You are Here : Home / USA News

ഷിക്കാഗൊ സേക്രട്ട് ഹാര്‍ട്ട് ഇടവകയില്‍ ദിവ്യകാരുണ്യവര്‍ഷത്തിന്‍െറ സമാപനം

Text Size  

Story Dated: Friday, January 02, 2015 12:01 hrs UTC


ഷിക്കാഗോ . ഷിക്കാഗോ സേക്രഡ് ഹാര്‍ട്ട് ക്നാനായ കത്തോലിക്കാ ഇടവകയില്‍ 2014ലെ ദിവ്യകാരുണ്യ വര്‍ഷാവസാനവും വിശുദ്ധ കുര്‍ബാനയെപ്പറ്റിയുളള ക്വിസ്സിന്‍െറ വിജയികള്‍ക്കുമുളള സമ്മാനദാനവും നടന്നു.

ഡിസംബര്‍ 31ന് വികാരി ഫാ. എബ്രഹാം മുത്തേലത്തിന്‍െറ കാര്‍മ്മികത്വത്തിലുളള വിശുദ്ധ കുര്‍ബാനയില്‍ കഴിഞ്ഞ ഒരു വര്‍ഷമായി ആന്‍സി ചേലക്കലിന്‍േറയും മജ്ജു ചകരിയാംതടത്തിലിന്‍േറയും നേതൃത്വത്തില്‍ എല്ലാ മാസങ്ങളിലും ഇംഗ്ലീഷിലും മലയാളത്തിലുമായി നടന്നു വരുന്ന യൂക്രസ്റ്റിക് ഇയര്‍ ചലഞ്ച് 2014 ന്‍െറ വിജയികളായ ജിമ്മി കണിയാലി, ലിന്‍സി കണിയാലി, ഡോളി പുത്തന്‍പുരയില്‍, സുസ്മിത മുളയാനിക്കുന്നേല്‍, ക്രിസ്റ്റിന്‍ ചേലക്കല്‍, ഹന്നാ ചേലക്കല്‍, നവീന്‍ ചകരിയാംതടത്തില്‍, നയന ചകരിയാംതടത്തില്‍ സിബില്‍ മുളയാനിക്കുന്നേല്‍, സാറ മുളയാനിക്കുന്നേല്‍, സ്റ്റാന്‍ലി മടയന കാവിലിനും സമ്മാനങ്ങള്‍ നല്‍കി അഭിനന്ദിച്ചു. ക്വിസ്സിനു തുടക്കം കുറിച്ച മുന്‍  വികാരി ഫാ. സജി പിണര്‍ക്കയിലിനേയും ജോജോ പെരുമണത്തെട്ടിനേയും മുത്തോലത്തച്ചന്‍ പ്രത്യേകം അനുമോദിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.