശ് നായര്‍

ന്യൂയോര്‍ക്ക്­ : ബെല്‍റോസിലുള്ള നായര്‍ ബനവലന്റ് അസോസിയേഷന്‍ സെന്ററില്‍ മണ്ഡല കാലാരംഭമായ വൃശ്ചികം ഒന്നാം തീയതി മുതല്‍ എല്ലാ ശനിയാഴ്ച്ചയും വൈകുന്നേരം നടന്നു വന്ന ഭജന ജനുവരി 17­നു നടന്ന ഭജനയോടുകൂടി സമാപിച്ചു. ഫ്‌ളഷിംഗ് ക്ഷേത്രത്തില്‍ നിന്ന് എത്തിയ പൂജാരിയുടെ പ്രത്യേകമായ പൂജ ഭജനക്ക് മാറ്റു കൂട്ടുകയും, ഒരു ക്ഷേത്രാങ്കണത്തില്‍ നടക്കുന്ന ഭജനയുടെ പ്രതീതി ഉളവാക്കുകയും ചെയ്തു. എന്‍.ബി.എ.യിലെ മലയാളം സ്­കൂളിലെ കുട്ടികള്‍ വളരെ സജീവമായി പങ്കെടുത്തു.

സ്­കൂളിലെ അധ്യാപകരായ പ്രഭാകരന്‍ നായര്‍, സരസമ്മ കുറുപ്പ്, കുന്നപ്പള്ളില്‍ രാജഗോപാല്‍ എന്നിവരുടെ ശിക്ഷണത്തിലാണ് കുട്ടികള്‍ അഭ്യസിക്കുന്നത്. മണ്ഡലകാല ഭജന സമാപന ദിവസം ഇത്രയും ഭക്തജനങ്ങള്‍ സന്നിഹിതരായതില്‍ താന്‍ അതീവ സന്തുഷ്ടനാണെന്ന് പ്രസിഡന്റ് രഘുവരന്‍ നായര്‍ പറഞ്ഞു. ഭജനയില്‍ രാം ദാസ്­ കൊച്ചുപറമ്പില്‍, ജയപ്രകാശ് നായര്‍, കുന്നപ്പള്ളില്‍ രാജഗോപാല്‍, പ്രഭാകരന്‍ നായര്‍, കലാ സതീഷ്­, സുശീല പിള്ള, ഡോ. സ്­മിതാ പിള്ള. മഞ്ജു സുരേഷ്, നീന കുറുപ്പ് എന്നിവര്‍ സജീവമായി പങ്കെടുത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.