ജയിംസ് വര്‍ഗീസ്
കലിഫോര്‍ണിയ: സാന്‍ഫ്രാന്‍സിസ്കോ ബേ ഏരിയായിലെ സാലിനാസില് മലയാളി യുവതി കാറപകടത്തില്‍ മരിച്ചു. പത്തനംതിട്ട സ്വദേശിയായ ആശാ നിത്യ നന്ദന്(30) ആണ് അപകടത്തില്‍ മരണമടഞ്ഞത്. സാന്‍ഫ്രാന്‍സിസ്കോയില്‍ നിന്നും ഏതാണ്ട് നൂറ് മൈല്‍ അകലെ 101 ഹൈവേയില്‍ സാലിനാസില് ലോറല്‍ എക്സിറ്റില്‍ വച്ചാണ് അപകടമുണ്ടായത്. റോഡ് മുറിച്ചു കടക്കുമ്പോള്‍ വേഗത്തില്‍ വന്ന വാഹനം ഇടിച്ചാണ് മരണം സംഭവിച്ചതെന്നാണ് അറിയുന്നത്. മലയാളിയായ മരിച്ച ആശയുടെ സഹോദരനും മാതാപിതാക്കളും റോഡ് മുറിച്ചു കടക്കുമ്പോള്‍ വേഗത്തില്‍ വന്ന വാഹനം ഇടിച്ചാണ് മരണം സംഭവിച്ചതെന്നാണ് അറിയുന്നത്. മലയാളിയായ മരിച്ച ആശയുടെ സഹോദരനും മാതാപിതാക്കളും അഹമ്മദാബാദില്‍ ആണ് താമസിക്കുന്നത് എന്നാണ് അറിയാന്‍ കഴിഞ്ഞത്.
മൃതദേഹം മേണ്ടറെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നോര്‍ത്തേണ്‍ കലിഫോര്‍ണിയ മലയാളി അസോസിയേഷന് (മങ്ക) സഹായത്തിനായി എത്തുകയും മൃതദേഹം നാട്ടിലേക്കെത്തിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിച്ചു വരുന്നു. ഇതിന്റെ ചിലവിലേക്കായി ഒരു ദിവസം കൊണ്ട് 13,000 ഡോളറോളം ഉദാരമനസ്കരായ പ്രവാസികള്‍ "ഗോ ഫണ്ട് മീ ഡോട്ട് കോം വഴി സംഭാവന നല്കി കഴിഞ്ഞു. ഫണ്ട് സമാഹരണത്തിനായി മങ്ക പ്രസിഡന്റ് സാജു ജോസഫ്, സാക്രമെന്റോ മലയാളി അസോസിയേഷന് പ്രസിഡന്റ് ടോം പഴനിലം, മങ്ക വൈസ് പ്രസിഡന്റ് രാജി മേനോന്, സിജില്‍ പാലക്കലോടി, രാഹുല്‍ വിജയ്, വിനോദ് സക്കറിയ എന്നിവര്‍ നേതൃത്വം നല്കുന്നു.
Comments