You are Here : Home / USA News

ബ്രോങ്ക്‌സ്, വെസ്റ്റ് ചെസ്റ്റര്‍ സംയുക്ത ക്രിസ്മസ് ആഘോഷം ഡിസംബര്‍ 28ന്

Text Size  

Story Dated: Saturday, December 20, 2014 02:55 hrs UTC

ബാബു ജോര്‍ജ്

 

ന്യൂയോര്‍ക്ക് : ബ്രോങ്ക്‌സ്, വെസ്റ്റ് ചെസ്റ്റര്‍(BWOC) ഏരിയായിലുള്ള ഓര്‍ത്തഡോക്‌സ് പള്ളികളുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന ക്രിസ്മസ് ആഘോഷം ഡിസംബര്‍ 28ന് ഞായറാഴ്ച വൈകുന്നേരം4 മണിക്ക് ആരംഭിക്കുന്നതായിരിക്കും. യോങ്കേഴ്‌സിലെ സോണ്‍ഡേഴ്‌സ് ഹൈസ്‌ക്കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച് ആഘോഷങ്ങള്‍ നടത്തപ്പെടുന്നു. മാര്‍ത്തോമ്മ സഭയുടെ നോര്‍ത്ത് ഈസ്റ്റ് റീജിയന്‍ യൂത്ത് ചാപ്ലയിന്‍ റവ.വി.എം.മാത്യൂ ഈ വര്‍ഷത്തെ സംയുക്ത ക്രിസ്മസിന് മുഖ്യാതിഥിയായിരിക്കും.

 

ഭക്തി നിര്‍ഭരവും ആസ്വാദ്യകരവുമായ വിവിധ പരിപാടികളാണ് എല്ലാ പള്ളികളില്‍ നിന്നും ക്രമീകരിച്ചിരിക്കുന്നത്. സെന്റ് തോമസ് ചര്‍ച്ച്, യോങ്കേഴ്‌സ്, സെന്റ് ഗ്രിഗോറിയോസ് ചര്‍ച്ച് അണ്ടര്‍ഹില്‍, സെന്റ് ഗ്രിഗ്രോറിയോസ് ചര്‍ച്ച് പാര്‍ക്ക്ഹില്‍, സെന്റ്ഗ്രിഗോറിയോസ് ചര്‍ച്ച് പാര്‍ക്ക്ഹില്‍, സെന്റ്ഗ്രിഗോറിയോസ് ചര്‍ച്ച് ലുഡ്‌ലോ, സെന്റ്‌ജോര്‍ജ് ചര്‍ച്ച് പോര്‍ട്ട്‌ചെസ്റ്റര്‍, സെന്റ് മേരീസ് ചര്‍ച്ച് വൈറ്റ് പ്ലെയിന്‍സ്, സെന്റ് മേരീസ് ചര്‍ച്ച് ബ്രോങ്ക്‌സ് എന്നീ പള്ളികളിലാണ് ആഘോഷങ്ങളില്‍ പങ്കെടുക്കുന്നത്. സംയുക്ത പള്ളികളുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന ക്വയറിന് റവ.ഫാ.പൗലോസ് ടി.പീറ്റര്‍ കോഡിനേറ്ററായും, ലിസി ഫിലിപ്പ്, മനോജ് അലക്‌സ് ക്വയര്‍ ലീഡേഴ്‌സായും പ്രവര്‍ത്തിക്കുന്നു. സുപ്രസിദ്ധ കലാകാരന്‍ തിരുവല്ല ബേബി സംവിധാനം ചെയ്യുന്ന മശിഹാ ജനനം ഈ വര്‍ഷത്തെ ആഘോഷങ്ങളുടെ പ്രത്യേകതയായിരിക്കും.

 

സംയുക്ത ഇടവകകളില്‍ നിന്നുള്ള കലാകാരന്മാരായിരിക്കും നൃത്തനാടകത്തിന്റെ അഭിനേതാക്കള്‍. സംയുക്ത കമ്മിറ്റിയുടെ പ്രസിഡന്റായി റവ.ഫാ.ഫിലിപ്പ്. സി. എബ്രഹാം, വൈസ് പ്രസിഡന്റ് റവ.ഫാ.ദിലീപ് ചെറിയാന്‍, സെക്രട്ടറി ജെസി മാത്യൂ, കോഡിനേറ്റര്‍ ഡോ. ഫിലിപ്പ് ജോര്‍ജ്, ട്രഷറാര്‍ ചെറിയാന്‍.പി.ഗീവര്‍ഗീസ്, പബ്ലിസിറ്റി കോര്‍ഡിനേറ്റര്‍ എം.വി.കുര്യന്‍, ജോയിന്റ് സെക്രട്ടറി ബാബു ജോര്‍ജ്, ജോയിന്റ് ട്രഷറാര്‍ ബാബു ജോര്‍ജ് വേങ്ങയില്‍ എന്നിവര്‍ നേതൃത്വം നല്‍കുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.