You are Here : Home / USA News

പണ്ഡിറ്റ് ചിത്രേഷ് ദാസ് കലിഫോര്‍ണിയായില്‍ അന്തരിച്ചു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Tuesday, January 06, 2015 01:19 hrs UTC


കലിഫോര്‍ണിയ . സുപ്രസിദ്ധ കഥക്ക് ഡാന്‍സറും, അധ്യാപകനുമായ പണ്ഡിറ്റ് ചിത്രേഷ് ദാസ് (70) ഹൃദ്രോഗത്തെ തുടര്‍ന്ന്  ജനുവരി 4 ഞായറാഴ്ച കലിഫോര്‍ണിയായിലെ സാന്‍റഫേലില്‍ അന്തരിച്ചു. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടേയും സാന്നിധ്യത്തിലായിരുന്നു അന്ത്യം.

ഇന്ത്യന്‍ കലാരൂപമായ  കഥക്ക് ഡാന്‍സിന് 31 ന്  ദാസ് നല്കിയ സംഭാവന വില മതിക്കാനാവാത്ത താണെന്ന് ചന്തം സ്കൂള്‍ ഓഫ് കഥക്ക്  കമ്പനി വക്താവ് അറിയിച്ചു.  കാലിഫോര്‍ണിയാ ബെ ഏരിയായിലെ ഇന്ത്യന്‍ കമമ്യൂണിറ്റിയിലെ നൂറുകണക്കിന് വിദ്യാര്‍ത്ഥികളെ കഥക്ക് ഡാന്‍സ് പരിശീലിപ്പിക്കുന്നതിന് ദാസ് വഹിച്ച പങ്ക് നിസ്തൂലമാണ്.

പണ്ഡിറ്റ് റാം നാരായണ ഗുപ്തയായിരുന്ന ദാസിന്‍െറ ഗുരുനാഥന്‍. ലക്ക്നോയിലും ജെയ് പൂരിലുമാണ് ദാസ് വിദ്യാഭ്യാസം പൂര്‍ത്തീകരിച്ചത്.

നാഷണല്‍ എന്‍ഡോവ്മെന്റ് ആര്‍ട്സ്, റോക്ക് ഫെല്ലര്‍ ഫൌണ്ടേഷന്‍ തുടങ്ങിയവയില്‍ നിന്നും നിരവധി അവാര്‍ഡുകള്‍ ദാസിന് ലഭിച്ചിട്ടുണ്ട്.

ഭാര്യ സെലിന്‍. ശിവരഞ്ജിനി, സ്വാധ്വി എന്നീ രണ്ട് മക്കള്‍ ഉള്‍പ്പെട്ടതാണ് ദാസിന്‍െറ കുടുംബം. ജീവിതവും മരണവും ഒരു യഥാര്‍ത്ഥ്യമാണെന്നും, ഏകനായി നാം വന്ന് എന്നും ഏകനായി പോകുന്നുവെന്നും ഇതിനിടയില്‍ നമുക്ക് നല്‍കുവാന്‍    സാധിക്കുന്നത് സ്നേഹം മാത്രമാണെന്നുമുളള സന്ദേശം തന്‍െറ കഥക് ഡാന്‍സിലൂടെ പ്രചരിപ്പിക്കുവാന്‍ ദാസ് ശ്രമിച്ചിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.