You are Here : Home / USA News

കുമ്പനാട് -പുല്ലാട് സൗഹൃദ സംഗമത്തിന് വര്‍ണ്ണാഭമായ തുടക്കം

Text Size  

Story Dated: Thursday, January 15, 2015 12:19 hrs UTC

സജി പുല്ലാട്

ഹൂസ്റ്റണ്‍: സൗഹാര്‍ദ്ദത്തിന്റെ പുതിയ ചേരുവകളെ സമന്വയിപ്പിച്ചും, ഗൃഹാതുരത്വത്തിന്റെ സ്മരണകള്‍ ഉണര്‍ത്തിക്കൊണ്ടും അമേരിക്കയിലെ ഹൂസ്റ്റണില്‍ മദ്ധ്യതിരുവിതാംകൂറിലെ രണ്ട് പ്രധാന ഗ്രാമങ്ങളായ കുമ്പനാട്- പുല്ലാട് നിവാസികളുടെ പ്രഥമ വാര്‍ഷിക യോഗം ആഘോഷപൂര്‍വ്വം നടന്നു. മിസൗറി സിറ്റി സിയന്ന റാഞ്ചില്‍ അയണ്‍ റൈസ് കോര്‍ട്ടിലുള്ള റെജി- ലീന ദമ്പതികളുടെ വസതിയില്‍ ജനുവരി 11-ന് ഞായറാഴ്ച വൈകുന്നേരം 6-ന് സജി പുല്ലാടിന്റെ പ്രാര്‍ത്ഥനാ ഗാനത്തോടെ യോഗം ആരംഭിച്ചു. റെജി ജോര്‍ജ് അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ ഡാനിയേല്‍ സക്കറിയ, ജിജി സക്കറിയ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സെക്രട്ടറിയുടെ പ്രവര്‍ത്തന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് അലക്‌സ്, സൂസന്‍, ഷാജി, അജീഷ, ഷിജു, റ്റീന, സഞ്ജു, ബിജു, സജി എന്നിവര്‍ അവതരിപ്പിച്ച ക്രിസ്തുമസ് ഗാനവും, നാലാം ക്ലാസ് വിദ്യാര്‍ത്ഥിയും സ്‌പെല്ലിംഗ് ബീ ചാമ്പ്യനുമായ ജെറിന്‍ ബിജു, ജുവല്‍ ജോര്‍ജ് (കിന്റര്‍ഗാര്‍ഡന്‍) എന്നിവര്‍ സ്ഫുടതയോടെ ആലപിച്ച മലയാള ഗാനവും ശ്രദ്ധേയമായി. റിഡില്‍സ് ഫോര്‍ കിഡ്‌സില്‍ പങ്കെടുത്ത് വിജയികളായ സെറീന,, ഐസേയ, ഷോണ്‍, ക്രിസ്, ജെനിന്‍, ജൊവാന, ജോനാഥന്‍ എന്നിവര്‍ പ്രത്യേക സമ്മാനങ്ങള്‍ വിതരണം ചെയ്തു. റാഫിള്‍ ടിക്കറ്റില്‍ രാജന്‍ വള്ളിയില്‍, സുനില ഷാജി എന്നിവര്‍ വിജയികളായി. സജി പുല്ലാടിന്റെ സ്റ്റാന്‍ഡ് അപ് കോമഡിയില്‍ അമേരിക്കന്‍ പ്രസിഡന്റിന്റേയും, മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയേയും അനുകരിച്ചത് കാണികള്‍ക്ക് ഹരം പകര്‍ന്നു. ജന്മനാടിന്റെ നന്മയെ കരുതലായി സൂക്ഷിക്കുക, മാതൃഭാഷയുടെ മൂല്യം കാക്കുക, അശരണരും ആലംബഹീനരുമായവരെ സഹായിക്കുക എന്നീ ലക്ഷ്യങ്ങളാണ് കുമ്പനാട്- പുല്ലാട് സംഗമത്തിനുള്ളത്. സോഫിയ ജോര്‍ജ് എം.സിയായിരുന്നു. ഷിജു ജോര്‍ജ് നന്ദി പറഞ്ഞു. അടുത്ത സംഗമം ഓഗസ്റ്റില്‍ ഓണാഘോഷത്തോടനുബന്ധിച്ച് നടത്തുവാന്‍ തീരുമാനിച്ച് വിഭവസമൃദ്ധമായ സദ്യയോടുകൂടിയോഗത്തിന് പരിസമാപ്തി കുറിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.