You are Here : Home / USA News

അലക്സ് അലക്സാണ്ടര്‍ ഏഷ്യന്‍ അമേരിക്കന്‍ സിറ്റി എംപ്ലോയ്സ് അസോസിയേഷന്‍ പ്രസിഡന്റ്

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Tuesday, December 16, 2014 12:26 hrs UTC


                        
ഡാലസ്. ഡാലസ് സിറ്റി ഏഷ്യന്‍ അമേരിക്കന്‍ ജീവനക്കാരുടെ സംഘടനയായ ഏഷ്യന്‍ അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് സിറ്റി എംപ്ലോയ്സ് പ്രസിഡന്റായി അലക്സ് അലക്സാണ്ടറെ തിരഞ്ഞെടുത്തു. ഡിസംബര്‍ 11 വ്യാഴാഴ്ചയാണ് സംഘടനാ തിരഞ്ഞെടുപ്പ് നടന്നത്.

ഇരുപത്തി മൂന്ന് ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുളള നാനൂറില്‍ പരം ഡാലസ് സിറ്റി ജീവനക്കാരുടെ പ്രാതിനിധ്യമാണ് 1998 ല്‍ സ്ഥാപിതമായ ഈ സംഘടനയ്ക്കുളളത്. ആദ്യമായാണ് ഒരു മലയാളി ഈ സംഘടനയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുന്നത്. പ്രസിഡന്റും പത്ത് ബോര്‍ഡ് മെമ്പേഴ്സും ഉള്‍പ്പെടാന്‍ എക്സിക്യൂട്ടീവ്  കമ്മിറ്റിയാണ് സിറ്റിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കും ജീവനക്കാരുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും നിര്‍ദ്ദേശങ്ങളും നേതൃത്വവും നല്‍കുന്നത്.

പുതിയതായി സ്ഥാനമേറ്റെടുത്ത അലക്സ് അലക്സാണ്ടര്‍ ഡാലസ് ഫോര്‍ട്ട്വര്‍ത്ത് മെട്രോ പ്ലെക്സിലെ സാമൂഹ്യ സാംസ്കാരിക രംഗത്തെ സജ്ജീവ സാന്നിധ്യമാണ്. എംഎ, എംബിഎ ബിരുദ്ധാരിയായ അലക്സ് കഴിഞ്ഞ ഒമ്പത് വര്‍ഷമായി ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹൌസിങ് ആന്‍ഡ് കമ്മ്യുണിറ്റി സര്‍വീസ് സീനിയര്‍ റിയല്‍ എസ്റ്റേറ്റ് പ്രൊഫഷനലായി പ്രവര്‍ത്തിക്കുന്നു.

സിറ്റി ഓഫ് ഡാലസില്‍ അക്കൌണ്ടന്റായി പ്രവര്‍ത്തിക്കുന്ന ഭാര്യ ഷീനയും രണ്ട് മക്കളും ഉള്‍പ്പെടുന്നതാണ് അലക്സാണ്ടറുടെ കുടുംബം. തൊഴിലാളി സംഘടനകള്‍ക്കു നേതൃത്വം നല്‍കുവാന്‍ തിരഞ്ഞെടുക്കപ്പെട്ട അലക്സ് അലക്സാണ്ടര്‍ മലയാളികള്‍ക്കൊരു അഭിമാനം കൂടിയാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.