You are Here : Home / USA News

NCLEX-RN പ്രിപ്പറേറ്ററി കോച്ചിംഗ്‌ ക്ലാസ്‌ -ഇന്‍ഫര്‍മേഷന്‍ സെഷന്‍ വന്‍ വിജയം

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, December 17, 2014 03:13 hrs UTC

ടൊറന്റോ: കാനഡയില്‍ NCLEX-RN പരീക്ഷയ്‌ക്ക്‌ അപേക്ഷിക്കുന്നവരെ സഹായിക്കുന്നതിനുവേണ്ടി കനേഡിയന്‍ മലയാളി നേഴ്‌സസ്‌ അസോസിയേഷന്റെ (CMNA) നേതൃത്വത്തില്‍ ആരംഭിക്കുന്ന രണ്ടുമാസത്തെ ഇന്റന്‍സീവ്‌ കോച്ചിംഗ്‌ ക്ലാസ്‌, OSCE തുടങ്ങിയവയെപ്പറ്റി അപേക്ഷകരെ ബോധവത്‌കരിക്കുന്നതിന്‌ ഡിസംബര്‍ ആറാം തീയതി നടത്തിയ ഇന്‍ഫര്‍മേഷന്‍ സെഷന്‍ വന്‍ വിജയമായിരുന്നു. അടുത്ത ഇന്‍ഫര്‍മേഷന്‍ സെഷന്‍ ഡിസംബര്‍ 27-ന്‌ രാവിലെ 10 മണി മുതല്‍ 12 മണി വരെ ടൊറന്റോ എറ്റോബിക്കോക്കിലുള്ള 36 മട്ടാരി കോര്‍ട്ടില്‍ വെച്ച്‌ നടക്കും. ഫ്രീ ഇന്‍ഫര്‍മേഷന്‍ സെഷനില്‍ പങ്കെടുക്കുവാന്‍ ഇതിനോടകം നിരവധി നേഴ്‌സുമാര്‍ പേര്‌ രജിസ്റ്റര്‍ ചെയ്‌തുകഴിഞ്ഞു. പ്രിപ്പറേറ്ററി കോച്ചിംഗ്‌ ക്ലാസിന്റെ കാലാവധി എട്ട്‌ ആഴ്‌ചയാണ്‌. ഒരാഴ്‌ചയില്‍ 24 മണിക്കൂര്‍ സമയം വീതമുള്ള സെഷനാണ്‌ നടത്തപ്പെടുന്നതാണ്‌.

 

ഒരു നോണ്‍ പ്രോഫിറ്റ്‌ ഓര്‍ഗനൈസേഷനായ കനേഡിയന്‍ മലയാളി നേഴ്‌സസ്‌ അസോസിയേഷന്‍ കുറഞ്ഞ ചെലവില്‍ നേഴ്‌സുമാര്‍ക്ക്‌ കോഴ്‌സിന്റെ പ്രയോജനം ലഭിക്കത്തക്ക രീതിയിലാണ്‌ ഫീസ്‌ ക്രമീകരണം ചെയ്‌തിരിക്കുന്നത്‌. മറ്റുള്ള പ്രൈവറ്റ്‌ കോച്ചിംഗ്‌ സെന്ററുകളേക്കാള്‍ കുറഞ്ഞ നിരക്കും കൂടുതല്‍ സമയവും നിലവാരവും എന്ന ലക്ഷ്യമാണ്‌ അസോസിയേഷനുള്ളത്‌. `കൈകോര്‍ക്കാം കൈത്താങ്ങായ്‌' എന്ന ലോഗോയെ അടിസ്ഥാനമാക്കി കൂടുതല്‍ നേഴ്‌സുമാര്‍ ചേരുന്നതനുസരിച്ച്‌ ഫീസില്‍ കൂടുതല്‍ ഇളവുകള്‍ നല്‌കുവാന്‍ അസോസിയേഷന്‍ പ്രതിജ്ഞാബദ്ധമാണ്‌. രണ്ടുമാസത്തെ ഇന്റന്‍സീവ്‌ പ്രിപ്പറേറ്ററി കോച്ചിംഗിന്റെ കരിക്കുലം തയാറാക്കിയിരിക്കുന്നത്‌ പരീക്ഷയില്‍ വിജയം ഉറപ്പാക്കത്തക്ക വിധത്തിലാണ്‌. ഉന്നത വിദ്യാഭ്യാസം നേടിയവരും അധ്യാപന പരിചയമുള്ള പരിശീലകയാണ്‌ ക്ലാസുകള്‍ നയിക്കുന്നത്‌.

 

ഇതിനോടകം പല അപേക്ഷകര്‍ക്കും നാഷണല്‍ നേഴ്‌സിംഗ്‌ അസസ്സ്‌മെന്റ്‌ സര്‍വീസില്‍ നിന്നും NCLEX-RN പരീക്ഷ എഴുതുവാനുള്ള അപ്രൂവല്‍ ഇമെയിലുകള്‍ ലഭിച്ചുതുടങ്ങിയ സാഹചര്യത്തില്‍ അപേക്ഷകരുടെ അഭ്യര്‍ത്ഥന മാനിച്ച്‌ കോച്ചിംഗ്‌ ക്ലാസുകള്‍ മുന്‍ നിശ്ചയിച്ചതില്‍ നിന്നും വ്യത്യസ്‌തമായി ജനുവരി അഞ്ചാം തീയതി തിങ്കളാഴ്‌ച തന്നെ ആരംഭിക്കുവാന്‍ അസോസിയേഷന്‍ തീരുമാനിച്ചു. ഡിസംബര്‍ 27-ന്‌ നടത്തുന്ന ഇന്‍ഫര്‍മേഷന്‍ സെഷനില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ 647 535 5742 എന്ന നമ്പരില്‍ വിളിച്ച്‌ ബുക്ക്‌ ചെയ്യേണ്ടതാണ്‌. ആകെ മൂന്നുതവണ മാത്രം എഴുതാന്‍ പറ്റുന്ന NCLEX-RN പരീക്ഷ എഴുതുന്നതിനു മുമ്പ്‌ വളരെ ശ്രദ്ധയോടും തയാറെടുപ്പോടുംകൂടി ശ്രമിച്ചാലേ വിജയം ഉറപ്പാക്കാന്‍ സാധിക്കുകയുള്ളൂ. അസോസിയേഷന്റെ ഇന്‍ഫര്‍മേഷന്‍ സെഷന്‍ അപേക്ഷകര്‍ക്ക്‌ ഒരു മുതല്‍ക്കൂട്ടാവുമെന്നതില്‍ സംശയമില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: www.canedianmna.com എന്ന വെബ്‌സൈറ്റ്‌ സന്ദര്‍ശിക്കുക.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.