ഉപാധികളില്ലാതെ, ലളിതമായ ജീവിതവും ഉന്നതമായ ആത്മീയതയും ബന്ധിപ്പിച്ച് ഒരു മാതൃകാജീവിതം നയിച്ച ആചാര്യ ശ്രേഷ്ഠനായിരുന്നു മാര്‍ ബര്‍ണാബാസ് എന്ന് നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന മെത്രാപ്പോലീത്താ മാര്‍ നിക്കോളാവോസ് പ്രസ്താവിച്ചു.
ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 8 തിങ്കളാഴ്ച വൈകുന്നേരം ന്യൂയോര്‍ക്കില്‍ ചെറി ലെയിന്‍ സെന്റ് ഗ്രിഗോറിയോസ് പള്ളിയില്‍ വച്ചു കൊണ്ടാടിയ പുണ്യ സ്മരണാര്‍ഹനായ മാര്‍ ബര്‍ണാബാസ് മെത്രാപ്പോലീത്തായുടെ രണ്ടാം ശ്രദ്ധപെരുന്നാള് ശുശ്രൂഷകളോടനുബന്ധിച്ചു നടന്ന അനുസ്മരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അലങ്കര ഓര്‍ത്തഡോക്സ് സഭയിലെ പല ഭദ്രാസനങ്ങളിലും മാര്‍ ബര്‍ണാബാസ് സേവനമനുഷ്ഠിച്ചിട്ടുണ്ടെങ്കിലും തന്റെ സഹജീവിതവും ആത്മീയ ശിക്ഷണവും ഏറെ പ്രയോജനപ്പെടുത്തുവാന്‍ കഴിഞ്ഞിട്ടുള്ളത് അമേരിക്കയിലെ വിശ്വാസികള്‍ക്കാണ്, അതുകൊണ്ടുതന്നെ അമേരിക്കയിലുള്ള മലങ്കര ഓര്‍ത്തഡോക്സ് സഭാ വിശ്വാസികള്‍ക്ക് അദ്ദേഹത്തോടുണ്ടായിരുന്ന സ്നേഹവും കടപ്പാടും അനിര്‍വചനീയമാണ്.
വലിയ തിരുമേനിയുടെ കറയറ്റ ആത്മാര്‍ത്ഥതയോടെയുള്ള പ്രവര്‍ത്തനങ്ങളുടെ സത്ഫലങ്ങള്‍, കെടാതെ തുടര്‍ന്നു കൊണ്ടുപോകുവാനുള്ള അവസരം ലഭിച്ചു എന്നുള്ളതില്‍ താന്‍ വളരെയധികം കൃതാര്‍ത്ഥനാണെന്ന് മാര്‍ നിക്കോളാവോസ് മെത്രാപ്പോലീത്ത അറിയിച്ചു. മാര്‍ ബര്‍ണാബാസിന്റെ ലളിതജീവിതം സ്വജീവിതത്തില്‍ അനുവര്ത്തിച്ചതല്ലാതെ, മറ്റുള്ളവരില്‍ അടിച്ചേല്പിക്കാന് തിരുമേനി ശ്രമിച്ചിരുന്നില്ല.
താന്‍ ഒരു ലളിതജീവിതം നയിക്കുന്ന ആളാണെന്ന് തിരുമേനി പോലും ചിന്തിച്ചിരുന്നില്ല അത്രയ്ക്ക് ആത്മാര്‍ത്ഥ നിറഞ്ഞതും പ്രലോഭങ്ങള്‍ക്ക് വശംവദമാകാത്തതുമായിരുന്നു തന്റെ ജീവിതചര്യാ. അല്പമായി പോലും മറ്റുള്ളവരെ ബുദ്ധിമുട്ടിക്കുന്നതില്‍ പ്രയാപ്പെട്ടിരുന്ന തിരുമേനി ഒരു പഴംകുട മാറുന്ന കാര്യത്തില്‍ ശ്രദ്ധാലുവായിരുന്നു എന്ന് തന്റെ അനുഭവകഥ വിവരിച്ച്കൊണ്ട് മാര്‍ നിക്കോളാവോസ് പ്രസ്താവിച്ചു.
വിശുദ്ധ കുര്‍ബ്ബാനയിലും അനുസ്മരണ ശുശ്രൂഷകളിലും ബര്‍ണാബാസ് തിരുമേനിയുടെ നിറസാന്നിദ്ധ്യം അനുഭവപ്പെട്ടതായി അറിയിച്ച മാര്‍ നിക്കോളാവോസ്, മാര്‍ ബര്‍ണാബാസ് തിരുമേനിയുടെ മദ്ധ്യസ്ഥത നമുക്കു കോട്ടയായിരിക്കട്ടെ എന്നാശംസിച്ചു.
തിങ്കളാഴ്ച വൈകീട്ട് 6.30 ന് ആരംഭിച്ച വിശുദ്ധ കുര്‍ബ്ബാനയിലും അനുസ്മരണ ശുശ്രൂഷകളിലും ഭദ്രാസനത്തിലെ വിവധ ഇടവകകളില്‍ നിന്നായി ധാരാളം, വിശ്വാസികളും, വൈദികരും, ഭദ്രാസന ഭാരവാഹികളോടൊപ്പം പങ്കെടുത്തു. ഇടവക അസിസ്റ്റന്റ് വികാരി ഫാ.ഗ്രിഗറി വര്‍ഗീസ് എല്ലാവര്ക്കും സ്വാഗതമാശംസിച്ചു. നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന സെക്രട്ടറി ഫാ.എം.കെ. കുര്യാക്കോസ് നന്ദി പ്രകാശനം നടത്തി.
ഇത്രയും ആളുകള്‍ ഇവിടെ കൂടിയിരിക്കുന്നത് മാര്‍ ബര്‍ണാബാസ് തിരുമേനിയോടുള്ള അതിരറ്റ സ്നേഹാദരവുകളുടെ പ്രകടനമാണെന്ന് ഫാ.കുര്യാക്കോസ് അഭിപ്രായപ്പെട്ടു.
പെരുന്നാള്‍ ശുശ്രൂഷകള്‍ക്കും അനുസ്മരണ സമ്മേളനത്തിനും ശേഷം, പെരുന്നാള്‍ സദ്യയോടും നേര്‍ച്ച വിളമ്പോടും കൂടെ ആത്മ നിറവുണര്ത്തിയ പരിപാടികള്‍ പര്യവസാനിച്ചു.
Comments