You are Here : Home / USA News

സപ്തതി പിന്നിട്ടവര്‍ ആദരിക്കപ്പെടുന്നു : ആദ്യയോഗം നാളെ

Text Size  

ജോര്‍ജ്ജ് തുമ്പയില്‍

thumpayil@aol.com

Story Dated: Friday, January 09, 2015 12:41 hrs UTC


ന്യുജഴ്സി . സപ്തതി പിന്നിട്ട സഭാംഗങ്ങള്‍ക്ക് നോര്‍ത്ത്  ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനം നല്‍കുന്ന ആദരവ് സമ്മേളന ശ്രേണിയിലെ ആദ്യയോഗം നാളെ ജനുവരി 10 ശനിയാഴ്ച  ഉച്ചകഴിഞ്ഞ്  3 ന്  ഡോവര്‍ സെന്റ് തോമസ് ഓര്‍ത്തഡോക്സ് പളളിയില്‍ നടക്കും. ന്യുജഴ്സി സ്റ്റാറ്റന്‍ ഐലന്‍ഡ് ഏരിയായിലെ 9 മലങ്കര ഓര്‍ത്തഡോക്സ് ഇടവകകളില്‍ ക്ലിഫ്ടണ്‍ സെന്റ് ഗ്രിഗോറിയോസ്, ലിന്‍ഡന്‍ സെന്റ് മേരീസ്, മിഡ്ലാന്റ് പാര്‍ക്ക്  സെന്റ് സ്റ്റീഫന്‍സ്, ഡോവര്‍ സെന്റ് തോമസ്, ടീനെക്ക് സെന്റ് ജോര്‍ജ് , പ്ലെയിന്‍ ഫീല്‍ഡ് സെന്റ്  ബസേലിയോസ് ഗ്രിഗോറിയോസ്, സ്റ്റാറ്റന്‍ ഐലന്‍ഡ് സെന്റ് ജോര്‍ജ്, സ്റ്റാറ്റന്‍ ഐലന്‍ഡ് മാര്‍ ഗ്രിഗോറിയോസ്, സ്റ്റാറ്റന്‍ ഐലന്‍ഡ് സെന്റ് മേരീസ് നിന്നുളള 50 പേര്‍ ചടങ്ങില്‍ ആദരിക്കപ്പെടും.

ഭദ്രാസന കൌണ്‍സിലിന്‍െറ ആഭിമുഖ്യത്തില്‍ നടത്തുന്ന പരിപാടിയുടെ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി ഭദ്രാസന സെക്രട്ടറി ഫാ. എം. കെ. കുറിയാക്കോസ്, ജനറല്‍ കോ ഓര്‍ഡിനേറ്റര്‍ ഫിലിപ്പോസ് ഫിലിപ്പ്, കൌണ്‍സില്‍ അംഗം ഷാജി വര്‍ഗീസ്, കൌണ്‍സില്‍ അംഗവും ആതിഥേയ ഇടവക വികാരിയുമായ ഫാ. ഷിബു ഡാനിയല്‍ എന്നിവര്‍ അറിയിച്ചു.

ഭദ്രാസന അധ്യക്ഷന്‍ സഖറിയാ മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്താ അധ്യക്ഷം വഹിക്കും. ഫാ. ഷിബു ഡാനിയല്‍ സ്വാഗതമാശംസിക്കും. ഫിലിപ്പോസ് ഫിലിപ്പ് ആശംസ അര്‍പ്പിക്കും. ഷാജി വര്‍ഗീസ് കൃതജ്ഞത പ്രകാശിപ്പിക്കും.

ഇടവക വികാരിമാരായ ഫാ. ഷിനോജ് തോമസ്, ഫാ. സണ്ണി ജോസഫ്, വെരി. റവ. സി. എം. ജോണ്‍ കോര്‍ എപ്പിസ്കോപ്പാ, ഫാ. ബാബു കെ. മാത്യു, ഫാ. ഷിബു ഡഡാനിയല്‍, ഫാ. ബാബു വര്‍ഗീസ്, വെരി. റവ. മാത്യു സി. ചാക്കോ, ഫാ. വിജയ് തോമസ്, ഫാ. അലക്സ് കെ. ജോയി, ഫാ.  ചെറിയാന്‍ മുണ്ടക്കല്‍, ഫാ. ടി. എ. തോമസ് എന്നിവരുടെ നേതൃത്വത്തിലുളള ഇടവക പ്രതിനിധികളും സമ്മേളനത്തില്‍ പങ്കെടുക്കും.

ഡോവര്‍ സെന്റ് തോമസ് ഇടവകയിലെ സ്ഥാനമൊഴിയുന്ന റോസ്ലിന്‍ ഡാനിയല്‍ (ട്രസ്റ്റി), ബെനോ ജോഷ്വാ(സെക്രട്ടറി) എന്നിവരുടെ നേതൃത്വത്തിലുളള കമ്മിറ്റിയും, 2015 ലെ ട്രസ്റ്റിയായ സുനോജ് തമ്പി, സെക്രട്ടറിയായ ഇന്ദിരാ തുമ്പയില്‍ എന്നിവരുടെ നേതൃത്വത്തിലുളള പുതിയ കമ്മിറ്റി അംഗങ്ങളും, ഭദ്രാസനാടിസ്ഥാനിലുളള ഈ  ആദരവ് യോഗം ഏറ്റവും ഭംഗിയായി നടത്തുന്നതിനായുളള വിവിധ ക്രമീകരണങ്ങളില്‍ വ്യാപൃതരാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് :
ഷാജി വര്‍ഗീസ് : 862 812 4371
ഫാ. ഷിബു ഡാനിയല്‍ : 845 641 9132
ഫിലിപ്പോസ് ഫിലിപ്പ് : 845 642 2060

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.