You are Here : Home / USA News

ഫൊക്കാന കേരളാ കണ്‍വെന്‍ഷന്‍ 2015 സമാപന സമ്മേളനം കേരളാ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും

Text Size  

Story Dated: Wednesday, January 14, 2015 01:05 hrs UTC

 
 
ന്യൂയോര്‍ക്ക്: ജനുവരി 24-ന് കോട്ടയം അര്‍ക്കാഡിയ ഹോട്ടലിലാണ് ഈവര്‍ഷത്തെ ഫൊക്കാനാ കേരളാ കണ്‍വന്‍ഷന്‍ നടക്കുക. രാവിലെ ജോസ് കെ. മാണി എം.പി ഉദ്ഘാടനം ചെയ്യുന്ന കണ്‍വെന്‍ഷനില്‍ മാധ്യമ സെമിനാര്‍, സാഹിത്യ സമ്മേളനം, ബിസിനസ് സെമിനാര്‍, മെഡിക്കല്‍ സെമിനാര്‍ തുടങ്ങിയ നിരവധി സെഷനുകളുണ്ട്
 
വൈകിട്ട് 5.30-ന് നടക്കുന്ന സമാപന സമ്മേളനത്തില്‍ രാഷ്ടീയ-സാമൂഹ്യ-സാംസ്കാരിക രംഗത്തെ പ്രഗത്ഭരാണ് പങ്കെടുക്കുക. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, വനം-സ്‌പോര്‍ട്‌സ് വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ആരോഗ്യവകുപ്പ് മന്ത്രി വി.എസ് ശിവകുമാര്‍, ഭക്ഷ്യവകുപ്പ് മന്ത്രി അനൂപ് ജേക്കബ്, എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി, എം.എല്‍.എമാരായ രാജു ഏബ്രഹാം, സുരേഷ് കുറുപ്പ്, പി.സി. വിഷ്ണുനാഥ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും.
 
 സമാപന സമ്മേളനത്തിനുശേഷം ഗാനസന്ധ്യയൊരുക്കുവാന്‍ യുവ സംഗീത പ്രതിഭകളായ ഫ്രാങ്കോ, ഐഡിയാ സ്റ്റാര്‍ സിംഗര്‍ ഫെയിം സുദര്‍ശനന്‍, ടിനു ടെലന്‍ എന്നിവര്‍ എത്തുന്നു. 
'സുന്ദരിയേ വാ' എന്ന ഒരു ഗാനത്തിലൂടെ മലയാളികളുടെ ഹൃദയം കീഴടക്കിയ ഗായകനാണ് ഫ്രാങ്കോ. പിന്നണി ഗാനരംഗത്തും സ്റ്റേജ് ഷോകളിലും നിറഞ്ഞുനില്‍ക്കുന്ന ഫ്രാങ്കോ അമേരിക്കന്‍ മലയാളികള്‍ക്കും പ്രിയപ്പെട്ട ഗായകനാണ്. 
 
ഐഡിയാ സ്റ്റാര്‍ സ്റ്റാര്‍ സിംഗറിലൂടെ മലയാളികളുടെ മനംകവര്‍ന്ന ഗായകരാണ് സുദര്‍ശനനും, ടിനു ടെലനും നിരവധി സ്റ്റേജ് ഷോകളിലൂടെ തങ്ങളുടെ ഗാനസപര്യ തുടരുന്ന ഇവര്‍ അമേരിക്കയിലും നിരവധി വേദികളില്‍ സംഗീതവിസ്മയമൊരുക്കിയിട്ടു­ണ്ട്.
 
ഈ കണ്‍വന്‍ഷന്റെ വിജയത്തിനായി എല്ലാവരുടേയും സഹകരണമുണ്ടാകണമെന്ന് പ്രസിഡന്റ്‌ ജോണ്‍ പി. ജോണ്‍, സെക്രട്ടറി വിനോദ്‌ കെയാര്‍കെ, ട്രഷറര്‍ ജോയി ഇട്ടന്‍, ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍ പോള്‍ കറുകപ്പിള്ളില്‍ എക്സി.വൈസ് പ്രസിഡന്റ്‌ ഫിലിപ്പോസ് ഫിലിപ്പ്  എന്നിവര്‍ ഒരു സം‌യുക്ത സന്ദേശത്തില്‍ അഭ്യര്‍ത്ഥിച്ചു. 
 
റിപ്പോര്‍ട്ട്: ശ്രീകുമാര്‍ ഉണ്ണിത്താന്‍

    Comments

    Rajesh Ambalappuzha January 15, 2015 07:35
    Congratulations to FOKKANO Team

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.