You are Here : Home / USA News

സന്നദ്ധ സുവിശേക സംഘം ഭദ്രാസന സമ്മേളനത്തിനുള്ള ഒരുക്കങ്ങള്‍ക്ക് തുടക്കമായി

Text Size  

Benny Parimanam

bennyparimanam@gmail.com

Story Dated: Friday, January 16, 2015 12:25 hrs UTC

ഹൂസ്റ്റണ്‍ : മാര്‍ത്തോമ്മാ സഭാ നോര്‍ത്ത് അമേരിക്ക- യൂറോപ്പ് ഭദ്രാസന സന്നദ്ധ സുവിശേക സംഘത്തിന്റെ 12-മത് ഭദ്രാസന സമ്മേളനത്തിനുള്ള ഒരുക്കങ്ങള്‍ക്ക് തുടക്കമായി. ഹൂസ്റ്റണ്‍ ഇമ്മാനുവേല്‍ മാര്‍ത്തോമ്മാ ഇടവക മിഷന്‍ ആദിത്യമരുളുന്ന ഈ വര്‍ഷത്തെ സമ്മേളനം ജൂലൈ 23 മുതല്‍ 26വരെ ഇമ്മാനുവേല്‍ മാര്‍ത്തോമ്മാ ദേവാലയത്തില്‍ നടക്കും. 'To seek and to find' എന്ന ചിന്താവിഷയത്തെ അധീകരിച്ചുള്ള പഠനങ്ങള്‍ക്ക് സമ്മേളനം വേദിയാകും. 20 വര്‍ഷത്തെ ചരിത്രവുമായി ആത്മീയ പ്രഭ ചൊരിഞ്ഞു നില്‍ക്കുന്ന ഹൂസ്റ്റണ്‍ ഇമ്മാനുവേല്‍ മാര്‍ത്തോമ്മാ ഇടവക ആദ്യമായാണ് ഇടവക മിഷന്‍ ഭദ്രാസന സമ്മേളനത്തിന് വേദിയാകുന്നത്.

നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസനാധിപന്‍ അഭി.ഡോ.ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ് എപ്പിസ്‌കോപ്പ, മുംബൈ ഭദ്രാസനാധിപന്‍ അഭി.ഡോ.തോമസ് മാര്‍ തീത്തോസ് എപ്പിസ്‌കോപ്പ, ഡോ.വിനോ ഡാനിയേല്‍(ഫിലാഡല്‍ഫിയയ) എന്നിവര്‍ സമ്മേളനത്തിന് നേതൃത്വം നല്‍കും. കോണ്‍ഫ്രന്‍സിന്റെ ഔദ്യോഗിക ലോഗോ പ്രകാശനം ജനുവരി 11 ഞായറാഴ്ച കൂടിയ യോഗത്തില്‍ വെച്ച് അഭി. തിയഡോഷ്യസ് തിരുമേനി പ്രകാശനം ചെയ്തു. സമ്മേളനത്തിന്റെ വിജയകരമായ നടത്തിപ്പിനായി അഭി. തിയഡോഷ്യസ് തിരുമേനി മുഖ്യ രക്ഷാധികാരിയും, ഇമ്മാനുവേല്‍ മാര്‍ത്തോമ്മാ ഇടവക മിഷന്‍ പ്രസിഡന്റ് റവ.സജു മാത്യൂ, റവ.റോയ് തോമസ്, കോണ്‍ഫ്രന്‍സ് ജനറല്‍ കണ്‍വീനറും ഭദ്രാസന സന്നദ്ധ സുവിശേക സംഘം സെക്രട്ടറിയുമായ റെജി വര്‍ഗീസ് എന്നിവരുടെ നേതൃത്വത്തില്‍ വിവിധ സബ് കമ്മറ്റികള്‍ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു.

 

അനുഗ്രഹീതമായ ഈ സമ്മേളനത്തില്‍ പങ്കെടുക്കുവാന്‍ സഭാ വിശ്വാസികളെ സ്വാഗതം ചെയ്യുന്നതായി കോണ്‍ഫ്രന്‍സ് സംഘാടക സമിതി അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് റവ.സജു മാത്യൂ-(832) 660-4281 റെജി വര്‍ഗീസ്-(281) 650-9630 കോണ്‍ഫ്രന്‍സ് മീഡിയ കമ്മറ്റിക്ക് വേണ്ടി കണ്‍വീനര്‍ സഖറിയ കോശി അറിയിച്ചതാണിത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.