You are Here : Home / USA News

ഡാളസ് ഹിന്ദുസൊസൈറ്റിക്കു നവനേതൃത്വം

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Saturday, January 10, 2015 07:46 hrs UTC


    
ഡാളസ്:- ഡാളസിലെ കേരള ഹിന്ദുസൊസൈറ്റി 2015-2016 ലേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഹിന്ദുസൊസൈറ്റി പുതിയതായി നിര്‍മ്മിച്ച കെ.എച്ച്.എസ്. സ്പിരിച്യല്‍ ഹാളില്‍ നടന്ന വാര്‍ഷിക പൊതുയോഗമാണ് വരുന്ന രണ്ടുവര്‍ഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തത്. ഹിന്ദു സൊസൈറ്റി നിര്‍മാണം പുര്‍ത്തിയാക്കുന്ന ശ്രീഗുരുവായൂരപ്പന്‍ ക്ഷേത്രത്തിലെ പ്രതിഷ്ടാ കര്‍മ്മം ഈ വര്‍ഷം മെയ്മാസം നടക്കാനിരിക്കുന്നതുകൊണ്ട് ഇപ്പോള്‍ ചുമതലയേറ്റ അംഗങ്ങള്‍ക്ക് ഭാരിച്ച ഉത്തരവാദിത്വങ്ങളാണ് നിറവേറ്റാനുള്ളതെന്ന് പ്രസിഡന്റ് ഗോപാല പിള്ള അഭിപ്രായപ്പെട്ടു.
 
ശ്രീ ഗോപാലപിള്ള (പ്രസിഡന്റ്), രാമചന്ദ്രന്‍ നായര്‍ (വൈസ് പ്രസിഡന്‍്), രാജേഷ് കൈമള്‍ (സെക്രട്ടറി), സോമന്‍ നായര്‍ (ട്രഷറര്‍), ഉല്ലാസ് നെല്ലിപ്പുറത്ത് (ജോ.സെക്രട്ടറി), ഉണ്ണി നായര്‍ (ജോ.ട്രഷറര്‍), രമണികുമാര്‍, ഇന്ദിര പത്മനാഭന്‍, വിനോദ് നായര്‍ എന്നിവരെ ഡയറക്ടര്‍ ബോഡ് അംഗങ്ങളായും വാര്‍ഷിക യോഗം തിരഞ്ഞെടുത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.