You are Here : Home / USA News

ചിക്കാഗോ മാര്‍ത്തോമ്മാ ഇടവക മിഷന്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുമായി ക്രിസ്തുമസ് ആഘോഷിച്ചു

Text Size  

Story Dated: Saturday, January 03, 2015 09:29 hrs UTC

   - ബെന്നി പരിമണം       

 



ചിക്കാഗോ- സുവിശേഷ പാതയിലൂടെ ശരിയായ മാര്‍ഗ്ഗ ദര്‍ശനം സമൂഹത്തിനു നല്‍കി പ്രവര്‍ത്തനങ്ങളെ പടുത്തുയര്‍ത്തുന്ന ചിക്കാഗോ മാര്‍ത്തോമ്മാ ഇടവക മിഷന്റെ ഈ വര്‍ഷത്തെ ക്രിസ്തുമസ് ആഘോഷങ്ങള്‍ വേറിട്ടതായി.
നെയിബര്‍ഹുഡ് മിനിസ്ട്രിയുടെ ഭാഗമായി തിരുപ്പിറവിയൂടെ നാളുകളില്‍ ചിക്കാഗോ ഡസ്പ്ലയിന്‍സ് കമ്മ്യൂണിറ്റി ഫൗണ്ടേഷന്റെ സഹകരണത്തോടെ ഫ്രണ്ട്ഷിപ്പ് പാര്‍ക്ക് കണ്‍സര്‍വേറ്ററിയില്‍ വെച്ച് നിര്‍ദ്ദനരായവര്‍ക്ക് ക്രിസ്തുമസ് വിരുന്ന് നല്‍കി.
കമ്മ്യൂണിറ്റി ഫൗണ്ടേഷന്‍ എക്‌സിക്യൂട്ടീവ് ഡറക്ടര്‍ റോസ്‌മേരി ആര്‍ഗസ് പങ്കെടുത്ത ആഘോഷ പരിപാടികളില്‍, ഇടവക മിഷന്‍ പങ്കെ്ടുത്ത ഏവര്‍ക്കും തണുപ്പിനെ പ്രതിരോധിക്കുവാന്‍ ഉതകുന്ന വസ്ത്രങ്ങളടങ്ങിയ ക്രിസ്തുമസ് സമ്മാനങ്ങളും വിതരണം ചെയ്തു.
ഇ്ൗ നാളുകളില്‍ തന്നെ ഡസ്പ്ലയിന്‍സ് കാത്തലിക്ക് ചാരിറ്റി സെന്ററിലും ഇപ്രകാരം സ്‌നേഹവിരുന്ന് നല്‍കി. സമൂഹത്തില്‍ ആലംഭഹീനര്‍ക്ക് അഭയം നല്‍കുന്ന പ്രവര്‍ത്തനങ്ങള്‍ ഒരുക്കുന്ന ചിക്കാഗോ മാര്‍ത്തോമ്മാ ഇടവക മിഷന് പ്രസിഡന്റ് റവ.ഡാനിയേല്‍ തോമസ്, അസ്സോ.വികാരി റവ.സോനു സ്‌കറിയ വര്‍ഗ്ഗീസ്, വൈ.പ്രസിഡന്റ് എബ്രഹാം ഫിലിപ്പി, സെക്രട്ടറി എബ്രഹാം.കെ.എബ്രഹാം, ട്രസ്റ്റിമാരായ ജോര്‍ജ്.എം.ജോസഫ്, മാത്യൂ വര്‍ഗ്ഗീസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.